അറിയാതെ പറയാതെ 4 [Suhail] 106

അങ്ങനെ ഇന്നത്തോടെ ഞങളുടെ ക്ലാസ്സൊക്കെ കഴിഞ്ഞു നാളെ ഫെയർവെൽ ആണ് എനിക് താല്പര്യം ഇല്ലങ്കിലും നിമ്മിക് പോകാൻ നിർബന്ധം എന്നാൽ അങ്ങ് പോയി കളയാം എന്ന് വെച്ചു.. നാളെ നേരത്തെ പോകണം അവളുടെ പപ്പയുടെ ബുള്ളറ്റ് എടുത്തു കൊണ്ട് വരാം അതിൽ ഒരു ചെത്തു ചെത്താം എന്നൊക്കെ ആണ് അവൾ പറയുന്നത് ആ എന്തായാലും ലാസ്റ്റ് ദിവസം അല്ലെ പേവർ ആക്കിയേക്കാം.. എല്ലാ ദിവസവും ആഗ്രഹിക്കുന്ന പോലെ നാളെ ദേവേട്ടനെ കാണാൻ പറ്റിയാൽ മതി ആരുന്നു ആ മുഖം ഒന്ന് കാണാൻ പറ്റിയാൽ മതി ആയിരുന്നു..

*****************************************************

പിന്നെ ഉള്ള പേജുകൾ ഓക്കേ ബ്ലാങ്ക് ആയിരുന്നു ദേവൻ ഡയറി മടക്കി അവന്റെ ബാഗിലേക്ക് വേച്ചു

എന്നിട് കണ്ണടച്ചു കുറച്ചു നേരം കിടന്നു.. പഴയ കോളേജ് കാലഘട്ടം അവന്റെ മനസിലൂടെ കടന്നു പോയി

അന്നാദ്യം ആയി അവളെ കണ്ടത് ഫ്രഷേഴ്‌സ് ഡേയുടെ

അന്നാണ് സീനിയർ പയ്യൻമാർ റാഗ് ചെയ്യുകയായിരുന്നു അവളേം അവളുടെ കൂട്ടുകാരിയേം അവരിൽ നിന്നു അവളെ ക്ലാസ്സിലേക്ക് പറഞ്ഞു വിടുമ്പോളും ആ കാപ്പിക്കണ്ണുകൾ എന്നിൽ തന്നെ നോട്ടം ഇടുന്നത് ശ്രദ്ധിച്ചിരുന്നു..

അവളെ വഴക്ക് പറഞ്ഞു വിടുമ്പോളും ഉള്ളിൽ പുഞ്ചിരി ആയിരുന്നു താൻ ഇത്രേം കാലം തേടി തടന്ന പ്രണയം തനിക് കിട്ടിയിരിക്കുന്നു അതെ അവൾ തന്നെ ആണ് തന്റെ പ്രണയിനി അവന്റെ ഉള്ളിൽ പറഞ്ഞുകൊണ്ടേ ഇരുന്നു.. അവൾ കാണാതെ പല ഇടങ്ങളിൽ വേച്ചു താനും അവളെ നോക്കി കാണുവായിരുന്നു പല വട്ടവും തന്റെ പ്രണയം പറയണം എന്നുണ്ടായിരുന്നു പക്ഷെ അപ്പോളും വാല് പോലെ ആ നിമ്മിയും കൂടെ ഉണ്ടായിരുന്നു അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നു പോയി ഏകദേശം തന്റെ ക്ലാസ്സ്‌ തീരാറായി ഇനിയും കാത്തിരുന്നിട്ട് കാര്യം ഇല്ല ഇന്നേതായാലും പറയണം എന്ന് വിചാരിച്ചു അവളെ കാണാൻ ആയി ഇറങ്ങിയപ്പോളാണ് ഞങളുടെ ക്ലാസ്സിലെ ഗോപിക കടന്നു വന്നത് കുറെ നാളായി തന്റെ പിറകിൽ കൂടിയിട്ട് എത്രയൊക്കെ ആട്ടിയാലും പോകില്ല ഇന്ന് മിക്യവാറും ഇവൾ എന്റെ കയ്യിൽ നിന്നും വാങ്ങും എന്നും വിചാരിച്ചു ആണ് അവൾക് നേരെ നടന്നത് സ്ഥിരം പല്ലവി തന്നെ അന്നും ആവർത്തിച്ചപ്പോൾ തന്റെ കൺട്രോൾ പോയി താൻ ഇവിടെ ഫസ്റ്റ് ഇയർ പഠിക്കുന്ന ലക്ഷ്മി എന്ന് പറയുന്ന കുട്ടിയും ആയി ഇഷ്ടത്തിലാണെന്നും പറഞ്ഞിട്ടും അത് വക വെക്കാതെ വീണ്ടും ഓരോന്ന് പറഞ്ഞപ്പോൾ സഹിക്കാൻ വയ്യാതെ ആണ് ഒരെണം പൊട്ടിച്ചത് അതിനു അവൾ ഇങ്ങനെ ഓക്കേ ചെയ്യുമെന്ന് ഒരിക്കലും വിചാരിച്ചില്ല അല്ലെകിൽ ഒരുപക്ഷെ തന്റെ പ്രണയം നേരത്തെ തന്നെ തന്നിൽ എത്തിയെഞ്ഞേ.അച്ഛന്റെ പെട്ടെന്നുള്ളു ഹാർട്ട്‌ അറ്റാക് ഓടെ തന്റെ ചുമതല ആയി ബിസ്സിനെസ്സ് ഓക്കേ പിന്നെ തകർന്നു തുടങ്ങിയ സാമ്രാജ്യം പിടിച്ചു ഉയർത്താൻ ഉള്ള ശ്രമങ്ങൾ ആയിരുന്നു എന്തോ ആ സമയങ്ങളിൽ താൻ വേറെ ആരോ ആയിരുന്നു.പഴയ കാര്യങ്ങൾ ഓരോന്നും ഓർത്തു അവൻ അങ്ങനെ പതിയെ ഉറക്കത്തിലേക് പോയി….

