അറേഞ്ച്ഡ് മാര്യേജ് [Jobin James] 203

 

“എന്നാലും അമ്മച്ചിക്ക് ഇത്രേം വർഷം ഇങ്ങനെ ഒരു കാര്യം എങ്ങനെ ഒളിപ്പിച്ചു വെക്കാൻ സാധിച്ചു? മര്യാദക്ക് ഒരു കള്ളം പറയാൻ അറിയാത്ത ആളാ” ഞാൻ ചിരിച്ചു കൊണ്ട് അമ്മച്ചിടെ കവിളിൽ ഒന്നു പിടിച്ചു.

 

“പോടാ.. ഒളിപ്പിച്ചു വെച്ചൊന്നുമില്ല. നിന്നോട് പറഞ്ഞില്ല അറിയുമ്പോ അറിയട്ടെ എന്നു വിചാരിച്ചു” അമ്മച്ചി എന്റെ നെറ്റിയിൽ തടവി കൊണ്ട് പറഞ്ഞു.

 

“ഞാൻ എത്ര വല്ല്യ തെറ്റ് ആണല്ലേ ചെയ്തേ? അലൻ എന്റെ എത്ര നല്ല കൂട്ടുകാരൻ ആയിരുന്നു. എന്നിട്ടും അവന് ശേഷം അവന്റെ വീട്ടുകാരെ പറ്റി ഞാൻ ഒരിക്കൽ പോലും ആലോചിച്ചില്ലല്ലോ അമ്മച്ചി” വീണ്ടും എന്റെ കവിളിലൂടെ കണ്ണ് നീർ ഒഴുകി ഇറങ്ങാൻ തുടങ്ങി.

 

“അതിനല്ലേ അമ്മച്ചി ഇവിടുള്ളത്. തെറ്റിനുള്ള പ്രായശ്ചിത്തം എല്ലാം മോൻ ചെയ്ത് കഴിഞ്ഞു. മോനറിയാതെ ആണെങ്കിലും” നെറ്റിയിൽ ഒരു സ്നേഹ ചുംബനം നൽകി കൊണ്ട് അമ്മച്ചി പറഞ്ഞു.

 

ശെരിയാ.. ഞാനറിയാതെ ആണെങ്കിലും ആ കുടുംബത്തിന്റെ എല്ലാ കാര്യങ്ങളും അമ്മച്ചി നോക്കി. എന്റെ കടമ ഞാൻ അറിയാതെ എന്നിലൂടെ നിറവേറ്റി. ഞാൻ ആ സോഫയിൽ എഴുനേറ്റ് ഇരുന്നു. ഞാൻ അമ്മച്ചിയോടു വീണ്ടും ചോദിച്ചു.

 

“ഇനി ഞാനെന്താ ചെയ്യണ്ടേ?”

 

“അമ്മച്ചി പറഞ്ഞാൽ മോൻ കേൾക്കുമോ?”

 

“അമ്മച്ചി പറയെന്ന്” ഞാൻ അക്ഷമനായി എഴുന്നേറ്റ് ഇരുന്നു.

 

“ഈ ലീവിൽ മോന് കല്യാണം കഴിച്ചു കൂടെ? നല്ലൊരു കുട്ടിയെ അമ്മച്ചി കണ്ടു വെച്ചിട്ടുണ്ട്..” അമ്മച്ചി എന്റെ തലയിൽ തലോടി കൊണ്ട് തന്നാണ് അത് പറഞ്ഞത്.

15 Comments

  1. Good starting ?
    Waiting for next part

  2. Waiting for next part

  3. Waiting for next part❤️?

  4. ജോബിൻ,
    പതിഞ്ഞ താളത്തിൽ ഉള്ള തുടക്കം നന്നായി, വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…

  5. കൊള്ളാം… നന്നായി അവതരിപ്പിച്ചു.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ്.. ആശംസകൾ?

  6. Aahhaaa nalla nice aaya thudakkamaanalloo sahoooo…. Kaathirikkinnu adutha bhagathinayi…✌️✌️

  7. നല്ല തുടക്കം, അധികം വൈകാതെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….!!!

  8. നന്നായിരിന്നു ബ്രോ തുടരുക

  9. ഒടുവിൽ തിരുമ്പി വന്നു അല്ലെ.. ??

    നല്ല തുടക്കം, ഞാൻ കരുതി അലന്റെ അനിയത്തി ആകും എന്ന, ഞാൻ അങ്ങനെയാ ക്ലിഷേ ചിന്തിക്കും.. പക്ഷെ എന്തോ എനിക്ക് ആ കൊച്ചിനെയാ ഇഷ്ടപെട്ടെ.. ?

    എന്തായാലും കിടുക്കി.. ?❤️

  10. കൊള്ളാം.. അടിപൊളി ❤

  11. Bro,അപ്പുറത്തെ കഥ തുടരുമോ?

  12. എടോ…. ആ സംസാരം കൂടി എഴുതിയിട്ട് ഈ പാർട്ട്‌ നിർത്തിയാൽ പോരായിരുന്നോ ♥️

Comments are closed.