കണ്ടാൽ ഒരു 24 വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി. നല്ല നീളൻ കോലൻ മുടി, വെളുത്ത നിറം, ലൈറ്റ് മേക്കപ്പ്, അധികം കടുപ്പം ഇല്ലാത്ത ചുവന്ന കളർ ലിപ്സ്റ്റിക്ക്. കറുപ്പിൽ നീല വര ഉള്ള സാരീ ആണ് വേഷം എന്റെ ഓർമകളിൽ എവിടെയോ ഈ മുഖം ഉള്ള പോലെ എനിക്ക് തോന്നി, പക്ഷെ ഓർത്തെടുക്കാൻ ആവുന്നില്ല. അവർ നടന്നു എന്റെ തൊട്ടടുത്തു എത്തി.
“ഹാ നീയിവിടെ നിൽപ്പുണ്ട്.” അമ്മച്ചി എന്നെ കണ്ട സന്തോഷത്തിൽ പറഞ്ഞു.
“മോളെ വാ നമുക്കിന്നു നടക്കേണ്ട ഡ്രൈവർ ഉണ്ട്” അമ്മ കൂടെ ഉള്ള ആളോട് പറഞ്ഞു.
ആ കുട്ടി നോക്കി ഒന്നു ചിരിച്ചു. ഞാനും തിരികെ ഒന്നു പുഞ്ചിരിച്ചു. അത് കഴിഞ്ഞ് അമ്മച്ചിയെ രൂക്ഷമായി ഒന്നു നോക്കി. അമ്മച്ചി എന്നെ മൈൻഡ് പോലും ചെയ്യാതെ നേരെ ഡോർ തുറന്ന് അകത്തു കേറി ഇരുന്നു. അമ്മച്ചിക്ക് ഇങ്ങനെ അസ്ഥാനത്തെ കോമഡി ഒരു ഹരം ആണ്.
ഞാൻ ബാക്ക് ഡോർ തുറന്ന് കൊടുത്തു ആ കുട്ടിയോട് കേറാൻ പറഞ്ഞ് ഞാനും കേറി വണ്ടി സ്റ്റാർട്ട് ചെയ്തു. 2 കിലോമീറ്റർ ദൂരമുണ്ട് വീട്ടിലേക്ക്, 10 മിനിറ്റ് കഷ്ടി മതി വണ്ടിയിൽ ആണെങ്കിൽ. ഈ 10 മിനുറ്റ് സമയത്തും അമ്മച്ചി കലപില സംസാരം ആയിരുന്നു. എന്നോടും പുറകിൽ ഇരുന്ന ആളോടും.
വീടിന്റെ മുമ്പിൽ നിർത്തിയപ്പോൾ അമ്മച്ചിയെന്നോട് ആ കുട്ടിയെ ഒന്നു വീട്ടിൽ കൊണ്ടു പോയി വിടാൻ പറഞ്ഞു. അമ്മച്ചി അവിടെ ഇറങ്ങി വീടിനകത്തേക്ക് നടന്നു. ഞാൻ വണ്ടി മുന്നോട്ട് എടുത്തു, പോകുന്ന വഴിക്ക് ഞാൻ ഒന്നും സംസാരിച്ചില്ല. മിറർ വഴി ബാക്ക് സീറ്റിലേക്ക് നോക്കിയപ്പോൾ അലസമായി പുറത്തേക്ക് നോക്കി ഇരിക്കുന്നതാണ് ഞാൻ കണ്ടത്. ആ കുട്ടി പറഞ്ഞു തന്ന വഴി അനുസരിച്ചു വണ്ടി ഒടിച്ചു വീട്ടിൽ എത്തി. ഒരു ചെറിയ ടെറസിട്ട വീട്. വീടിനു വെളിയിൽ വണ്ടി നിർത്തി ഞാൻ ഡോർ അൺലോക്ക് ചെയ്തു.
“ഒരു ചായ കുടിച്ചിട്ട് പോവാം”
എന്തോ ചിന്തയിൽ ആയിരുന്ന എന്നെ പെട്ടന്ന് കുലുക്കി വിളിച്ചു ആ ചോദ്യം.
“ഇല്ല.. പിന്നൊരിക്കൽ ആവാം” ഒരു മര്യാദക്ക് വേണ്ടി ചോദിച്ചതാകും എന്നോർത്തു ഞാൻ പറഞ്ഞു.
