അറിയാതെ പറയാതെ 2 [Suhail] 114

കാറിലേക് കേറുന്നതിനും മുമ്പ് അവൾ അമ്മാവനേം അമ്മായിയെയും കെട്ടിപിടിച്ചു കരഞ്ഞു ??മ്മ് പിന്നെ അതൊരു പതിവാണല്ലോ ???അച്ചുവും അവരുടെ ഒപ്പം കരഞ്ഞു അലമ്പ് ആക്കി പക്ഷെ നമ്മുടെ അജു മാത്രം കരയണ്ട് ഉരുക്കു പോലെ നിന്നു.. ഒരേ ഒരു ആങ്ങള അല്ലെ കരയാൻ പാടില്ലലോ ?ലെച്ചു അവനെ കെട്ടിപിടിച്ചു കരഞ്ഞപോലും അവളെ അശ്വസിപ്പിച്ചു വണ്ടിയിൽ കേറ്റിവിട്ടത് അവൻ ആയിരുന്നു…

 

“അവർ പോയി കഴിഞ്ഞപ്പോൾ അച്ചു അജുവിന്റെ അടുത്ത് വന്നു ചോതിച്ചു നിനക്ക് വിഷമം ഒന്നുമില്ലെടാ ചേച്ചി പോയപ്പോൾ അത് പറഞ്ഞു തീർന്നതും അവളെ കെട്ടിപിടിച്ചു അവൻ ഉറക്കെ കരഞ്ഞു ??അവന്റെ കരച്ചിൽ കേട്ടിട്ടു അവിടെ ഉള്ളവർക്കു ഓക്കേ അവനോട് പാവം തോന്നി അവൻ അറിയാർന്നു ലെച്ചുവെച്ചിക് തന്നെ വല്യ കാര്യം ആണെന് താൻ കരഞ്ഞാൽ അവൾക് സഹിക്കില്ലന്നും അവന്റെ വിഷമം അവിടെ പെയ്തിറക്കി…

 

“വണ്ടിയിൽ ദേവിന്റെ വീട്ടിലേക് പോകുമ്പോളും അവൾ കരയുവാർന്നു മിയമോൾ അപ്പൂപ്പന്റെയും അമ്മുമ്മന്റെയും കൂടെ വണ്ടിയിലാണ് വരുന്നത്.

അവൾടെ കരച്ചിൽ കേട്ടു മതി ആയപ്പോൾ ദേവ് ദേഷ്യം പിടിച്ചു പറഞ്ഞു തന്നെ ഞാൻ കൊല്ലാൻ കൊണ്ട് പോകുന്നതൊന്നും അല്ല ഒന്ന് മോങ്ങണ്ട് ഇരിക്കുമോ..

അതോണ്ടെ അവൾ പുറത്ത് കേൾക്കാതെ രീതിയിൽ ഉള്ളിൽ തേങ്ങി…

 

“അങ്ങനെ അവൾ മംഗലത്ത് തറവാട്ടിൽ വലതുകാൽ വെച്ച് കേറി നിലവിളക്ക് കൊണ്ടുപോയി പൂജമുറിയിൽ വെച്ചിട്ട് അവൾ ഒരു നിമിഷം കണ്ണടച്ച് പ്രാർത്ഥിച്ചു ഈ താലി തന്റെ കഴുത്തിൽ നിന്നു പോകരുതേ എന്ന്..

 

എന്തുകൊണ്ടാ അവൾക് ആ വീട്ടിൽ അപരിചിതത്വം തോന്നിയില്ല എന്തോ തന്നെ ഈ വീടുമായി വലിച്ചടിപ്പിക്കുന്ന പോലെ ആണ് തോന്നിയത്..

ഹാളിലെ ചടങ്ങുകളൊക്കെ കഴിഞ്ഞപ്പോൾ..

