അവനെയും തേടി… (ജ്വാല ) 1290

ഓട്ടോസ്റ്റാൻഡ് ലക്ഷ്യമാക്കി ഞാൻ നടന്നു, വിജനമാണ് പരിസരം എപ്പോഴും ശബ്ദമുഖരിതമായിരിക്കുന്ന ബാറിന്റെ ഗെയ്റ്റ് പോലും അടഞ്ഞു കിടക്കുന്നു,

മുന്നിലെ സ്റ്റാൻഡിൽ വാഹനങ്ങൾ ഒന്നും കിടപ്പില്ലായിരുന്നു, മൊബൈൽ എടുത്തു ചാർജ്ജ് തീർന്നിരിക്കുന്നു,

രാജേഷിനെ തിരഞ്ഞു കണ്ണുകൾ ഒരു വലയം വെച്ചു. പ്രതീക്ഷകൾ തെറ്റുന്ന സമയം , പ്രതീക്ഷ എന്നത് ഒരു വിശ്വാസം ആണ് ആ വിശ്വാസത്തിന്റെ കടയ്ക്കലാണൊപ്പോൾ അവൻ കത്തി വച്ചിരിക്കുന്നത്.

ഒരു നിമിഷം മനസ് പതറി,
മറ്റൊരു വാഹനത്തിനായി കണ്ണുകൾ നാലുപാടും പരതി, നിരാശയായിരുന്നു ഫലം…

പോക്കറ്റിൽ നിന്ന് സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചു തീ കൊളുത്തി ആദ്യ പുക തന്നെ ആസ്വദിച്ചു വിട്ടു.

നടക്കുക തന്നെ ബാഗ് തോളിലേക്കിട്ട് സാവധാനം നടന്നു. അന്ധകാരത്തെ സിഗരറ്റു കുറ്റിയുടെ വെളിച്ചത്തിൽ തോൽപ്പിക്കാൻ ഒരു വിഫലശ്രമം , മുന്നോട്ടു നീങ്ങവേ ഏതോ പേരറിയാത്ത പക്ഷി ചിലച്ചു കൊണ്ട് തലയ്ക്കു മുകളിലൂടെ പറന്നു പോയി.

നടത്തത്തിന്റെ വേഗത കുറച്ചു കൂട്ടി പണ്ട് സ്കൂളിൽ പഠിച്ചിരുന്നപ്പോൾ നടന്നതാണ് ഇപ്പോൾ നടക്കാൻ ഒരു ആയാസം കിട്ടുന്നില്ല,

വഴിയരികിലെ വീടുകളിൽ കൊത്തിയിരിക്കുന്ന പേരുകൾ മനസ്സിൽ ഉരുവിട്ട് നടന്നു.

എന്റെ ഷൂവിന്റെ കനത്ത ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി,

ദൂരെ നിന്നു പുഴ ഒഴുകുന്ന ശബ്ദം കേട്ടു, “പുളിക്ക കടവ്,”
എന്റെ ചെറുപ്പം തൊട്ടുള്ള സംശയം ആണ് എങ്ങനെ ഈ പേര് വന്നു എന്ന് ,
ചുറ്റും എപ്പോഴും നോക്കും പുളിമരം വല്ലതുമുണ്ടോ എന്ന്,
എനിക്കെങ്ങും കാണാൻ കഴിഞ്ഞില്ല. ഒരു പേരിലൊക്കെ എന്തിരിക്കുന്നു?

വല്ലാതെ ദാഹിക്കുന്നു. ഏറെ നാളുകൾക്കു ശേഷമുള്ള നടപ്പല്ലേ…

പാലത്തിനു മുകളിലേക്ക് ഞാൻ കടന്നു ശാന്തമായി ഒഴുകുന്ന പുഴ,
തണുത്ത കാറ്റ് ശരീരവും മനസ്സും ഒന്ന് പോലെ തണുപ്പിച്ചു,

അടുത്ത വളവ് കൂടി കഴിഞ്ഞാൽ വീട് എത്തി, കാലുകൾക്ക് നല്ല വേദന ഉണ്ടായിരുന്നെങ്കിലും വീട് എത്താനുള്ള വെപ്രാളത്തിൽ ഞാനെല്ലാം മറന്നു.

പാലം കടന്നു പെട്ടന്ന് എതിർ ദിശയിൽ നിന്നൊരു വാഹനത്തിന്റെ വെളിച്ചം എന്നിലേക്ക് വന്നു പതിച്ചു.

വേഗതയിൽ വന്ന വാഹനം എന്റെ അടുത്ത് നിർത്തി അപ്പോഴാണ് ചുവന്ന അക്ഷരത്തിൽ എഴുതിയ ബോർഡ് ഞാൻ ശ്രദ്ദിച്ചത്,

ഒരു പോലീസ് വാഹനമായിരുന്നു, മുൻവശത്തെ സീറ്റിൽ ഇരുന്ന ആൾ ചോദിച്ചു,
എങ്ങോട്ടാ ഈ രാത്രിയിൽ?

വീട്ടിലേക്കാ സാറേ,

ബാഗിൽ ഇരുന്ന ഐ. ഡി നീട്ടി അവർ വാങ്ങി സാകൂതം വായിച്ചു അവരുടെ ചോദ്യത്തിന്റെ ഭാവം മാറി ഒരു ബഹുമാനം കലർന്ന സംസാരം, ഞങ്ങൾ വീട്ടിൽ എത്തിക്കണോ എന്നൊരു ചോദ്യവും കൂടി,പോലീസിന്റെ നല്ല മനസിനെ
നന്ദി പൂർവ്വം തിരസ്ക്കരിച്ചു.

Updated: February 17, 2021 — 2:03 pm

55 Comments

  1. ജ്വാല…

    വായിക്കാൻ ഒരുപാട് വൈകി… എന്നാലും വായിക്കാതെ പോവാൻ പറ്റില്ലല്ലോ…. തന്നെ പോലെ എഴുതാൻ ഒന്നും അറിയില്ല എന്നാലും… ഇഷ്ട്ടപെട്ടു ഒരുപാട്….

    ♥️♥️♥️♥️♥️♥️♥️

Comments are closed.