അറേഞ്ച്ഡ് മാര്യേജ് [Jobin James] 203

 

അപ്പോഴേക്കും ജെസ്സി ഞങ്ങൾ ഇരിക്കുന്നിടത്തേക്ക് പ്രവേശിച്ചു. മുന്നോട്ട് വന്ന് അവളുടെ അപ്പച്ചൻ ഇരിക്കുന്ന സോഫക്കരികെ ചാരി നിന്നു. എനിക്ക് മുഖത്തേക്ക് നോക്കാൻ വല്ലാത്ത ചമ്മൽ ആയിരുന്നു. ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനൊരു സീൻ. തൊട്ടടുത്തു ഇരുന്ന അമ്മച്ചി എന്നെ ഒന്ന് തോണ്ടി, പെൺകുട്ടിയെ നോക്കാൻ വേണ്ടി ആണെന്ന് തോന്നുന്നു. ഞാൻ നോക്കിയ ശേഷം ഒന്നു ചിരിക്കാം എന്ന് തയ്യാറെടുത്തു പതുക്കെ ജെസ്സി നിന്ന ഭാഗത്തേക്ക്‌ നോക്കി.

 

ഒരു വെള്ള ചുരിദാർ ആണ്‌ ഇട്ടിരിക്കുന്നത്, കൈ മുഴുവൻ മൂടുന്ന തരത്തിൽ ഉള്ളത്. ആവശ്യത്തിന് തടി ഒക്കെ വെച്ചു, വല്ലാണ്ട് മെലിഞ്ഞ കോലം ഒന്നുമല്ല. മുടി വേവ് ചെയ്തിരിക്കുന്നു, കുറച്ച് ഭാഗം മുന്നിലേക്ക് വീണ് കിടക്കുന്നുണ്ട്. നോട്ടം പതുക്കെ മുഖത്തേക്ക് എത്തി, മാതാവേ.. ഇവളുടെ സൗന്ദര്യം കൊല്ലങ്ങൾ കഴിഞ്ഞപ്പൊ കൂടിയിട്ടേ ഉള്ളു.. എന്റെ ചുണ്ടിൽ അങ്ങനൊരു ചോദ്യം വന്നു പോയി പെട്ടന്ന്. ചെറുപ്പത്തിൽ തോന്നിയ ഇഷ്ടം എന്റെ ഉള്ളിൽ അങ്ങനെ തന്നെ ഉണ്ടെന്ന് തോന്നി..

 

പക്ഷെ ജെസ്സിയുടെ മുഖത്ത് ഒരു നിസ്സംഗത മാത്രം ആണ്‌ ഞാൻ കണ്ടത്. ആരുടെയോ നിർബന്ധത്തിനു വഴങ്ങി മുന്നിൽ വന്നു നിൽക്കുന്ന പോലെ. അപ്പച്ചൻ ഞങ്ങളെ ചായ കുടിക്കാനായി അകത്തേക്ക് ക്ഷെണിച്ചു. ഡൈനിങ്ങ് ടേബിളിനു ചുറ്റുമായി ഞങ്ങൾ ഇരുന്നു. ചായയും കുറെ ഏറെ തരം പലഹാരങ്ങളും. എന്റെ മനസ്സിലെ സന്തോഷം ആ മുഖം കണ്ടപ്പോ നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. താല്പര്യം ഇല്ലാതെ ആണല്ലോ അവൾ വന്നത് എന്ന തോന്നൽ മനസ്സിനെ മുറിവേൽപ്പിച്ചു കൊണ്ടിരുന്നു.

 

അപ്പച്ചൻ പെട്ടന്ന് സംസാരിക്കാൻ ആരംഭിച്ചു. “ജെയിംസ് മോന് മോളോട് സംസാരിക്കണമെങ്കിൽ ആവാം കേട്ടോ”

 

ഇത് കേട്ടപ്പോൾ അമ്മച്ചി “ചെല്ലടാ”

 

ഞാൻ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റ് മുകളിലെ നിലയിലേക്ക് നടന്നു. രണ്ട് മുറികൾ ആണ്‌ മുകളിൽ ഒരെണ്ണം അടഞ്ഞു കിടക്കുകയാണ് മറ്റൊന്ന് പാതി ചാരിയും. ഞാൻ പാതി ചാരിയ വാതിലിനു സമീപത്തേക്ക് നടന്നു. ആരെയും കാണുന്നുമില്ല ഒരു ശബ്ദവുമില്ല. വാതിലിനു പതിയെ തട്ടി, മുട്ടുവിൻ തുറക്കപ്പെടും എന്നല്ലേ.. അത് തുറക്കപ്പെട്ടു.

 

ജെസ്സി തന്നെയാണ് വാതിൽ തുറന്നത് അകത്തു മാറ്റാരും ഉണ്ടായിരുന്നില്ല. വാതിൽ തുറന്ന് അവൾ തിരിഞ്ഞു നടന്ന് പുറകിലെ ജനാലയ്ക്കു സമീപത്തു നിന്നു. ഞാൻ അകത്തെക്ക് പ്രവേശിച്ചു, അടുത്തുള്ള കസേരയിലേക്ക് ഇരുന്നു. 

 

അവളെന്നെ മൈൻഡ് ചെയ്യുന്നേ ഇല്ല പുറത്ത് ഇരുണ്ട് കൊണ്ടിരുന്ന മാനവും നോക്കി നിന്നു.

 

“ജെസ്സി…”

(തുടരും)

 

J..

15 Comments

  1. Good starting ?
    Waiting for next part

  2. Waiting for next part

  3. Waiting for next part❤️?

  4. ജോബിൻ,
    പതിഞ്ഞ താളത്തിൽ ഉള്ള തുടക്കം നന്നായി, വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…

  5. കൊള്ളാം… നന്നായി അവതരിപ്പിച്ചു.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ്.. ആശംസകൾ?

  6. Aahhaaa nalla nice aaya thudakkamaanalloo sahoooo…. Kaathirikkinnu adutha bhagathinayi…✌️✌️

  7. നല്ല തുടക്കം, അധികം വൈകാതെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….!!!

  8. നന്നായിരിന്നു ബ്രോ തുടരുക

  9. ഒടുവിൽ തിരുമ്പി വന്നു അല്ലെ.. ??

    നല്ല തുടക്കം, ഞാൻ കരുതി അലന്റെ അനിയത്തി ആകും എന്ന, ഞാൻ അങ്ങനെയാ ക്ലിഷേ ചിന്തിക്കും.. പക്ഷെ എന്തോ എനിക്ക് ആ കൊച്ചിനെയാ ഇഷ്ടപെട്ടെ.. ?

    എന്തായാലും കിടുക്കി.. ?❤️

  10. ?❤️❤️❤️

  11. കൊള്ളാം.. അടിപൊളി ❤

  12. Bro,അപ്പുറത്തെ കഥ തുടരുമോ?

    1. ???❤️❤️❤️???

  13. എടോ…. ആ സംസാരം കൂടി എഴുതിയിട്ട് ഈ പാർട്ട്‌ നിർത്തിയാൽ പോരായിരുന്നോ ♥️

Comments are closed.