അലഭ്യലഭ്യശ്രീ [നൗഫു] 3770

 

അങ്ങനെ പിറ്റേദിവസം..

 

രാവിലെ ലോട്ടറി റിസൾട്ട്‌ നോക്കാൻ മറന്നിരുന്നു…

 

വൈകുന്നേരം ഞങ്ങൾ ഫ്രണ്ട്സ് എല്ലാം കൂടി കോഴിക്കോട് അപ്സരയിൽ സിനിമ കാണാനായി പോയി..

 

പക്ഷെ ടിക്കറ്റ് കിട്ടിയില്ല.. ഫുള്ളായിരുന്നു…

 

ആ സമയമാണ് ഞാൻ തലേദിവസം എടുത്ത ടിക്കറ്റിനെ കുറിച്ച് ഓർത്തത്.. ഉടനെ തന്നെ അവിടെ അടുത്തുള്ള ലോട്ടറി ഏജൻസിയിൽ ടിക്കറ്റുമായി കയറി.. കൂടേ ഫസലുവും ജാബിറുമുണ്ട്…

 

റിസൾട്ട്‌ എടുത്തു നോക്കി…ആദ്യം തന്നെ ഏറ്റവും അടിയിലെ പ്രൈസ് മണിയിൽ നിന്നാണ് തുടങ്ങിയത്… അതെങ്കിലും ഉണ്ടാവാണേ എന്നുള്ള ശക്തമായ പ്രാർത്ഥനയോടെ ഓരോ നമ്പറും നോക്കുവാൻ തുടങ്ങി…

 

മുകളിൽ നിന്ന് നോക്കിയിട്ട് കാര്യമില്ലല്ലോ.. അത് ഏതേലും പാലക്കാട്ടുകാരനോ.. അതുമല്ലേൽ കോട്ടയംകാരനോ.. അതും അല്ലേൽ ഒരു തൃശൂർ ഗഡിക്കോ ആയിരിക്കും നൂറ് ശതമാനം…

 

200 രൂപയുടെ പ്രൈസിലില്ല… അപ്പൊ 200 ഇല്ല.. എന്നാൽ ഏതായാലും നോക്കുക അല്ലെ.. മുകളിലത്തെ റിസൾട്ട്‌ കൂടേ നോക്കികളയാം.. എന്ന് കരുതി.. 500 ഉം.. 1000 വും… 2000 വും നോക്കി… നോ രക്ഷ ഒന്നിലും എന്റെ 7418 ഇല്ല.. ജീവിതത്തിൽ ഇത് വരെ ഒരു 200 രൂപ സമ്മാനം മാത്രം കിട്ടിയ തെണ്ടിയല്ലേ ടിക്കറ്റ് എടുത്തു തന്നത്.. എവിടെ അടിക്കാന… ഇനി മുകളിലോട്ട് നോക്കിയിട്ട് കാര്യമില്ല എന്നറിയുന്നത് കൊണ്ട് തന്നെ ഞാൻ ടിക്കറ്റ് മടക്കി…

 

7 Comments

  1. വിമർശകൻ

    ഫസലു അല്ലെ ഇങ്ങൾക്ക് പകരം പെണ്ണ് കാണാൻ പോയെ ???

  2. പിന്നേ….
    ഞെക്കാൻ കണ്ട സാധനം.

  3. ഇരിങ്ങാലക്കുടക്കാരൻ

    പണ്ടാരക്കാലൻ ചിരിപ്പിച്ചു കൊന്നു ??????????

  4. നൗഫു ചെല്ലം…..mt യെ പാത്തിറുക്കെ ബഷീറെ പാത്തിറുക്കെ മാധവിക്കുട്ടിയെ പാത്തിറുക്കെ ആനാൽ ഉന്നമാതിരിയൊരു റൈറ്ററെ പാത്തതില്ലയെ.. എപ്പടിടാ കാക്കാ..???????..
    മെഷീൻ പുതിയത് മാങ്ങിയോ..??????..ബാക്കി കഥ വായിച്ചിട്ട്..

  5. ????? nice

  6. തൃശ്ശൂർക്കാരൻ ?

    ???❤

  7. Daivamae ivanu inganae kazhivu kodullae.entae muthalali pattini kidakkendi varmeaeeee

Comments are closed.