അറേഞ്ച്ഡ് മാര്യേജ് [Jobin James] 203

ഞാൻ കുളിച്ചു വസ്ത്രം മാറ്റി ഹാളിലേക്ക് വന്നു. അമ്മച്ചി എനിക്ക് ബ്രേക്ഫാസ്റ് എടുത്തു വെച്ചിട്ടുണ്ട്, നല്ല കലിപ്പിൽ തന്നാണെന്ന് മുഖം കണ്ടാൽ മനസ്സിലാവും. ഞാനും ഒന്നും സംസാരിക്കാൻ നിന്നില്ല. 

 

വൈകീട്ട് ചായ കുടിക്കുന്ന സമയത്ത് എന്നോട് അമ്മച്ചി വീണ്ടും ഇക്കാര്യത്തെ പറ്റി സംസാരിച്ചു.

 

“ഞാൻ അവസാനായിട്ട് ചോദിക്കാ നിന്റെ തീരുമാനത്തിൽ എന്തേലും മാറ്റം ഉണ്ടോ?”

 

ഞാൻ ആ ചോദ്യത്തിൽ ചെറുതായിട്ട് ഒന്ന് പേടിച്ചു പോയി, എന്തെങ്കിലും പണി എനിക്ക് തരാൻ നിൽക്കുന്നെന്റെ തൊട്ടു മുമ്പേ ആണ്‌ അമ്മച്ചി പൊതുവെ ഇങ്ങനെ ചോദിക്കാറുള്ളത്. ഞാൻ അമ്മച്ചിയെ ഒന്നു ദയനീയമായി നോക്കി എന്ത് പണിയാ എനിക്ക് തരാൻ പോണേ എന്ന് ചോദിക്കണ പോലെ.

 

“നാളെ 10 മണിയാകുമ്പോ റെഡി ആയിക്കോ നമുക്ക് ഒരു സ്ഥലം വരെ പോവാനുണ്ട്” അമ്മച്ചി എന്റെ മുഖത്ത് നോക്കി ഒരു പുച്ഛ ഭാവത്തിൽ പറഞ്ഞു.

 

ഇതിനി എന്ത് പണിയാണാവോ? ചായ കുടിച്ചു ഞാൻ നേരെ മുറിയിലേക്ക് പോയി.

 

****

 

പെണ്ണ് കാണാൻ തന്നാണ് പോകുന്നതെന്ന് എനിക്ക് ഏകദേശ ബോധ്യം കിട്ടി. അത് കൊണ്ട് തന്നെ അത്രക്ക് നല്ല ഡ്രെസ് ഒന്നും എടുത്തിട്ടില്ല, സിംപിൾ ആയി ഒരു നീല ജീനും നീല ചെക്ക് ഷർട്ടും ഇട്ടു. അല്ലെങ്കിലും ആൺപിള്ളേർക്ക് നീല വിട്ടൊരു കളിയില്ല. അതെന്താണെന്ന് ചോദിച്ചാ എനിക്കറിയില്ല. ഞാൻ ഷൂസ് ഇടാതെ ഒരു സാധാരണ ചെരിപ്പ് മാത്രം ഇട്ടു പുറത്തേക്കു ഇറങ്ങി. 

 

അമ്മച്ചി എന്നെ കണ്ട ഉടനെ ചീത്ത പറഞ്ഞു.

“എന്ത് കോലമാടാ ഇത്, കുറച്ചു നല്ല ഡ്രസ്സ്‌ ഇട്ടു കൂടെ നിനക്ക്? ഒരു ഷൂസ് എങ്കിലും ഇട്ടു കൂടെ? “

 

“ഓ പിന്നെ ഷൂസ് കണ്ടിട്ടാണല്ലോ പെണ്ണിന് എന്നെ ഇഷ്ടവാൻ പോകുന്നെ?”

 

അമ്മച്ചി എന്നെ നോക്കി പേടിപ്പിക്കാൻ ഒരു ശ്രെമം നടത്തി, ഞാനാ മുഖത്തേക്കേ പിന്നെ നോക്കിയില്ല.

 

ഞാൻ കാറിനടുത്തേക്ക് നടന്നു, ഷബീർ ഉണ്ട് കൂടെ. അവൻ താക്കോൽ വാങ്ങിച്ചു കാർ സ്റ്റാർട്ട്‌ ചെയ്തു. അമ്മച്ചി പുറകിൽ കേറി ഞാൻ മുമ്പിലും.

 

വീട്ടിൽ നിന്ന് 20 കിലോമീറ്റർ ദൂരം ഉണ്ട് പെണ്ണിന്റെ വീട്ടിലേക്ക്. എനിക്ക് കൂടുതൽ ഒന്നും അറിയില്ല, പേര് പോലും. 10 മണിയോട് കൂടെ ഞങ്ങൾ അവിടെയെത്തി.

 

ആരൊക്കെയോ ഞങ്ങളെ സ്വീകരിക്കാൻ പുറത്തേക്ക് വന്നു. ഞാൻ കൈ കൊടുത്തു കൊണ്ട് വീടിനകത്തേക്ക് നടന്നു. അമ്മച്ചിയും ഷബീറും കൂടെ തന്നെ ഉണ്ട്. 

15 Comments

  1. Good starting ?
    Waiting for next part

  2. Waiting for next part

  3. Waiting for next part❤️?

  4. ജോബിൻ,
    പതിഞ്ഞ താളത്തിൽ ഉള്ള തുടക്കം നന്നായി, വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തമാകും എന്ന് പ്രതീക്ഷിക്കുന്നു… ആശംസകൾ…

  5. കൊള്ളാം… നന്നായി അവതരിപ്പിച്ചു.. അടുത്ത ഭാഗം അറിയാൻ വെയ്റ്റിംഗ്.. ആശംസകൾ?

  6. Aahhaaa nalla nice aaya thudakkamaanalloo sahoooo…. Kaathirikkinnu adutha bhagathinayi…✌️✌️

  7. നല്ല തുടക്കം, അധികം വൈകാതെ അടുത്ത ഭാഗവും തരുമെന്ന് പ്രതീക്ഷിക്കുന്നു….!!!

  8. നന്നായിരിന്നു ബ്രോ തുടരുക

  9. ഒടുവിൽ തിരുമ്പി വന്നു അല്ലെ.. ??

    നല്ല തുടക്കം, ഞാൻ കരുതി അലന്റെ അനിയത്തി ആകും എന്ന, ഞാൻ അങ്ങനെയാ ക്ലിഷേ ചിന്തിക്കും.. പക്ഷെ എന്തോ എനിക്ക് ആ കൊച്ചിനെയാ ഇഷ്ടപെട്ടെ.. ?

    എന്തായാലും കിടുക്കി.. ?❤️

  10. കൊള്ളാം.. അടിപൊളി ❤

  11. Bro,അപ്പുറത്തെ കഥ തുടരുമോ?

  12. എടോ…. ആ സംസാരം കൂടി എഴുതിയിട്ട് ഈ പാർട്ട്‌ നിർത്തിയാൽ പോരായിരുന്നോ ♥️

Comments are closed.