അവ്യക്തമായ ആ രൂപം…? Last Part 5 (പ്രേതം) 25

അപ്പോഴേക്കും അവൾ പാവം പോയി. എല്ലാം പോലീസിനോട് പറയണമെന്നുണ്ടായിരുന്നു.പക്ഷെ അയാൾ പറഞ്ഞു പുറത്ത് പറഞ്ഞാൽ അമ്മ അറിയും ഹൃദയവേദന തുടരെ ഉള്ള അമ്മ നെഞ്ചു പൊട്ടി മരിക്കും.നിസഹായവസ്ഥ ആയിരുന്നു എനിക്ക്.”

” കേട്ടല്ലോ എല്ലാരും, സത്യമെത്ര മൂടിവെയ്ക്കപ്പെട്ടാലും ചില ശാപങ്ങൾ അതിനെ പിൻതുടരും. ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരു അർത്ഥത്തിൽ.

പണവും, സ്വാധീനവും ഉപയോഗിച്ച് മൂടി വെയ്ക്കപ്പെട്ടിട്ടൊന്നും കാര്യമുണ്ടായില്ല നിയമം വളച്ചൊടിക്കപ്പെട്ടിടത്ത് സത്യം തോറ്റെങ്കിലും ഒരു ശാപമായി പിൻതുടർന്നു. അതാണ് മരിച്ചു കുറച്ച് മാസങ്ങൾ കഴിയുമ്പോഴേക്കും പേപ്പട്ടി കടിച്ചു ഭ്രാന്തായി അയാൾ നരകിച്ചു തീർന്നത്. തെങ്ങിൽ കയറിയ ആ ചെക്കനും മരിച്ചു.ശങ്കരേട്ടന്റെ ഭാര്യ മരിച്ചു. പിന്നെ ആ ശാപം വന്നു കയറിയത് ഈ നാട്ടിലേക്കാണ്.ഇവിടെ അയാളുടെ കുടുംബത്തെ കാർന്നു തിന്നുവാൻ തുടങ്ങി. രേഖയും കുഞ്ഞും ടെറസിൽ നിന്ന് വീണു. ഒരു കുട്ടി പേടിച്ച് ലോറിയിടിച്ചു മരിച്ചു , വേറൊരു പെൺകുട്ടി പേടിച്ച് തലയടിച്ച് വീണു. പേടിപ്പെടുതുന്ന രൂപം രാത്രികാലങ്ങളിൽ കണ്ടവർ നിരവധി. ഏറ്റവും അവസാനം ഇന്നലെ നടന്ന സുജ ചേച്ചിയുടെ വീട്ടിൽ വരെ. എത്രയെത്ര അനുഭവങ്ങൾ ഇതൊന്നും അവസാനിക്കാത്തത് എന്ത് കൊണ്ടാണ് എന്നറിയോ നിങ്ങൾക്ക് .??

ദേവേട്ടാ അതു കൂടെ പറഞ്ഞു കൊടുക്ക്.”

” അന്ന് അച്ഛൻ അവളെ കൊല്ലാൻ നോക്കുമ്പോൾ ഒരു കാര്യം പറഞ്ഞു.

‘നീയും നിന്റെ ഭർത്താവും മരിക്കണം അത് എന്റെ അഭിമാനത്തിന്റെ പ്രശ്നമാണ് നീ ഇനി ജീവിച്ചിരുന്നാൽ അത് നീ അറിയും, അതൊരു ചീത്ത പേരായി എന്റെ അഭിമാനത്തിനു കോട്ടം വരുത്തും ഇതാണ്. അച്ഛൻ പറഞ്ഞത്. “ദേവൻ പറഞ്ഞു.

” അത് എന്ത് എന്ന് അറിയാതെ പക വീട്ടാതെ ആ ബാധ ഇവിടെ വിട്ട് പോവില്ല. എന്താണ് ആ കാര്യം അത് അറിയാവുന്ന ആരോ ഈ കൂട്ടത്തിൽ ഇന്നും ഉണ്ട്.അത് ആർക്കും അറിയില്ല സ്വയം ഏറ്റുപറയാതെ ആ ശാപം വിട്ടു പോവില്ല. ഒരു പെൺകുട്ടി ജീവിതത്തിൽ അനുഭവിക്കേണ്ടതെല്ലാം അത് അനുഭവിച്ചു. എല്ലാറ്റിനെയും തരണം ചെയ്ത് അതൊരു പുതിയ ജീവിതത്തിൽ കടന്നു. കുത്തുവാക്കുകൾക്കും മാനസിക പീഡനങ്ങൾക്കും ഒടുവിൽ അവളുടെ ജീവിതത്തിൽ ഒരു കുഞ്ഞിന്റെ വരവറിയിച്ചു സന്തോഷത്തിൽ നിറഞ്ഞാടിയ അവളുടെ നിമിഷത്തെ തല്ലി കെടുത്തി ഗർഭിണിയായ അവളെ കൊന്നുകളഞ്ഞു. കൊന്നയാൾ ഇന്നില്ല .എന്തിനു വേണ്ടി കൊന്നു അതറിയുന്നയാൾ പറയണം ഇനിയെങ്കിലും. ഇല്ലെങ്കിൽ ഒരു മരണം കൂടെ നടക്കും സുജ ചേച്ചിയുടെ മകൾ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ് ഇനിയും ഭാഗ്യം കനിഞ്ഞെന്ന് വരില്ല.അവർ ആരെന്നറിഞ്ഞാൽ മാത്രമേ സ്വാമിക്ക് ആ ബാധയെ എന്നന്നേക്കുമായി തളയ്ക്കാൻ പറ്റു.

സ്വാമിയുടെ ചില നിർദ്ദേശങ്ങൾ അറിഞ്ഞതിനു ശേഷം ഞങ്ങൾ വീട്ടിലേക്ക് പോയി. രശ്മിയും അവളുടെ അമ്മയും കൂടെ സുജ ചേച്ചിയും വീട്ടിൽ കയറി വന്നു.

1 Comment

  1. Super story

Comments are closed.