അവ്യക്തമായ ആ രൂപം…? Part 4 (പ്രേതം) 18

അങ്ങനൊരാൾ ഉണ്ടെങ്കിൽ അതോട് കൂടി എല്ലാ ചോദ്യങ്ങൾക്കും ഉത്തരം കിട്ടും. പക്ഷെ ഇവിടെ ഇത്രയും ദൂരെ ആര്? ഇവിടെയുള്ള പലരുടെയും മുഖം ആദ്യമായിട്ടാ കാണുന്നത്.ആ പ്രേതം കുറെ കാലമായി നമ്മെ പിന്തുടരുന്നുണ്ടായിരുന്നു.അത് ഈ നാട്ടിൽ നമ്മൾ എത്തിച്ചേരാൻ വേണ്ടിയിട്ടാണ് നമ്മൾ എത്തി. ഇനി ആ കാരണക്കാരായ ആ ആളെ കണ്ടെത്തണം.

ഉച്ചകഴിഞ്ഞു ഞങ്ങൾ ശങ്കരേട്ടന്റെ തറവാട്ടിലേക്ക് പോയി.. പെട്ടെന്ന് അവിടെ നിന്ന് ഒരാൾ ബുള്ളറ്റ് വണ്ടി എടുത്ത് പോവുന്ന കണ്ടു. ഞാൻ രാജീവിനോട് അത് ആരാണെന്ന് ചോദിച്ചു. അയാൾക്കറിയില്ല എന്ന് പറഞ്ഞു. ഞങ്ങൾ ശങ്കരേട്ടന്റെ വീട്ടിൽ കയറി. ഞങ്ങളെ കണ്ടതും ശങ്കരേട്ടൻ ചിന്തിച്ചു ‘എവിടെയോ വെച്ച് കണ്ട പരിചയം പോലെ ‘

കാരണം അന്ന് മുത്തശ്ശി മരണപ്പെട്ട വീട്ടിൽ നിന്ന് ഇയാൾ നമ്മളെ കണ്ടിരുന്നു. നമുക്ക് അപകടം പറ്റിയ സംഭവങ്ങളൊക്കെ അയാളോട് പറഞ്ഞു. ഏറെ നേരത്തെ സൗഹൃദ സംഭാഷണത്തിനൊടുവിൽ ഞാൻ അവസാനമായി ഒരു ചോദ്യം ചോദിച്ചു.

” ശങ്കരേട്ടാ വർഷങ്ങൾക്ക് മുൻപ് നടന്ന ആ അപകട മരണത്തിൽ രണ്ടു പേരും ആ സ്പോട്ടിൽ മരിച്ചിരുന്നുവോ..? വർഷം കുറെയായി എന്നറിയാം എന്നാലും ഓർമ്മയുണ്ടാവുമല്ലോ.?” ഞാൻ ചോദിച്ചു.

“ഏയ് ഭർത്താവ് അവിടെ വെച്ച് തന്നെ മരിച്ചു തല കല്ലിനിടിച്ചിട്ട്. പെൺകുട്ടിയെ എന്റെ അച്ഛനും, അനിയനും തെങ്ങുകയറിയ ആ ചെക്കനുമാണ് ഹോസ്പിറ്റലിൽ കൊണ്ടുപോയത്. പക്ഷെ പോവുന്ന വഴിയിൽ മരിച്ചു പെൺകുട്ടി പാവം.എന്താ മക്കളെ കാര്യം?”

” ഏയ് ഒന്നുല്ല ശങ്കരേട്ടാ വെറുതെ ചോദിച്ചതാണ്. ആരാ അത് ബൈക്കിൽ പോയത്

” ആ അത് എന്റെ അനിയൻ ദേവൻ ,ഞാൻ പറഞ്ഞില്ലേ, അന്ന് ഇവനാണ് കൂടെ പോയത്, ഇവന്റെ കൈകളിൽ കിടന്നാണ് അവൾ മരിച്ചത് പാവം…”

” അവൻ ഭയങ്കര സെറ്റപ്പിലാണല്ലോ അല്ലേ “രാജീവ് റോഡിലേക്ക് നോക്കി പറഞ്ഞു.

“എന്നാൽ ശരി ശങ്കരേട്ടാ” എന്ന് പറഞ്ഞു ഞങ്ങൾ അവിടുന്നു ഇറങ്ങി.

” അപ്പു ഈ നാട്ടുകാർ എല്ലാം പറയുന്നത് കള്ളമായിട്ടാണ് എനിക്ക് തോന്നുന്നത്.ആ സ്വാമി പറഞ്ഞതും എല്ലാം, നമുക്ക് നാട്ടിലേക്ക് പോവാം “അഭി പറഞ്ഞു.

“നമ്മളോട് ഇവർക്കൊക്കെ പ്രേത കഥ പറഞ്ഞിട്ട് എന്ത് കാര്യം, നമ്മൾ ഇവിടെ സ്ഥലം വാങ്ങിക്കാനോ വീട് വെയ്ക്കാനോ വന്നതല്ലല്ലോ.