അലഭ്യലഭ്യശ്രീ [നൗഫു] 3265

 

രണ്ടു ദിവസം എന്റെ കയ്യിൽ ആകെ ഉണ്ടായിരുന്ന 1000 രൂപ അനക്കാതെ തന്നെ ഞാൻ പിടിച്ചു വെച്ചു.. പക്ഷെ മൂന്നാമത്തെ ദിവസം ഒരൊറ്റ അടിക്കു അത് 1000 ത്തിൽ നിന്നും ഒരു പൂജ്യം പോയി 100 രൂപയായി…

 

“മോനെ ഒരു ലോട്ടറി എടുത്തോ.. നാളെയാണ് നറുക്കെടുപ്പ്..”

ഇനി ഈ നൂറു രൂപ കൂടേ പോയാൽ എന്ത് ചെയ്യുമെന്ന് ഓർത്തിരിക്കുമ്പോളാണ് നല്ല പരിചയമുള്ള ശബ്ദം കേൾക്കുന്നത്..

 

കുമാരേട്ടൻ…

 

നാട്ടിലെത്തിയാൽ ഇടക്കിടെ ലോട്ടറി എടുക്കാറുള്ളത് മൂപ്പരുടെ അടുത്ത് നിന്നാണ്… വെറുതെ ഒരു സോഷ്യൽ സർവീസ്… മൂപ്പര്‍ക്ക് എന്തേലും കമ്മീഷൻ കിട്ടും എനിക്കാണേൽ പൈസയും പോയി കിട്ടും..

 

കീശയിലുള്ള നൂറിന്റെ നോട്ടിന് പോകുവാൻ സമയമായെന്ന് തോന്നുന്നു…

 

“രൂപ 75 ലക്ഷമാണ് ഒന്നാം സമ്മാനം… സ്ത്രീശക്തി”

അദ്ദേഹം എന്നെ വീണ്ടും പ്രലോഭിപ്പിച്ചു കൊണ്ടിരുന്നു..

 

ആഹാ നല്ല പേര്… ഇനി ഇത് കിട്ടിയിട്ട് വേണം സക്കാരിന് സ്ത്രീകളെ മുഴുവൻ അർനോൾഡിനെ പോലെ ശക്തി ഉള്ളവർ ആക്കുവാൻ…

 

“ടാ.. നൗഫു ഒന്നെടുത്തോ… ചിലപ്പോൾ ഭാഗ്യമാണെങ്കിലോ…”

കൂടേ ഉണ്ടാവാറുള്ള കാലൻ ഫസ്‌ലു മൂപ്പരെക്കാൾ ഉത്സാഹത്തിൽ പ്രോത്സാഹനം തന്നു..

 

“എന്നാൽ നീ തന്നെ ഒന്നെടുത്തു താ..”

ഞാൻ അവനോട് തന്നെ ഒരു നമ്പർ സെലക്ട് ചെയ്യാൻ പറഞ്ഞു..

 

7 Comments

  1. വിമർശകൻ

    ഫസലു അല്ലെ ഇങ്ങൾക്ക് പകരം പെണ്ണ് കാണാൻ പോയെ ???

  2. പിന്നേ….
    ഞെക്കാൻ കണ്ട സാധനം.

  3. ഇരിങ്ങാലക്കുടക്കാരൻ

    പണ്ടാരക്കാലൻ ചിരിപ്പിച്ചു കൊന്നു ??????????

  4. നൗഫു ചെല്ലം…..mt യെ പാത്തിറുക്കെ ബഷീറെ പാത്തിറുക്കെ മാധവിക്കുട്ടിയെ പാത്തിറുക്കെ ആനാൽ ഉന്നമാതിരിയൊരു റൈറ്ററെ പാത്തതില്ലയെ.. എപ്പടിടാ കാക്കാ..???????..
    മെഷീൻ പുതിയത് മാങ്ങിയോ..??????..ബാക്കി കഥ വായിച്ചിട്ട്..

  5. ????? nice

  6. തൃശ്ശൂർക്കാരൻ ?

    ???❤

  7. Daivamae ivanu inganae kazhivu kodullae.entae muthalali pattini kidakkendi varmeaeeee

Comments are closed.