അതല്ല എന്താ മോളുടെ ഉദ്ദേശം അവൾ കളിപിച്ചു നോക്കികൊണ്ട് ചോദിച്ചു… അറിയില്ലെടി ആ മുഖം മനസ്സിൽ അങ്ങനെ കൊത്തി വെച്ചത് പോലെ അവിടെ കിടക്കുവാ എന്തോ പുതിയ ഒരു ഫീലിംഗ് ചിലപ്പോൾ ഇതാകും ഈ love at first site എന്നൊക്കെ പറയുന്നേ പിന്നെ ഒരു ഫസ്റ് സൈറ്റ് പൊടി നീ ഇങ്ങോട്ട് വന്നേ അതും പറഞ്ഞു അവൾ എന്റെ കയ്യും പിടിച്ചു നടന്നു.പിന്നിടുള്ള ദിവസങ്ങൾ എല്ലാം പുള്ളിയെ കാണാൻ വേണ്ടി ഉള്ള ദിവസങ്ങൾ ആയിരുന്നു ക്യാന്റീനിൽ വെച്ചും ഗ്രൗണ്ടിൽ വെച്ചും ആൽത്തറയിൽ വെച്ചും എല്ലായിടത്തും മാറി മാറി നിന്നു പുള്ളിയെ സൈറ്റ് അടിച്ചു. പക്ഷെ നേരിട്ട് ചെല്ലാൻ മാത്രം പേടി ആരുന്നു. അങ്ങനെ ഒരു വർഷം കടന്നു പോയി അങ്ങനെ പുള്ളിയുടെ ക്ലാസ്സ് ഓക്കേ ഏതാണ്ട് തീരാറായി.
ഇന്ന് എന്തായാലും ഇഷ്ടം തുറന്നു പറഞ്ഞില്ലെകിൽ നിമ്മി പറയും എന്നും പറഞ്ഞു എന്നെ ഭീഷണി പെടുത്തി അവസാനം ഞാൻ ആ ഭീഷണിക് വയങ്ങി എന്റെ ഇഷ്ടം പുള്ളിയോട് തുറന്നു പറയാൻ വേണ്ടി പുള്ളിയുടെ അടുത്തേക് ചെല്ലുമ്പോളേക്കും പുള്ളി ആൽമരത്തിന്റെ അടുത്തു ഒരു പെൺകുട്ടിയും ആയും സംസാരികുവർന്നു പുള്ളി ദേഷ്യപ്പെട്ടു അവിടെ നിന്നും പോയി. കണ്ണൊക്കെ തുടച്ചു ആ ചേച്ചി എന്റെ നേർക്കാണ് വന്നത്. ഞാൻ നേരെ ആ ചേച്ചിയോടാണ് ദേവേട്ടനെ കുറിച് ചോദിച്ചത് പുള്ളി എവിടെ ഉണ്ടാകും എന്ന് ആദ്യം പുള്ളിക്കാരി സംശയത്തോടെ എന്നെ നോക്കി നിന്നിട്ടു ആരാ ദേവനെ എങ്ങനെ അറിയാം എന്നൊക്കെ ചോദിച്ചു.അപ്പൊ തോന്നിയ കള്ളം അങ്ങ് തട്ടി വിട്ടു. എന്റെ പേര് ലക്ഷ്മി എന്നാണ് ഇവിടെ എം. കോം ഫാസ്റ്റ് ഇയർ സ്റ്റുഡന്റ് ആണ് പുള്ളികാരന്റെ വീടിന്റെ അടുത്ത അങ്ങനെയാ പരിജയം ക്ലാസ്സിൽ ഒരു ഇഷ്യൂ ഉണ്ടായിരുന്നു അതോണ്ട് ദേവേട്ടനെ ഒന്ന് കാണേണ്ട ആവശ്യം ഉണ്ടായിരുന്നു. എന്നെ നോക്കി നിന്നിട്ട് അവർ പറഞ്ഞു ദേവനെ ഇപ്പോൾ നോക്കണ്ട അവൻ ദേഷ്യത്തിലാ പോയെ ഇപ്പൊ ചെന്നാൽ നല്ലത് കിട്ടും ഞാനും ദേവനും തമ്മിൽ ഇഷ്ടത്തിലാ.