അലഭ്യലഭ്യശ്രീ [നൗഫു] 3845

അലഭ്യലഭ്യശ്രീ

authorനൗഫു

 

പതിവ് പോലെ നാട്ടിലേക് ലീവിന് വന്ന സമയം…

 

“കയ്യിൽ നയാപൈസ ഇല്ലാതെയായിരുന്നു ഇപ്രാവശ്യത്തെ വരവ്..

 

“പറയുന്നത് കേട്ടാൽ തോന്നും കഴിഞ്ഞ പ്രാവശ്യം വരുമ്പോൾ പെട്ടി നിറച്ചു കായിം ( പണം ) കൊണ്ടാണ് വന്നതെന്ന്..”

 

“ഇല്ല സത്യമായിട്ടും കഴിഞ്ഞ പ്രാവശ്യം വന്നതും ഇത് പോലെ തന്നെയായിരുന്നു..”

 

എന്താ ചെയ്യാ.. ഇവിടെ ഉണ്ടാക്കി വെച്ച കടം അവിടെ പോയിട്ട് വേണം വീട്ടാൻ.. വീട്ടി കയ്യാൻ ഇട ഉണ്ടാവില്ല,.. വാ ഒന്ന് നാട്ടിൽ പോയിട്ട് വരാമെന്ന് മനസ്സിങ്ങനെ പറഞ്ഞു കൊണ്ടിരിക്കും..

 

ഉടനെ കെഫീലിന്റെ കയ്യോ കാലോ പിടിക്കാൻ പറ്റുന്നത് മുഴുവൻ പിടിച്ചു ഒരു നാലഞ്ചു മാസത്തെ ലീവ് വാങ്ങും.. ടിക്കറ്റ് എടുത്തു പെട്ടിയും കെട്ടിയാൽ എയർപോർട്ടിൽ നിന്നും ഒരു ഷവർമയൊ ഒരു ചായയൊ കഴിച്ചു പിന്നെ വീട്ടിലെത്താനുള്ള വണ്ടി കൂലിയെ ബാക്കി ഉണ്ടാവൂ കയ്യിൽ..

 

കയ്യിൽ ഒന്നും ഉണ്ടാവാത്തത് കൊണ്ട് തന്നെ കൂട്ടുകാരൻ തെണ്ടികളെ ഒരൊറ്റ ഒന്നിനെയും വരുന്നത് അറിയിക്കാറില്ല… എന്തിനാ വെറുതെ..

 

ഇനി അവർ എങ്ങാനും മണത്തറിഞ്ഞു വന്നാൽ തന്നെ എന്റെ ചിലവ് കൂടേ അവർ എടുക്കേണ്ടി വരും…

 

അങ്ങനെ ലീവിന് നാട്ടിലെത്തി..

 

7 Comments

  1. വിമർശകൻ

    ഫസലു അല്ലെ ഇങ്ങൾക്ക് പകരം പെണ്ണ് കാണാൻ പോയെ ???

  2. പിന്നേ….
    ഞെക്കാൻ കണ്ട സാധനം.

  3. ഇരിങ്ങാലക്കുടക്കാരൻ

    പണ്ടാരക്കാലൻ ചിരിപ്പിച്ചു കൊന്നു ??????????

  4. നൗഫു ചെല്ലം…..mt യെ പാത്തിറുക്കെ ബഷീറെ പാത്തിറുക്കെ മാധവിക്കുട്ടിയെ പാത്തിറുക്കെ ആനാൽ ഉന്നമാതിരിയൊരു റൈറ്ററെ പാത്തതില്ലയെ.. എപ്പടിടാ കാക്കാ..???????..
    മെഷീൻ പുതിയത് മാങ്ങിയോ..??????..ബാക്കി കഥ വായിച്ചിട്ട്..

  5. ????? nice

  6. തൃശ്ശൂർക്കാരൻ ?

    ???❤

  7. Daivamae ivanu inganae kazhivu kodullae.entae muthalali pattini kidakkendi varmeaeeee

Comments are closed.