അവ്യക്തമായ ആ രൂപം…? Last Part 5 (പ്രേതം) 25

Avayakthamaya Aa Roopam Last Part 5 (Pretham) by Reneesh leo

PART 1

PART 2

PART 3

PART 4

പിറ്റേ ദിവസം രാവിലെയാണ് അഭി എഴുന്നേറ്റത്, ഞാൻ അവനോട് ചോദിച്ചു.

” നീ എന്തിനാ ആ വീട്ടിൽ രാത്രി പോയത് ”

“എടാ ആ വീട്ടിൽ കുറച്ച് മരങ്ങൾ ഉണ്ട് അവിടെത്ത അമ്മയോട് അതിന്റെ വിലയെ കുറിച്ച് ചോദിക്കാൻ പോയതായിരുന്നു എനിക്ക് ഫർണ്ണിച്ചർ പണിക്ക് എടുക്കാൻ ”

“ഒരു ചവിട്ടുവെച്ച് തരും ഞാൻ എടാ അവിടെ നിന്ന് ഒന്നും എടുക്കാൻ പാടില്ല എന്നറിയില്ലേ. അന്ന് പറയുന്നത് കേട്ടതല്ലേ നീ, അവിടെ വൃത്തിയാക്കുക കൂടെ ചെയ്യാറില്ല അപ്പോഴാണ്.”

നടന്ന കാര്യങ്ങളൊക്കെ അവനോട് പറഞ്ഞു. “ചെവിട്ടിൽ പഞ്ഞി വെച്ച് രാത്രി കിടന്നുറങ്ങുന്ന സ്വഭാവമുണ്ടോ നിനക്ക് എന്ന് ഞാൻ അവനോട് ചോദിച്ചു “?

കാരണം 2 ദിവസായിട്ട് രാത്രി ഒന്നും അറിയുന്നില്ല അവൻ.

ഒരു ഫുൾ ബോട്ടിൽ കൊണ്ട് വെച്ചിട്ട് ആരും കാണാതെ രാത്രി കുടിച്ച് ഞാൻ അറിയാതിരിക്കാൻ മുറിയിൽ പുൽതൈലം തളിച്ചിട്ട് ഉറങ്ങുന്ന അവൻ എങ്ങനെ അറിയും. വെറുതെ ഞാൻ അവനെ സംശയിച്ചു.

“ആരാണ് നിനക്ക് പരിചയമുള്ളയാൾ ”

” അത് രശ്മി, അവളുടെ അച്ഛൻ, അമ്മ എല്ലാരെയും . കുറെ വർഷം മുൻപ് ബാംഗ്ലൂരിൽ നിന്ന് പരിചയപ്പെട്ടതാണ് ,രശ്മിയുടെ പഠിപ്പുമായി വന്നതാണ് . അവിടെ വെച്ച് അവർക്ക് ഒരു നല്ല താമസ സ്ഥലം എല്ലാം ശരിയാക്കി കൊടുത്തത് ഞാനായിരുന്നു.അത് പിന്നെ വളർന്നു നല്ല സൗഹൃദമായി.പക്ഷെ അവർ കോഴിക്കോട് ആയിരുന്നു താമസം. ഇവിടെ അവളുടെ അമ്മയുടെ തറവാടാണ് നമുക്ക് അവിടെ പോവാം ”

ഞങ്ങൾ രശ്മിയുടെ വീട്ടിൽ ചെന്നു.

” എടാ, വാ.. എനിക്കല്ലെങ്കിലും ഈ നാട്ടിൽ വരാൻ പേടിയാണ്, അപ്പോഴാണ് രാത്രി നിന്നെ കണ്ടത്. നി വാ കയറി ഇരിക്ക് .സത്യത്തിൽ നീ എന്താ ഇവിടെ?” രശ്മി ചോദിച്ചു, അവളുടെ അച്ഛനെയും അമ്മയെയുമൊക്കെ വിളിച്ചു ഞാൻ അവരോട് എല്ലം സംഭവങ്ങളും പറഞ്ഞ് കൊടുത്തു.

” പത്രം എടുക്കാൻ പോയ ആ രാത്രി നിന്റെ ജീപ്പിൽ കയറി എന്ന് പറയുന്നത് എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല” രശ്മി പറഞ്ഞു.

1 Comment

  1. Super story

Comments are closed.