അവ്യക്തമായ ആ രൂപം…? Part 4 (പ്രേതം) 18

Avayakthamaya Aa Roopam Part 4 (Pretham) by Reneesh leo

PART 1

PART 2

PART 3

അങ്ങനെ അന്നു രാത്രി അവിടെ തങ്ങി.ഭക്ഷണം കഴിച്ചു. സമയം രാത്രി 10 മണി ഞാൻ അകത്ത് കയറി. ഇന്ന് രാത്രി പലതും നടക്കും. ഞാൻ ഇരുന്നു കുറെ കാര്യങ്ങൾ അലോചിക്കുമ്പോൾ പെട്ടെന്ന് അഭിയുടെ ബഹളം ; “എടാ അപ്പു ഓടി വാ…”ഞാൻ ഓടി..

“എന്താടാ അഭി…

“എടാ ദേ.. അയാൾ … ദാ ആ റോഡിൽ കൂടെ നടന്നു പോയി… ഞാൻ കണ്ടെടാ.ഇപ്പോൾ..???

ഞങ്ങൾ റോഡിൽ ഇറങ്ങി അയാൾ പോയ വഴിയിൽ രക്തം കണ്ടു . പെട്ടെന്ന് പുറകിലത്തെ ഇടവഴിയിൽ കൂടെ ഒരു വലിയ ശബ്ദം കേട്ടു. ഞാൻ ഓടിപ്പോയി നോക്കി. ആരെയും കണ്ടില്ല ദൂരെയ്ക്ക് പോയ ഒരു കാലടി ശബ്ദം മാത്രമേ കേട്ടുള്ളു. പക്ഷെ ഒരു മനുഷ്യന്റെ കാലടി ശബ്ദം അത്ര ഭയങ്കരമായിരിക്കില്ലല്ലോ. രക്തപ്പാടുകൾ എവിടെ വരെ പോവുന്നു എന്നു നോക്കാനായി ഞാൻ റോഡിലേക്ക് ഇറങ്ങിയതും ശക്തമായി മഴ പെയ്തു. ശ്രമം വിഫലമായി മഴവെള്ളത്തിൽ ഒന്നും കാണാൻ പറ്റില്ല. ഞങ്ങൾ ഓടി വീടിന്റെ ഉമ്മറത്ത് കയറി. ഞാൻ അഭിയോട് ചോദിച്ചു.

“അഭി നീ ആരെയാ കണ്ടത്. ?”

“എടാ ശങ്കരൻ എന്ന് പറഞ്ഞയാൾ. നമ്മൾ അപകടത്തിൽപ്പെട്ട ആ സ്ഥലത്തെ ശങ്കരേട്ടൻ. നീ ഓർക്കുന്നില്ലേ..?”

” ഉവ്വ്, അയാൾ എന്താ ഇവിടെ ഈ നാട്ടിൽ?”

ഞങ്ങൾ അത് പരസ്പരം പറഞ്ഞപ്പോൾ ആ ചെറുപ്പക്കാരൻ പറഞ്ഞു.

“ഓ.. വടക്കയിലെ ശങ്കരേട്ടൻ ആണോ. അവരുടെ തറവാട് ഇവിടാണു. അവരുടെ അച്ഛൻ, അവരുടെ കുടുംബം എല്ലാം മുൻപ് ഇവിടെയായിരുന്നു. പിന്നീട് വീട് എടുത്ത് നിങ്ങൾ പറഞ്ഞ നാട്ടിലേക്ക് മാറിയതാണ്. ഒരുപാട് വർഷമായി.അവരൊക്കെ ഇടയ്ക്കിടെ വരും, അവരുടെ കുടുംബാംഗങ്ങൾ എല്ലാരും ഇവിടെയുണ്ട്. ”

അത് പറഞ്ഞതും എന്നിൽ പല സംശയങ്ങു ടെയും ചുരുളഴിയുന്ന നിമിഷങ്ങൾ ആയിരുന്നു. കാരണം ആ അപകടം നടന്നു ദമ്പതികൾ മരിച്ചതും, ഞങ്ങൾ അപകടത്തിൽ പെട്ടതൊക്കെ ഈ ശങ്കരേട്ടൻ എന്ന് പറയുന്നയാളുടെ ആ പുതിയ വീടിന്റെ മുന്നിൽ വെച്ചാണ്. അതേ ശങ്കരേട്ടൻ ഈ നാട്ടിൽ, അന്നു മരിച്ച പെൺകുട്ടിയുടെ വീടിന്റെ അടുത്ത്..??????