” നിന്നോട് സുജ ചേച്ചിക്ക് എന്തോ പറയാനുണ്ട്.
” എന്നെയും എന്റെ മക്കളെയും രക്ഷിക്കണം, അച്ഛനില്ലാത്ത കുട്ടികളാണ്.”
” എന്താണ് നിങ്ങൾക്ക് പറയാനുള്ളത്. ഒരു സെക്കന്റ് രാജീവ് എവിടെ?”
“രാജീവ്… രാജീവ്, അകത്ത് വരു ആ വാതിലടച്ചേയ്ക്കു.”
അവർ വളരെ വിഷത്തോടെ പറഞ്ഞു ആ വ്യക്തി താനാണ് എന്ന്. വീടിന്റെ ആവശ്യത്തിനായി കരുണാകരേട്ടന്റെ കൈയ്യിൽ നിന്ന് ഞാൻ കുറച്ച് കാശ് കടം വാങ്ങിച്ചിരുന്നു. തുന്നൽകടയുടെ മാസവാടകയിൽ പിടിച്ചോളാം എന്നും പറഞ്ഞു. പക്ഷെ ഒരു ദിവസം കടയുടെ വാടക കൂട്ടിച്ചോദിക്കുകയും വാങ്ങിച്ച കാശ് തിരിച്ചു ചോദിക്കുകയും ചെയ്തു അല്ലാത്തപക്ഷം കടയൊഴിഞ്ഞു പോയ്ക്കോളാൻ പറഞ്ഞു. ഏക വരുമാന മാർഗ്ഗമാണ് അത് . ഞാൻ കരഞ്ഞു കാലു പിടിച്ചിട്ടൊന്നും കേട്ടില്ല. ഒരു ദിവസം ഒന്നും വേണ്ട നീ കടയൊഴിണ്ട എന്ന് പറഞ്ഞു. പക്ഷെ ഒരു ദിവസം ശ്രുതിയെ വീട്ടിൽ പറഞ്ഞയക്കുവാൻ അയാൾ ആവശ്യപ്പെട്ടു. അതാണ് ഞാൻ ചെയ്ത തെറ്റ്. എന്റെ നിവൃത്തികേടായാരുന്നു എന്ന് പറഞ്ഞാലും നിങ്ങൾക്ക് എന്നോട് ദേഷ്യം തോന്നാം. എന്റെ അറിവോടെ ഒരു പെൺകുട്ടിയുടെ ജീവിതം ഞാൻ.. കുറ്റബോധമായിരുന്നു ആ ദിവസങ്ങളിൽ .അവൾ എല്ലാം മറന്ന് ജീവിതത്തിലേക്ക് തിരിച്ചു വന്നു. പിന്നീട് ശ്രുതിയുടെ വിവാഹം കഴിഞ്ഞു അവൾ ഗർഭിണിയാണെന്നറിഞ്ഞ ദിവസം ഒരുനാൾ അയാൾ എന്നെ ഫോണിൽ വിളിച്ചു വീണ്ടും അതേ ആവശ്യത്തിനു ഇത്തവണ അയാൾ കണ്ടത് കടയിലെ ഒരു പുതിയതായി വന്ന പെൺകുട്ടിയെ ആയിരുന്നു. ഞാൻ പറ്റില്ല എന്ന് പറയുകയും മുൻപ് നടന്ന കാര്യങ്ങളൊക്കെ പറയുന്നത് പുറത്ത് നിന്ന് ജോമോൻ കേട്ടു. എന്റെ അറിവോടെയാണ് ശ്രുതി അയാളുടെ ചതിയിൽപ്പെട്ടത് എന്നറിഞ്ഞ ജോമോൻ ഒന്നും മിണ്ടാതെ ഇറങ്ങിപ്പോയി ഞാൻ വീണ്ടും അയാളെ വിളിച്ച് ഇത് പറഞ്ഞു.ശ്രുതി ഇതറിഞ്ഞ് എന്നോട് ചോദിക്കാൻ വന്നാൽ നിങ്ങളുടെ എല്ലാ കാര്യങ്ങളും നിങ്ങളുടെ യഥാർത്ഥ മുഖം ഈ നാട്ടുകാർ അറിയും. പക്ഷെ അതിനു അയാൾ ശ്രുതിയെയും ജോമോനെയും കൊല്ലുമെന്ന് ഞാൻ അറിഞ്ഞില്ല ദുഷ്ടൻ.അപകട മരണമാണെന്നാണ് ഞാനും കരുതിയത്. പക്ഷെ അതിനു ഞാനും ഒരു കാരണക്കാരിയായിപ്പോയി. അതിനു എന്റെ മക്കളുടെ ജീവിതം ഇനി..”
എല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ അവരോട് പോയ്ക്കോളാൻ ഞാൻ പറഞ്ഞു വേറൊന്നും ഞാൻ പറഞ്ഞില്ല .അവർ വീട്ടിലേക്ക് പോയി.
രാത്രി പതിവുപോലെ മഴയും കാറ്റും കുറെ നേരം ഉമ്മറത്ത് ഇരുന്നു . അകത്ത് അഭിയും രാജീവും മദ്യപിക്കുന്നുണ്ടാവും. ഞാൻ പോയി നോക്കി.
“എടാ, കുടിച്ച് ഓഫ് അവരുത് എവിടെ രാജീവ്?”
” അയാൾ ആ പിന്നാമ്പുറത്തെ മതിൽ കടന്ന് ഇടവഴിയിലേക്ക് പോണ കണ്ടു. അച്ചാർ വാങ്ങിക്കാൻ ആവും?” അഭി പറഞ്ഞു.
Super story