അപ്പോഴേക്കും ഒരു മധ്യവയസ്‌ക കാറിനടുത്തേക്ക് നടന്നു വരുന്നു. ഉവ്വ് ഇവരെയും എനിക്ക് അറിയാം പക്ഷെ ആരാണെന്ന് മനസ്സിലായില്ല. ആ കുട്ടി വേഗം പുറത്തേക്ക് ഇറങ്ങി അമ്മയോട് എന്തോ സംസാരിച്ചു. അവർ കാറിനടുത്തേക്ക് എന്റെ നേരെ വരുന്നത് കണ്ട് ഞാൻ ഗ്ലാസ് താഴ്ത്തി.
“ലീന ടീച്ചർടെ മോനാണോ, അയ്യോ മോനേ വാ ചായ കുടിച്ചിട്ട് പോവാം” അവരെന്നോട് പറഞ്ഞു.
“അയ്യോ വേണ്ട ആന്റി, പിന്നൊരിക്കൽ ആവാം” ഞാൻ വീണ്ടും നിരസിച്ചു കൊണ്ട് പോവാനൊരുങ്ങി.
“അങ്ങനെ പറഞ്ഞാൽ പറ്റില്ല കേറിയെച്ചും പോവാം മോനേ” അവരെന്നെ വീണ്ടും നിർബന്ധിച്ചു കൊണ്ട് പറഞ്ഞു.
എനിക്ക് വീണ്ടും നിരസിക്കാൻ തോന്നിയില്ല. ഞാൻ പുറത്തേക്ക് ഇറങ്ങി, ആ വീടിനു നേരെ അവരുടെ പുറകിൽ ആയി നടന്നു. ആ കുട്ടി ഓടി ആദ്യം അകത്തേക്ക് കേറുന്നത് കണ്ടു. ഞാൻ ചെരിപ്പ് പുറത്ത് അഴിച്ചു വെച്ച് അകത്തേക്ക് കയറി, ചെറുതാണെങ്കിലും നല്ല ഭംഗി ഉള്ള വീട്. ചെറിയൊരു സോഫ ഇട്ടിട്ടുണ്ട് ഞാൻ അതിലേക്ക് ഇരുന്നു. റൂം മുഴുവനായി നിരീക്ഷിച്ചു, ഒന്നു രണ്ടു പെയിന്റിംഗ് വെച്ചിട്ടുണ്ട് ചുമരിൽ, ഷെൽഫിൽ കുറച്ചു ഷീൽഡ്, ട്രോഫി. പിന്നെ ഒരു കുടുംബ ചിത്രവും. ഞാൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു ഷെൽഫിനടുത്തേക്ക് നടന്നു. ആ ചിത്രത്തിലേക്ക് ഒന്നു കൂടെ നോക്കിയ ഞാൻ പരിചയമുള്ള ഒരു മുഖം കണ്ടപ്പോ ഒന്നു ഞെട്ടി. ഞെട്ടൽ മറച്ചു വെച്ച് കൊണ്ട് ഞാൻ സോഫയിൽ തിരികെ വന്നിരുന്നു.
Good starting ?
Waiting for next part
Waiting for next part
Waiting for next part❤️?
ജോബിൻ,
പതിഞ്ഞ താളത്തിൽ ഉള്ള തുടക്കം നന്നായി, വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…
കൊള്ളാം… നന്നായി അവതരിപ്പിച്ചു.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ്.. ആശംസകൾ?
Aahhaaa nalla nice aaya thudakkamaanalloo sahoooo…. Kaathirikkinnu adutha bhagathinayi…✌️✌️
നല്ല തുടക്കം, അധികം വൈകാതെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….!!!
നന്നായിരിന്നു ബ്രോ തുടരുക
ഒടുവിൽ തിരുമ്പി വന്നു അല്ലെ.. ??
നല്ല തുടക്കം, ഞാൻ കരുതി അലന്റെ അനിയത്തി ആകും എന്ന, ഞാൻ അങ്ങനെയാ ക്ലിഷേ ചിന്തിക്കും.. പക്ഷെ എന്തോ എനിക്ക് ആ കൊച്ചിനെയാ ഇഷ്ടപെട്ടെ.. ?
എന്തായാലും കിടുക്കി.. ?❤️
?❤️❤️❤️
കൊള്ളാം.. അടിപൊളി ❤
❤❤???
Bro,അപ്പുറത്തെ കഥ തുടരുമോ?
???❤️❤️❤️???
എടോ…. ആ സംസാരം കൂടി എഴുതിയിട്ട് ഈ പാർട്ട് നിർത്തിയാൽ പോരായിരുന്നോ ♥️