അവ്യക്തമായ ആ രൂപം…? Part 4 (പ്രേതം) 18

പിന്നെ നീ ശ്രദ്ധിച്ചോ ആ സ്ത്രീ അവിടെ വെച്ചു മരിച്ചില്ലായിരുന്നു എന്ന്, അവളെ ഹോസ്പ്പിറ്റലിൽ കൊണ്ടുപോയത് ആരൊക്കെയാന്നും, എന്തൊക്കെയോ നിഗൂഢതകൾ ഇതിനു പിന്നിൽ ഉള്ളത് പോലെ. അതു കൊണ്ട് നീ വാ.”

സമയം രാത്രി 8 മണി കഴിഞ്ഞു മഴ പെയ്താൽ കറന്റ് പിന്നെ പറയണ്ടതില്ല. മഴയും കാറ്റും , ഞാൻ അകത്ത് കയറി ഷെർലക്ക് ഹോംസിന്റെ മറ്റൊരു പ്രധാന കഥയായ ഗ്ലോറിയ സ്കോട്ട് വായിച്ചിരിക്കുമ്പോൾ ഒരു നിലവിളി കേട്ടു, ഞാനും അയാളും പുറത്ത് ഇറങ്ങി നോക്കി അപ്പുറത്തെ വീട്ടിൽ നിന്നാണ് എല്ലാരും ഓടുന്നു, അഭിയെവിടെ അഭിയെയും കാണുന്നില്ല, ഞങ്ങൾ ആ വീട്ടിലേക്ക് ഓടി. ഒരു പെൺകുട്ടി അബോധാവസ്ഥയിൽ നിലത്ത് കിടക്കുന്നു, എല്ലാരും കരയുന്നു, ആരൊ പെൺകുട്ടിയുടെ മുഖത്ത് വെള്ളം തളിച്ചു. പെൺകുട്ടിക്ക് ബോധം വന്നു, അവളെ ബെഡിൽ കിടത്തി, കുട്ടിയുടെ അനിയത്തി കാര്യങ്ങൾ പറഞ്ഞു.

“, കറന്റ് ഇല്ലാത്ത കൊണ്ട് അകത്ത് മുറിയിൽ കയറി ചേച്ചി മൊബൈൽ എടുത്തിട്ട് ബെഡിൽ ഇരിക്കയായിരുന്നു .പെട്ടെന്ന് ചേച്ചിയുടെ നിലവിളി കേട്ട് ഞാൻ അകത്ത് വന്നപ്പോൾ ചേച്ചി തന്നെ ചേച്ചിയുടെ കൈയ്യും കഴുത്തിൽ പിടിച്ചു വെച്ചിട്ട് സ്വയം പിടയുന്നു, പൊങ്ങി വരുന്ന പോലെ ചേച്ചി തന്നെ എഴുന്നേറ്റു താഴെക്ക് പോയി , ബെഡിൽ നിന്ന് ചേച്ചി നിലത്ത് വീണു ബോധം പോയി, ഞാൻ പേടിച്ചിട്ടാ നിലവിളിച്ചത്.” കുട്ടി കരഞ്ഞുകൊണ്ട് പറഞ്ഞു.

എല്ലാരും തമ്മിൽ തമ്മിൽ ഒരോ കഥകൾ പറയുന്നു.ബോധം വീണ കുട്ടി പറഞ്ഞു മുന്നിൽ വെച്ച അലമാരയുടെ കണ്ണാടിയിൽ ഇരുട്ടിൽ അവൾക്ക് പുറകിൽ ഒരു രൂപത്തെ കണ്ടു എന്നു. പിന്നിട് നിലവിളിച്ച് എഴുന്നേൽക്കാൻ നോക്കുമ്പോൾ ശബ്ദം പുറത്ത് വന്നില്ല മാത്രമല്ല ആരൊ കഴുത്തിൽ പിടിച്ച പോലെ തോന്നി എന്ന്, പിന്നെ അവൾക്കൊന്നും ഓർമ്മയില്ല.

ഞാൻ ആരും കാണാതെ ആ അലമാരയുടെ പുറകിൽ നോക്കി ചുവരിൽ രക്തം കണ്ടു.

“ഇവിടെ ആരൊക്കെ ഉണ്ടായിരുന്നു ” ഞാൻ ചോദിച്ചു.

” അമ്മ, ചേച്ചി, ഞാൻ പിന്നെ രേഖ ചേച്ചിയുടെ മകൾ അമ്മു. ഞാൻ അവൾക്ക് ട്വൂഷൻ എടുക്കുവായിരുന്നു.അമ്മ കുളിക്കയായിരുന്നു. ഞാൻ അടുക്കളയിൽ പോയപ്പോഴാണ് ചേച്ചി .. ”

“അമ്മു അതാര് “?

” ആ ടെറസ്സിൽ നിന്ന് വീണ കുട്ടി ഇല്ലേ, നിങ്ങൾ ഇന്നലെ പറഞ്ഞ അസ്വഭാവികത തോന്നി എന്ന് പറഞ്ഞ കുട്ടി” രാജീവ് എന്റെ ചെവിയിൽ സ്വകാര്യമായ് പറഞ്ഞു.