അഹം 15

Author : Nkr Mattannur

ചേച്ചീ….
മുറ്റത്ത് നിന്നും ആരോ വിളിക്കുന്നത് കേട്ടപ്പോള്‍ ഞാന്‍ ഉമ്മറത്ത് പോയി…അപ്പുറത്തെ വീട്ടിലെ സുജാത…

എനിക്ക് അവരോട് ദേഷ്യം തോന്നി…തൊഴു കൈയോടെ കണ്ണീരൊലിപ്പിച്ചു നില്‍ക്കുന്നു ..

ആ മുഖത്തേക്ക് നോക്കി പുച്ഛത്താലൊന്നു ചിറി കോട്ടിയിട്ടു ഞാന്‍ അകത്തേക്ക് പോയി..
അമ്മയോട് വിളിച്ചു പറഞ്ഞു..ദാ അപ്പുറത്തെ വീട്ടിലെ ആ തള്ള വന്നിട്ടുണ്ട്…

പണം കടം വാങ്ങാനാവാനാ കൂടുതല്‍ സാധ്യത.
വല്ല പത്തോ നൂറോ കൊടുത്താല്‍ മതി…തിരിച്ചു കിട്ടാനൊന്നും പോണില്ല ഒരിക്കലും …

ഡാ പതുക്കെ …അമ്മ ഉമ്മറത്തേക്ക് പോയി….ഞാന്‍ ടൗണിലേക്ക് പോവാനായ് വേഷം മാറ്റുവാന്‍ മുറിയിലേക്കും.

കുറച്ചു കഴിഞ്ഞു പുറത്തിറങ്ങുമ്പോള്‍ അമ്മ കയ്യില്‍ ചുരുട്ടി പിടിച്ചു എന്തോ കൊണ്ടു പോവുന്നത് കണ്ടു…
എത്രയാ കൊടുക്കുന്നേ…?
ഞാന്‍ വിളിച്ചുചോദിച്ചെങ്കിലും അമ്മ അതു കേള്‍ക്കാത്ത ഭാവത്തില്‍ പുറത്തേക്ക് പോയി…

സുജാത പൊയ്ക്കോളൂന്നും പറഞ്ഞ് അമ്മ അകത്തേക്ക് കയറി വന്നു..
എത്രയാ ദാനം ചെയ്തേ…?
അമ്മ മുഖം തരാതെ പറഞ്ഞു..അയ്യായിരം…

ഞാന്‍ ഞെട്ടിപ്പോയി…! ങ്ഹേ…അയ്യായിരം രൂപാ ആ സ്ത്രീക്ക് അമ്മ വെറുതേ കൊടുത്തോ …?

ആരാ പറഞ്ഞേ വെറുതേ ആണെന്ന്…?
അതു തല്‍ക്കാലത്തേക്ക് വായ്പയായ് കൊടുത്തതാ…

ഈ പണം തീര്‍ച്ചയായും തിരിച്ചു തരുമെന്നും ചേച്ചിക്ക് നൂറു പുണ്യം കിട്ടുമെന്നും പറഞ്ഞു സുജാത ..
പാവം കേട്ടപ്പോള്‍ സങ്കടം തോന്നി…അതിന്‍റെ കൊച്ചിന് പ്രസവ വേദന വന്നു സര്‍ക്കാരാശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കയാ…

ഓപ്പറേഷന്‍ വേണ്ടിവരുംന്നും പറഞ്ഞതിനാല്‍ ഡോക്ടറെ വീട്ടില്‍ ചെന്നു കണ്ടു പണം കൊടുക്കണം പോലും.. പാവം രാവിലെ