അറേഞ്ച്ഡ് മാര്യേജ് [Jobin James] 203

ഞാൻ എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് നാട്ടിൽ തന്നെ ഉള്ള മികച്ചൊരു കൺസ്ട്രക്ഷൻ കമ്പനിയിൽ ജോലിക്ക്‌ കേറിയപ്പോൾ അമ്മയോട് ചോദിച്ചതാ, ഇനി ഉള്ള നാൾ വിശ്രമം ആയിക്കൂടെ എന്ന്. അപ്പൊ എനിക്ക് ലഭിച്ച മറുപടി ഇങ്ങനെ ആയിരുന്നു. “ഞാൻ ഒരു അധ്യാപിക അല്ലെ, എനിക്ക് വിശ്രമത്തിനു സർക്കാർ ഒരു സമയം നിശ്ചയച്ചിട്ടുണ്ട്. റിട്ടയർമെന്റ് ഏജ് ഞാൻ അപ്പൊ വിശ്രമിക്കാം മോൻ പോയി മോന്റെ പണിയെടുക്കാൻ നോക്ക്”

 

പിന്നീട് ഞാൻ അമ്മച്ചിയോടു അതിനെ കുറിച്ച് സംസാരിച്ചിട്ടില്ല. പുള്ളിക്കാരി എപ്പോഴും എല്ലാ കാര്യത്തിനും ആക്റ്റീവ് ആയതു കൊണ്ട് ഈ അടുത്ത കാലത്ത് ഒന്നും VRS എടുക്കുമെന്ന് എനിക്ക് പ്രതീക്ഷ ഇല്ല വയസ്സ് 49 ആയതേ ഉള്ളു.

 

ഷംന താത്ത വീടിന്റെ പുറകിലേക്ക് നടന്നപ്പോൾ ഞാനും എഴുന്നേറ്റ് അകത്തേക്ക് നടന്നു. നേരെ മുറിയിലേക്ക് തന്നെ കേറി, കുളിച്ചു ഫ്രഷ് ആയി വരാമെന്ന് വെച്ചു.

 

കുളിച്ചു കഴിഞ്ഞ് വസ്ത്രം മാറ്റി തിരിച്ചു ഹാളിലേക്ക് വന്നപ്പോ എനിക്ക് പുട്ടും കടലയും അമ്മച്ചി തയ്യാറാക്കി വെച്ചിട്ടുണ്ട്.

 

“അമ്മച്ചി” ഞാൻ നീട്ടി വിളിച്ചു.

 

“നീ എടുത്ത് കഴിച്ചോ, ഞാൻ ഇപ്പൊ വരാം”

 

സമയം നോക്കിയപ്പോ 8.30 ആവാറായി. സ്കൂളിലെ സമയം 8.45 ആണ്‌, ഇന്ന് ഞാൻ കാരണം ലേറ്റ് ആയിന്നു തോനുന്നു. 

 

തിരക്ക് പിടിച്ചു മുറിയിൽ നിന്ന് ബാഗും തൂക്കി പുറത്തേക്ക് ഇറങ്ങി വന്നു.

 

“നിനക്കുള്ള ചോറും മീൻ കറിയും ഞാൻ ഉണ്ടാക്കി വെച്ചിട്ടുണ്ട്. എടുത്ത് കഴിച്ചോണം. ഞാൻ ഇറങ്ങട്ടെ അല്ലെങ്കിൽ വൈകും.”

 

ഞാൻ ക്ലോക്ക് നോക്കി, 8.35 ഇനി എങ്ങനെ പോയാലും സമയത്ത് എത്താൻ പോണില്ല. ഞാൻ നേരെ റൂമിലേക്ക് പോയി കാറിന്റെ താക്കോൽ എടുത്ത് പുറത്തേക്ക് ഇറങ്ങി. 

 

“വാ ഞാൻ കൊണ്ട് വിടാം”

 

ഒന്നും പറയാണ്ട് നേരെ വന്നു കാറിൽ കേറി ഇരുന്നു കക്ഷി.