 

ദേവേട്ടാ എഴുന്നേൽക് ഇത് എന്തൊരു ഉറക്കമാ..

പയ്യെ കണ്ണോക്കെ തിരുമ്മി ഞാൻ എഴുനേൽറ്റപ്പോളേക്കും മുമ്പിൽ തന്നെ അവൾ ഉണ്ടായിരുന്നു. മോൾ എവിടെ മോളെ കാണാത്തതു കൊണ്ട് ആദ്യം അവളെ ആണ് തിരക്കിയത്. അത് അജു വന്നിട്ടുണ്ട് അവനായിട്ട് കളിക്കുവാ തായേ ഉണ്ട്.

 

ദേവേട്ടൻ ഫ്രഷ് ആയി തായേക് വാ ഞാൻ ഭക്ഷണം എടുക്കാം. അതും പറഞ്ഞവൾ തായേക് പോയി..

ഫ്രഷ് ആയി തായേ വന്നപ്പോൾ അജു മോളെ ആയിട്ട് എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട് കുറച്ചു നേരം അവനും ആയി സംസാരിച്ചു ഇരുന്നു.

അങ്ങനെ 2ദിവസം പെട്ടെന്നു പോയി ഇന്നാണ് തങ്ങൾ തിരിച്ചു പോകുന്നത് തന്റെ ഇഷ്ടം അവളോട് ഇതുവരെ പറഞ്ഞില്ല വീട്ടിൽ എത്തിയിട്ട് പറയാം എന്നുവെച്ചു .എന്തായാലും ഞങൾ ഇന്ന് അങ്ങോട്ടേക്ക് തിരിക്കുമല്ലോ..

 

അങ്ങനെ 5മണി ആയപ്പോളേക്കും ഞങൾ അവിടെ നിന്നിറങ്ങി അവളും മോളും നല്ല വിഷമത്തിൽ ആയിരുന്നു. മിയുസിന് തിരിച്ചു പോകാൻ ഒട്ടും താല്പര്യം ഇല്ലെന്നു ആ മുഖം കണ്ടാലേ അറിയാം. എന്തോ ഈ അന്തരീഷം തനിക്കും ഏറെ പ്രിയപ്പെട്ടതായി. മ്മ് ഇടയ്ക് ഫ്രീ ഉള്ളപ്പോൾ ഇങ്ങോട്ടൊക്കെ ഇറങ്ങാമല്ലോ.അപ്പോളാണ് മോൾക് ദാഹിക്കുന്നു ജ്യൂസ്‌ വല്ലതും വേണം എന്ന് അവൾ പറഞ്ഞത് റോഡ് സൈഡിൽ കണ്ട ഒരു ഷോപ്പിന്റെ ഓപ്പോസിറ്റ് സൈഡിൽ കാർ നിർത്തി ഞാനും മോളും ഇറങ്ങി. അവൾ വിളിച്ചിട്ട് വന്നില്ല. എന്തോ അവൾക് കൊടുക്കാതെ ഒറ്റയ്ക്ക് കുടിക്കാൻ തോന്നിയില്ല വീണ്ടും വിളിച്ചപ്പോൾ കക്ഷി കാറിൽ നിന്നു ഇറങ്ങി

5 Comments

  1. ??????

  2. പാവം പൂജാരി

    ♥️♥️?

  3. ???

  4. രുദ്ര രാവണൻ

    ??? ഒരിഷ്ടം ഒരാളോട് തോന്നിയാൽ ആദ്യം തുറന്നുപറയണം അങ്ങനെ പറയാതെ പോയ ഒരുപാട് പ്രണയങ്ങൾ ലോകത്ത് കാണാം അതിലൊന്ന് എന്റെയും ???

Comments are closed.