കഴിഞ്ഞ ഓണത്തിനിടയ്ക്ക് അവനെ പരിചയപെട്ടത്.
ഒരു രാത്രിയിൽ ബസിറങ്ങി വിജനമായ ഓട്ടോ സ്റ്റാൻഡിൽ ഒരു വാഹനം കിട്ടാതെ വിഷമിച്ചു നിന്ന അവസരത്തിൽ ആണ് കണ്ടത് കുറച്ചു ദൂരെ കടയുടെ വരാന്തയിൽ കടലയും കൊറിച്ചു സുഹൃത്ത് വലയത്തിൽ സൊറ പറഞ്ഞിരിക്കുന്ന ഒരു ചെറുപ്പക്കാരൻ,
കാക്കി ഷർട്ടും, പാന്റും ആണ് വേഷം അടുത്തു തന്നെ ഒരു ഓട്ടോയും പാർക്ക് ചെയ്തിരിക്കുന്നു
അവരുടേതായ ലോകത്തിൽ ഏതോ ഗഹനമായ ചർച്ചയിൽ ആണ്,
ആവശ്യക്കാരന് ഔചിത്യമില്ലല്ലോ ഞാൻ അവരോട് ചോദിക്കാൻ തന്നെ തീരുമാനിച്ചു
സുഹൃത്തേ ഓട്ടം പോകുമോ?
ഇല്ല,
കൂടെയിരുന്ന സുഹൃത്തുക്കളിലൊരുവൻ പറഞ്ഞത് പെട്ടന്നായിരുന്നു, അവനിൽ നിന്ന് മദ്യത്തിന്റെ രൂക്ഷ ഗന്ധം വമിക്കുന്നുണ്ടായിരുന്നു
നിരാശനായി മടങ്ങുമ്പോൾ കടല തിന്നു കൊണ്ടിരുന്ന ചെറുപ്പക്കാരൻ ഓടി എന്റെ അടുത്ത് വന്നു,
സാറേ, സാറെ…
ഓണമല്ലേ അവർ ആഘോഷിച്ചതാ, നമ്മുടെ ആഘോഷം ഇങ്ങനെ ഒക്കെ ആണല്ലോ…
ക്ഷമിക്കുക ഞാൻ കൊണ്ടാക്കാം അവന്റെ സംസാരം കേട്ടപ്പോൾ എനിക്ക് സന്തോഷമായി.
ഞാൻ ഓട്ടോയിൽ കയറി “തുളസി ” അതായിരുന്നു അവന്റെ ഓട്ടോയുടെ പേര്, വണ്ടി മുന്നോട്ടു പോയപ്പോഴാണ് ഞാൻ അവന്റെ പേര് ചോദിച്ചത്,
രാജേഷ്,
വീട്ടിൽ എത്തുമ്പോഴേക്കും ഞങ്ങൾ പരിചയക്കാരായി,
ചാനലിലാണ് ജോലി എന്നറിഞ്ഞപ്പോൾ അവന്റെ ബഹുമാനം കൂടി ഒപ്പം ആടിനെ പട്ടിയാക്കുന്ന വാർത്തകളെ വിമർശിക്കാനും മറന്നില്ല,
സാർ എന്ന വിളി ഇക്കയിലേക്ക് മാറിയത് ഞാൻ ശ്രദ്ദിച്ചു .
അവന്റെ നമ്പർ തന്നിട്ടാണ് പിരിഞ്ഞത്,
പിന്നെയും പലപ്പോഴായി അവനെ കണ്ടുമുട്ടി, ഒരിക്കൽ അവനെ കാണുമ്പോൾ ഞങ്ങളുടെ ഗ്രാമത്തിലെ സ്കൂൾ പരിസരം വൃത്തിയാക്കുന്ന അവനെയും, കൂട്ടുകാരെയും ആണ്, പിന്നെയും അവനെ കണ്ടു ഗവണ്മെന്റ് ആശുപത്രി വരാന്തയിൽ ഏതോ രോഗിയെ താങ്ങിപ്പിടിച്ചു നിൽക്കുന്നു.
പല സാമൂഹിക പ്രവർത്തനങ്ങളിൽ അവന്റെ സ്ഥാനം മുൻ നിരയിൽ ആണ്. എല്ലാരുടെയും സ്നേഹഭാജനം.
രാത്രിയിലെ എന്റെ യാത്രയിയിൽ പലപ്പോഴും അവനാണ് ഇപ്പോൾ കൂട്ട്.
ബസ് വീണ്ടും ഓടി തുടങ്ങി, ഇനിയും ഒരു മണിക്കൂർ കൂടി എടുക്കും, തണുത്തകാറ്റിൽ പിന്നെയും കണ്ണുകൾ അടഞ്ഞു തുടങ്ങി.
സാർ,
തോളത്ത് തട്ടി ആരോ വിളിക്കുന്നു,
കണ്ണു തുറന്നു,
സാറേ ഇറങ്ങേണ്ട സ്ഥലം ആകാറായി.
പുറത്തേക്ക് നോക്കി പാതയോരത്ത് നിൽക്കുന്ന രക്തസാക്ഷി മണ്ഡപം,
അർദ്ധകായ വെങ്കല പ്രതിമ കണ്ടാൽ ജീവസ്സുറ്റ മുഖം പോലെ തോന്നിപ്പിക്കുന്നു,
നഗരത്തിന്റെ ആരംഭം ഞാൻ ബാഗ് എടുത്തു മെല്ലെ എഴുന്നേറ്റു കണ്ടക്ടർ ബെല്ലടിച്ചിരുന്നു ബസ് ഒരു ഞരക്കത്തോടെ നിന്നു.
കഴിഞ്ഞ അഞ്ചാറു മണിക്കൂറിലെ ബസ് യാത്ര, നടുവേദനിക്കുന്നു.
ജ്വാല…
വായിക്കാൻ ഒരുപാട് വൈകി… എന്നാലും വായിക്കാതെ പോവാൻ പറ്റില്ലല്ലോ…. തന്നെ പോലെ എഴുതാൻ ഒന്നും അറിയില്ല എന്നാലും… ഇഷ്ട്ടപെട്ടു ഒരുപാട്….
♥️♥️♥️♥️♥️♥️♥️