അവ്യക്തമായ ആ രൂപം…? Last Part 5 (പ്രേതം) 25

താമസിപ്പിച്ച രാത്രി ഓരോ കാര്യങ്ങൾ ഞാനും അഭിയും സംസാരിക്കുമ്പോൾ അയാളുടെ മുഖത്ത് ഉണ്ടാവുന്ന ഭാവമാറ്റങ്ങൾ എല്ലാം. കുഞ്ഞിന്റെ മുഖത്താണ് അസ്വാഭാവികത എന്ന് പറഞ്ഞതൊക്കെ ഞാൻ അയാളെ കൂടുതൽ തിരിച്ചറിയാൻ ശ്രമിക്കയായിരുന്നു. അവസാനം നിന്റെ വീട്ടിൽ വന്നു നിന്റെ അമ്മ അവളുടെ കഥകൾ പറഞ്ഞപ്പോൾ രാജീവിന്റെ കണ്ണിൽ സങ്കടത്തിന്റെ ഒരു നനവും, നിന്റെ അമ്മയോടുള്ള ഒരു വാത്സല്യവും കണ്ടിരുന്നു.അങ്ങനെ തോന്നിയ കുറെ സംഭവങ്ങളിൽ ഞാൻ ഉറപ്പിച്ചു ബാധ അയാളുടെ ദേഹത്താണ് എന്ന്. എല്ലാം സ്വാമിയോട് ഞാൻ പറഞ്ഞിരുന്നു.”

” അപ്പോൾ ശരി ബസ്സ് വന്നു, ബൈ രശ്മി ”

” എല്ലാം കഴിഞ്ഞില്ലേ ഇനി വീട്ടിലേക്കല്ലേ.?”

അഭിയുടെ ചോദ്യം ബസ്സ് കയറിയപ്പോൾ

“നോ കോഴിക്കോട് മെഡിക്കൽ കോളേജ് ”

?????????

ഞങ്ങൾ നേരെ പോയത് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കാണ് അവിടെ സുജ ചേച്ചിയുണ്ട് സുഖം പ്രാപിച്ച് വരുന്നു കൂടെ അവരുടെ രണ്ട് പെൺമക്കളും. ആ സമയം എനിക്ക് പെട്ടെന്ന് തോന്നിയ ഒരു കുഞ്ഞു ബുദ്ധിയായിരുന്നു മരിച്ചു എന്ന് ഉറക്കെ വിളിച്ചു പറയുക എന്നത്. സത്യത്തിൽ മരിച്ചിട്ടില്ലായിരുന്നു.പക്ഷെ മരിച്ചു എന്ന് കേട്ടപ്പോൾ തന്നെ അയാളിൽ ആ ബാധ വിട്ടൊഴിയുന്ന കണ്ടു.

” മരിക്കേണ്ടവളായിരുന്നു ഞാൻ അത്ര വലിയ തെറ്റല്ലേ അവളോട് ചെയ്തത്. രക്ഷിച്ചതിനു നന്ദി ഉണ്ട്. ”

” ശിക്ഷ സ്വീകരിക്കേണ്ട തെറ്റ് നിങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷെ രണ്ട് പെൺകുട്ടികളെ ഓർത്തിട്ടാണു. അച്ഛനില്ലാത്ത ഇവരുടെ ഭാവിയെ ഞാൻ ഓർത്തു ഉള്ളു. ഇനി നിങ്ങൾ ആ നാട്ടിൽ വരരുത്. ഇനിയുള്ള കാലം എറണാകുളത്തോ എവിടെയെങ്കിലും പോയ് ജീവിക്കു.കാരണം ബാധയെ തളച്ചത് നേരാണ്. പക്ഷെ നിങ്ങളെ കണ്ടാൽ അത് വീണ്ടും ആരുടെയെങ്കിലും ദേഹത്ത് പൂർവ്വാധികം ശക്തിയോടെ പ്രാപിച്ചലോ അതു കൊണ്ട് ഇവിടുന്ന് സുഖാമായാൽ എവിടെയാണെന്ന് വെച്ചാൽ പോയിട്ട് സുഖായിട്ട് ജീവിക്കു. അതാണ് നല്ലത്. ”

അതും പറഞ്ഞ് ഞങ്ങൾ ഇറങ്ങി

“എടാ അഭി എന്തായാലും കോഴിക്കോട് വന്നതല്ലേ നല്ല കോഴിക്കോടൻ ഹലുവ വാങ്ങിച്ചിട്ട് വീട്ടിൽ പോവാം.

1 Comment

  1. Super story

Comments are closed.