“ഇനിയെന്നും ഞാൻ ഉണ്ടാവും”
“മോനെന്നും ഉണ്ടായിരുന്നു..” അമ്മ കണ്ണുകൾ തുടച്ചു പുഞ്ചിരിച്ചു കൊണ്ട് അങ്ങനെ പറഞ്ഞു.
എന്നെ സമാധാനിപ്പിക്കാൻ വേണ്ടി അങ്ങനെ പറഞ്ഞതായിരിക്കും എന്നോർത്തു ഞാനും തിരിച്ചു പുഞ്ചിരിച്ചതേ ഉള്ളു. ഞാൻ വാതിലിനു പുറകിൽ ആയി നിന്നിരുന്ന പെൺകുട്ടിയെ നോക്കി, എനിക്കറിയാം അലന്റെ അനിയത്തി ആനി. അവസാനായി കാണുമ്പോ പത്താം ക്ലാസ്സിൽ പഠിക്കുകയായിരുന്നു. വളർന്നു വല്ല്യ കുട്ടി ആയി അല്ല ടീച്ചർ ആയി.
ഞാൻ വിളിച്ചു “ആനി”
വാതിലിന്റെ മറവിൽ നിന്ന് അവൾ പുറത്തേക്ക് വന്നു.
“ഇച്ചായനോട് ക്ഷെമിക്കില്ലേ മോളെ”
നിറഞ്ഞ കണ്ണുകളിൽ നിന്ന് കണ്ണു നീർ ധാരയായി ഒഴുകി ഇറങ്ങി കൊണ്ടിരുന്നു. അടുത്തേക്ക് വന്ന ആനിയെ ചേർത്ത് പിടിച്ചപ്പോൾ എന്റെ നെഞ്ചിലേക്ക് വീണ് കരഞ്ഞു. ഞാൻ അവളുടെ കണ്ണു നീർ തുടച്ചു കൊണ്ട് പറഞ്ഞു.
“മോളു കരയരുത്, എന്ത് ആവശ്യത്തിനും ഇച്ചായൻ ഉണ്ടാകും”
അവളൊന്നും സംസാരിച്ചില്ല, കണ്ണുനീർ തുടച്ചു എന്റെ നേരെ നോക്കി പുഞ്ചിരിച്ചു. ഞാൻ അവരോടു യാത്ര പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി.
കാറിൽ വന്നു കയറി ഇരുന്നപ്പോൾ വർഷങ്ങളായി നെഞ്ചിൽ ഇരുന്ന ഒരു കല്ല് ഇറക്കി വെച്ച ഒരു അനുഭവമായിരുന്നു എനിക്ക്. കാർ തിരിച്ചു വീട്ടിലേക്ക് പോവാൻ ആരംഭിച്ചു.
പോകുന്ന വഴിക്ക് ഒരുപാട് ചിന്തകൾ എന്റെ മനസ്സിൽ വന്നു അലയടിക്കാൻ തുടങ്ങി. പാലക്കാട് ഉണ്ടായിരുന്ന അവരെങ്ങനെ ഇവിടെ വന്നു താമസം ആയി. എന്റെ അമ്മച്ചിക്ക് ഈ കുടുംബത്തെ അറിയാമോ? അറിയാമെങ്കിൽ കഥകൾ എല്ലാം അറിഞ്ഞു കാണില്ലേ. എന്നിട്ടും എന്നോട് എന്ത് കൊണ്ട് ഇതേ വരെ ഒന്നും സൂചിപ്പിച്ചില്ല.
കാർ വീട്ടിലെ പോർച്ചിൽ നിർത്തി ഞാൻ ഇറങ്ങി. വീടിനകത്തേക്ക് കയറിയപ്പോൾ അനിയത്തി ഇരുന്നു ടീവി കാണുന്നു.
“ഹാ നീയെപ്പോ എത്തി”
“ഇച്ചായൻ എവിടെ പോയതാ, ഞാൻ വന്നിട്ട് കുറച്ചു നേരായി”
“ഞാൻ ഒന്നു പുറത്ത് പോയതാ, അമ്മച്ചി എവിടെ”
“ആ അവിടെ അടുക്കളയിൽ കാണും”
Good starting ?
Waiting for next part
Waiting for next part
Waiting for next part❤️?
ജോബിൻ,
പതിഞ്ഞ താളത്തിൽ ഉള്ള തുടക്കം നന്നായി, വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…
കൊള്ളാം… നന്നായി അവതരിപ്പിച്ചു.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ്.. ആശംസകൾ?
Aahhaaa nalla nice aaya thudakkamaanalloo sahoooo…. Kaathirikkinnu adutha bhagathinayi…✌️✌️
നല്ല തുടക്കം, അധികം വൈകാതെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….!!!
നന്നായിരിന്നു ബ്രോ തുടരുക
ഒടുവിൽ തിരുമ്പി വന്നു അല്ലെ.. ??
നല്ല തുടക്കം, ഞാൻ കരുതി അലന്റെ അനിയത്തി ആകും എന്ന, ഞാൻ അങ്ങനെയാ ക്ലിഷേ ചിന്തിക്കും.. പക്ഷെ എന്തോ എനിക്ക് ആ കൊച്ചിനെയാ ഇഷ്ടപെട്ടെ.. ?
എന്തായാലും കിടുക്കി.. ?❤️
?❤️❤️❤️
കൊള്ളാം.. അടിപൊളി ❤
❤❤???
Bro,അപ്പുറത്തെ കഥ തുടരുമോ?
???❤️❤️❤️???
എടോ…. ആ സംസാരം കൂടി എഴുതിയിട്ട് ഈ പാർട്ട് നിർത്തിയാൽ പോരായിരുന്നോ ♥️