അത് വീട്ടിൽ അറിഞ്ഞു അതിന്റെ കലിപ്പിലാ കൊച്ചു പിന്നെ പോയാൽ മതി എന്നും പറഞ്ഞു അവർ നടന്നു നീങ്ങി. എന്തോ തകർന്നു പോയി കണ്ണിലൊക്കെ ഇരുട്ട് കേറുന്നപോലെ തോന്നി പിന്നെ നേരെ നിമ്മിയുടെ അടുത്തേക് ആണ് പോയത് നേരെ അവളെ ചെന്ന് കെട്ടിപിടിച്ചു എന്റെ സങ്കടങ്ങൾ പെയ്തിറക്കി ?അവൾ ഓരോന്നും പറഞ്ഞു അശ്വസിപ്പിച്ചു പക്ഷെ എനിക് സഹിക്കാൻ പറ്റുന്നില്ലാരുന്നു അവസാനം അവൾ നാളെ ദേവേട്ടനെ കാണട്ടെ പുള്ളിയോട് നേരിട്ട് അവൾ സംസാരിച്ചോളാം എന്നിട്ട് ഒരു തീരുമാനം എടുക്കം എന്നു പറഞ്ഞു.
പിന്നെ പിറ്റേന്ന് ആകാൻ ഉള്ള തത്രപാടിലായിരുന്നു ഓന്ത് ഇയയുന്നത് പോലെ ആണ് സമയം പോയി കൊണ്ടിരുന്നത് അങ്ങനെ പിറ്റേന്ന് ആയി പക്ഷെ പ്രദീശിച്ചപോലെ പോലെ അന്ന് ദേവേട്ടൻ വന്നില്ല അങ്ങനെ 2,3 ദിവസം ഞങൾ പുള്ളിയെ അന്നെഷിച്ചു പുള്ളിയുടെ ക്ലാസ്സിൽ പോയി പക്ഷെ പുള്ളി ലീവ് ആയിരുന്നു. അങ്ങനെ ഒരാഴ്ച കഴിഞ്ഞപ്പോൾ അറിഞ്ഞു എന്തോ ഇഷ്യൂസ് കാരണം ദേവേട്ടൻ ടിസി വാങ്ങി പോയെന്നു.ആ വാർത്ത എനിക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു കുറച്ചു നാൾ പിടിച്ചു. അതിൽ നിന്നും പഴയ ലെച്ചുവിലേക് മാറാൻ എപ്പോളും എന്റെ കയ്യ് താങ്ങാകാൻ നിമ്മി ഉള്ളതോണ്ട് പിന്നെയും ആ പഴയ ലക്ഷ്മി ആകാൻ എനിക് സാധിച്ചു. ദേവേട്ടനെ മറന്നത് കൊണ്ടല്ല അത് ജീവനുള്ളോടൊത്തോളം കാലം സാധിക്കാത്ത കാര്യം ആണ് പക്ഷെ എന്റെ മുഖം മങ്ങിയാൽ മങ്ങുന്ന ഒരുപാട് മുഖങ്ങൾ ഉള്ളതുകൊണ്ട് അവർക് ഓക്കേ വേണ്ടി ആ പഴയ ഞാൻ ആയി..
??????
♥️♥️?
Yaa?
???
??? ഒരിഷ്ടം ഒരാളോട് തോന്നിയാൽ ആദ്യം തുറന്നുപറയണം അങ്ങനെ പറയാതെ പോയ ഒരുപാട് പ്രണയങ്ങൾ ലോകത്ത് കാണാം അതിലൊന്ന് എന്റെയും ???