യാമി അവളെ ദേവന്റെ റൂമിലേക്കു കൊണ്ട് പോയി കാണിച്ചു നല്ല വിശാല മായ റൂം ആയിരുന്നു റൂമിനുള്ളിൽ തന്നെ ഒരു ഓഫീസ് റൂം കൂടെ ഉണ്ടായിരുന്നു അവൾ അവിടെ ഓക്കേ കണ്ണോടിച്ചു അവൾക് മാറാനുള്ള ഡ്രെസ്സും എടുത്ത് കൊടുത്തിട്ട് യാമി തായേക് പോയി ഡ്രസ്സ്‌ ഓക്കേ മാറി ബാൽക്കണിയിൽ നിക്കുമ്പോളാണ് ദേവ് റൂമിലേക്കു വന്നത് അവൻ എന്തൊക്കെയോ ഫയൽ മേശയുടെ ഡ്രോയെറിൽ നിന്നും എടുത്ത് ഓഫീസ് മുറിയിലേക് പോയി…

ഇയാൾ എന്നും ഈ ജോലി തന്നെ ഉള്ളോ കമ്പനിയിൽ ഉള്ളപ്പോളും കാണാം ഫുൾ ടൈം വർക്ക്‌ ആരോടും ഒന്ന് ചിരിക്കുക പോലും ഇല്ല..അങ്ങനെ ആ റൂമിൽ ചുമ്മാ നടന്നപ്പോൾ ആണ് അവൾടെ കയ്യ്കൊണ്ട് ടേബിളിൽ ഇരുന്ന ഒരു ഫോട്ടോ ഫ്രെയിം തായേ വീണത് അതെടുത്തു തിരികെ വെച്ചപ്പോൾ ആണ് അവളുടെ കണ്ണ് ആ ഫോട്ടോയിലേക് പോയത് ദേവനും മാളുസും ഉള്ള ഫോട്ടോ ആയിരുന്നു അത് ദേവൻ കുഞ്ഞു മാളൂട്ടിയെ എടുത്തു ഇരിക്കുണ്ട് കണ്ടിട്ട് എന്തോ ഫങ്ക്ഷൻ എടുത്ത ഫോട്ടോ ആണ് എന്തോ അത് നോക്കി നിന്നപ്പോളേക്കും അവൾക് തയ്ക്ക് ശ്കതമായ വേദന അനുഭവപ്പെട്ടു.. വേഗം തന്നെ ഫോട്ടോ അവിടെ വെച്ചിട് അവൾ തന്റെ ബാഗിൽ നിന്നും ഒരു ഗുളിക എടുത്തു കഴിച്ചു… മരുന്നിന്റെ എഫക്ട് കൊണ്ടായിരിക്കും അവൾ കുറച്ചു നേരം കിടന്നുറങ്ങി പോയി തന്റെ തലമുടിയിൽ ആരോ തലോടുന്ന പോലെ തോന്നിയത് കൊണ്ടാവാം അവൾ പതിയെ കണ്ണ് തുറന്നത്.. നോക്കുമ്പോൾ തന്റെ അടുത്തു മാളുസ് ഇരിക്കുന്നത് കണ്ടത്.. അവൾ എഴുനേൽറ്റത്തു കണ്ടതും മാളുസ് കട്ടിലിൽ ഇറങ്ങി ഓടാൻ പോയി അപ്പോൾ തന്നെ ലെച്ചു അവൾടെ കയ്യിൽ പിടിച്ചു എഴുനേറ്റു ഇരുന്നിട്ട് തന്റെ മടിയിൽ കയറ്റി ഇരുത്തി… എങ്ങോട്ട് ഓടിപ്പോകുവാ…..

അത് മുത്തശ്ശി പരാജലോ അമ്മ ഉറങ്ങുവാ ശല്യപെടുത്തരുതെന്നു അതാ ഞാൻ പോയെ അവൾ തന്റെ കുഞ്ഞി കയ്യ് ഉയർത്തി കാണിച്ച പറഞ്ഞു..

4 Comments

  1. പതിവ് കഥ ആകരുത് ട്ടോ, ezhuth നന്നായിട്ടുണ്ട് ?

  2. ???

  3. അടിപൊളി???

  4. രുദ്ര രാവണൻ

    ❤❤❤

Comments are closed.