അലഭ്യലഭ്യശ്രീ [നൗഫു] 3770

 

അവൻ പറഞ്ഞത് ശരിയായിരുന്നു… അവിടെ ലാസ്റ്റ് ആയി 7418 എന്ന നമ്പർ…

 

ഞങ്ങൾ മൂന്നു പേരും കെട്ടിപിടിച്ചു തന്നെ ആഘോഷിച്ചു.. ഫസ്റ്റ് പ്രൈസ് അടിച്ചതിനേക്കാൾ ഉത്സാഹത്തോടെ…

 

ഉടനെ തന്നെ അവിടെ നിന്നും എന്റെ വക രണ്ടു ടിക്കറ്റ് എടുത്തു.. ഒന്ന് എനിക്കും ഒന്ന് ഫസ്‌ലുവിനും.. ഫസ്‌ലു തന്നെ ആയിരുന്നു രണ്ടു ടിക്കറ്റും എടുത്തത്..”

 

ജാബിർ പിന്നെ ലോട്ടറി എടുക്കുന്നതിന് എതിരായത് കൊണ്ട് ടിക്കറ്റ് എടുത്തില്ല.. പക്ഷെ പ്രൈസ് മണിയിൽ നിന്നും നല്ലൊരു തുക ചിലവ് ചെയ്യിച്ചു ഫുഡ്‌ അടിച്ചു…

 

പതിവ് പോലെ പിറ്റേന്ന് വൈകുന്നേരം ഫാറൂക്ക് ടൗണിൽ സാധനം വാങ്ങുവാൻ പോയ സമയം കയ്യിലുള്ള ടിക്കറ്റുമായി റിസൾട്ട്‌ നോക്കുവാനായി പോയി…

 

ഇന്ന് ഞാനും ഫസ്‌ലുവും മാത്രമേ ഉള്ളു…

 

ടിക്കറ്റ് നമ്പർ നോക്കിയപ്പോൾ അവൻ എനിക്ക് എടുത്തു തന്ന ടിക്കറ്റിന് പ്രൈസ് ഉണ്ട്.. എന്റെ നമ്പറിന്റ തൊട്ടടുത്ത നമ്പർ എടുത്ത അവന് പ്രൈസ് ഇല്ല…

 

അന്നും എനിക്ക് 5000 കിട്ടി.. അവന് കാലി ലോട്ടറിയും..

 

അതിന് ശേഷം ഒരിക്കലും അവൻ എനിക്കായ് ഒരു നമ്പറും എടുത്തു തന്നിട്ടില്ല…

 

അസൂയ മൂത്തിട്ടാണോ.. ഇനി അവന്റെ ഭാഗ്യത്തിൽ ഞാൻ നന്നാവണ്ട എന്ന് കരുതിയിട്ടാണോ ആവോ…

 

 

ഇഷ്ട്ടപെട്ടാൽ മുകളിൽ കാണുന്ന ❤ ഇതിൽ ഞെക്കണേ.. വെറുതെ ഒന്നുമല്ലല്ലോ.. ചോദിച്ചിട്ടല്ലേ ???

 

ബൈ

 

 

നൗഫു..?

 

 

 

 

7 Comments

  1. വിമർശകൻ

    ഫസലു അല്ലെ ഇങ്ങൾക്ക് പകരം പെണ്ണ് കാണാൻ പോയെ ???

  2. പിന്നേ….
    ഞെക്കാൻ കണ്ട സാധനം.

  3. ഇരിങ്ങാലക്കുടക്കാരൻ

    പണ്ടാരക്കാലൻ ചിരിപ്പിച്ചു കൊന്നു ??????????

  4. നൗഫു ചെല്ലം…..mt യെ പാത്തിറുക്കെ ബഷീറെ പാത്തിറുക്കെ മാധവിക്കുട്ടിയെ പാത്തിറുക്കെ ആനാൽ ഉന്നമാതിരിയൊരു റൈറ്ററെ പാത്തതില്ലയെ.. എപ്പടിടാ കാക്കാ..???????..
    മെഷീൻ പുതിയത് മാങ്ങിയോ..??????..ബാക്കി കഥ വായിച്ചിട്ട്..

  5. ????? nice

  6. തൃശ്ശൂർക്കാരൻ ?

    ???❤

  7. Daivamae ivanu inganae kazhivu kodullae.entae muthalali pattini kidakkendi varmeaeeee

Comments are closed.