 

സ്കൂൾ ഗേറ്റ്ന്റെ പുറത്ത് കാർ നിർത്തി അമ്മച്ചി ഇറങ്ങി. ഞാൻ യാത്ര പറഞ്ഞു തിരികെ വീട്ടിലേക്ക് പോന്നു.

 

പ്രഭാത ഭക്ഷണം കഴിഞ്ഞ് ഒന്നു കൂടി കിടന്നുറങ്ങി. ഉച്ചക്ക് എഴുന്നേറ്റു ലഞ്ച് കഴിഞ്ഞു പിന്നേം ഉറങ്ങി. ഒരു 4 മണി ആയപ്പോൾ എഴുന്നേറ്റു. അമ്മച്ചി വരാൻ 4.30 ആവും. എന്തായാലും വെറുതെ ഇരിക്കാ പോയി പിക്ക് ചെയ്താലോ എന്നാലോചിച്ചു. നേരെ കാർ എടുത്ത് വീണ്ടും സ്കൂളിലേക്ക്, ഞാൻ ഗേറ്റ്ന്റെ പുറത്ത് നിർത്തി. പുറത്തേക്ക് ഇറങ്ങി ഫോണും കൈയ്യിലെടുത്തു അമ്മച്ചിയെയും കാത്തു നിന്നു.

 

അധികം വൈകിയില്ല സ്കൂൾ വിട്ടു. പിള്ളേർ പുഴ പോലെ ഒഴുകി പുറത്തേക്ക് വരുന്നു, പുറകെ സ്കൂൾ ബസുകൾ. തിരക്ക് ഒന്നു കുറഞ്ഞപ്പോൾ അമ്മച്ചി ആരോടോ സംസാരിച്ചു കൊണ്ട് വരുന്നത് ഞാൻ കണ്ടു. മുന്നിൽ ആരൊക്കെയോ നടക്കുന്നത് കൊണ്ട് പുറകിലെ ആളെ എനിക്ക് ശെരിക്കും കാണാൻ സാധിച്ചില്ല. എന്റെ അടുത്ത് എത്താറായപ്പോൾ മാത്രമാണ് ഞാൻ ആളെ കണ്ടത്.

15 Comments

  1. Good starting ?
    Waiting for next part

  2. Waiting for next part

  3. Waiting for next part❤️?

  4. ജോബിൻ,
    പതിഞ്ഞ താളത്തിൽ ഉള്ള തുടക്കം നന്നായി, വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…

  5. കൊള്ളാം… നന്നായി അവതരിപ്പിച്ചു.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ്.. ആശംസകൾ?

  6. Aahhaaa nalla nice aaya thudakkamaanalloo sahoooo…. Kaathirikkinnu adutha bhagathinayi…✌️✌️

  7. നല്ല തുടക്കം, അധികം വൈകാതെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….!!!

  8. നന്നായിരിന്നു ബ്രോ തുടരുക

  9. ഒടുവിൽ തിരുമ്പി വന്നു അല്ലെ.. ??

    നല്ല തുടക്കം, ഞാൻ കരുതി അലന്റെ അനിയത്തി ആകും എന്ന, ഞാൻ അങ്ങനെയാ ക്ലിഷേ ചിന്തിക്കും.. പക്ഷെ എന്തോ എനിക്ക് ആ കൊച്ചിനെയാ ഇഷ്ടപെട്ടെ.. ?

    എന്തായാലും കിടുക്കി.. ?❤️

  10. ?❤️❤️❤️

  11. കൊള്ളാം.. അടിപൊളി ❤

  12. Bro,അപ്പുറത്തെ കഥ തുടരുമോ?

    1. ???❤️❤️❤️???

  13. എടോ…. ആ സംസാരം കൂടി എഴുതിയിട്ട് ഈ പാർട്ട്‌ നിർത്തിയാൽ പോരായിരുന്നോ ♥️

Comments are closed.