അറിയാതെപോയത് [Ammu] 124

അറിയാതെപോയത്

Author : Ammu

 

കഥകൾ വായിച്ച് മാത്രമാണ് ശീലമുള്ളത്.ആദ്യമായാണ് ഇങ്ങനെ ഒന്ന് കുത്തകുറിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാവോന്ന് അറയില്ല, നിങ്ങളുടെ അഭിപ്രായം എന്തായാലും പറയുക

         ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്ന ദേവൻ കണ്ടത് ഇന്ദു കിണറ്റിന് മുകളിൽ കയറി നിൽക്കുന്നതാണ്.പെട്ടന്നുണ്ടായ ഞെട്ടലിൽ നിന്നും മുക്തനായി ഇന്ദുവെന്ന് അലറിക്കൊണ്ടവൻ അവൾക്കരികിലേക്ക് ഓടിച്ചെന്നു.
ദേവൻ്റെ ഒച്ചകേട്ട് പേടിച്ച ഇന്ദുവിൻ്റെ ബാലൻസ് പോയി അവൾ കിണറ്റിലേക്ക് വീഴാൻ പോയതും അവനവളെ വലിച്ച് തൻ്റെ നെഞ്ചത്തേക്ക് ഇട്ട്. അവൻ്റെ ദേഹത്തു കൂടി നിലത്തിറങ്ങിയ അവളൾ മുഖം ഉയർത്തി നോക്കിയതും   അവളുടെ കരണം അടച്ചൊരു പൊട്ടിക്കലാണ് അവൻ കൊടുത്തത്.
അടി കിട്ടിയ കവിൾ പൊത്തി പിടിച്ച് നിറഞ്ഞൊഴുക്കുന്ന കണ്ണുകളോടെ
എന്തിനാ ദേവേട്ടാ എന്നെ അടിച്ചെതെന്ന് ചോദച്ചു?
പിന്നെ ഞാൻ നിന്നെ എന്തടി ചെയ്യേണ്ട
എന്നിക്കും  പല പ്രശ്നങ്ങളും ഉണ്ടാക്കും അതിൻ്റെ പേരിൽ ആത്മഹത്യ ചെയ്യാണോടീ? എൻ്റെ പ്രശ്നങ്ങൾ എല്ലാം നിന്നോട് പറഞ്ഞതല്ലേ എന്നിട്ടാണോ നീ ഇങ്ങനെയൊരും കടുംകൈ ചെയ്യാൻ ഒരുങ്ങിയത്.
ദേവേട്ടൻ എന്താ ഈ പറയുന്ന അതിന് ഞാനെപ്പഴാ ചാവാൻ പോയത്?
ചാവാനല്ലാതെ പിന്നെ നിയെന്തിനാടി കിണറിൻ്റെ മുകളിൽ കേറി നിന്നത്?
ദേവേട്ടാ അതേ ഞാൻ ചാവാൻ പോയതൊന്നുമല്ല, ഏട്ടൻ ദേ അതൊന്ന് നോക്കിക്കേ
ഇന്ദു കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ അവൻ കാണുന്നത് വെള്ളം കോരുന്ന തൊട്ടിയുടെ കയർ വളയത്തിൽ നിന്നും തെന്നി കിടക്കുന്നതാണ്. തിരിച്ച് ഇന്ദുവിൻ്റെ മുഖത്ത് നോക്കിയപ്പോൾ
ആ കയർ നേരയിടാൻ വേണ്ടിയാണ് ഞാൻ കിണറ്റിൻ്റെ മുകളിൽ കേറിയേ അല്ലാതെ ചാവാൻ വേണ്ടിയൊന്നുമല്ല. ഞാൻ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്നോർത്ത് ഏട്ടൻ പേടിക്കണ്ട അതു പറഞ്ഞ് അവൾ തിരിഞ്ഞ് നടക്കുമ്പോഴും ആ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു അത് എന്നത്തെയും പോലെ സങ്കടം കൊണ്ടായിരുന്നില്ല മറിച്ച് സന്തോഷം കൊണ്ടായിരുന്നു.
ഇന്ദു കേറി പോകുന്നതും നോക്കി നിൽക്കുന്ന ദേവൻ ആലോചിച്ചത് മറ്റൊന്നായിരുന്നു
അവളെ കിണറ്റിൻ്റെ  മുകളിൽ കണ്ടതും അവൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയാന്നെന്ന് തനിക്ക് തോന്നാൻ ഉള്ള കാരണമെന്ത്?
അതിനൊരു ഉത്തരമേയുള്ളൂ
“ഈ ഞാൻ “

ഒരു വർഷം മുൻപ്

ടാ ദേവാ നി എണീറ്റിങ്ങട് വരണ്ടോ, ഞാൻ അങ്ങട് വന്നാ എൻ്റെ മോൻ പിന്നെ കുളിക്കാൻ പോ വേണ്ടി വരില്ല.
അമ്മയുടെ പറച്ചിൽ  കേട്ടതും ഞാൻ ചാടി എണീറ്റ് പുറത്തേക്ക് വന്നു. വേറെ ഒന്നുമല്ല ഇനിയും ഞാൻ ചെന്നില്ലെങ്കിൽ സത്യമായും അമ്മ വെള്ളമെടുത്ത് തലയിൽ കമഴ്ത്തും അനുഭവമുണ്ടേ അതാന്നേ.
എന്താ അമ്മേ ഇന്ന് ഞായറല്ലേ, ഇന്നാണ് കുറച്ച് നേരം സമാധാനമായി ഉറങ്ങാൻ പറ്റുന്നേ അപ്പോഴേക്കും എന്തിനാ വിളിച്ച് എണീപ്പിക്കണേ എങ്ങടൊ പോകാനുള്ള പോലെ.
അതുകൊണ്ട് തന്നെയാടാ വിളിച്ചത്, നീ വേഗം പോയി കുളിച്ച് വാ.
അപ്പോഴാണ് ഞാൻ അമ്മയെ നോക്കിയത് ആള് കുളിച്ച് ഒരുങ്ങിയാണ് നിൽക്കുന്നത്. നോക്കുമ്പോൾ അനിയത്തി പ്രിയയും അളിയനും ഹരിയും ഉമ്മറത്തുണ്ട്.ഇവരെന്താ ഒന്നു പറയാതേ രാവിലെ തന്നേന്ന് ആലോചിക്കുമ്പോഴാണ്
അമ്മ പറയണേ

Updated: July 9, 2021 — 10:35 pm

26 Comments

  1. ആദിത്യാ

    Nyzz❣️?__?

  2. പാലാക്കാരൻ

    Nalla thudakkam keep going

  3. ഏക - ദന്തി

    അമ്മുട്ട്യേ ..തുടക്കം കൊള്ളാം…. നന്നായിട്ടിട്ടുണ്ട്….
    നായിക ഇന്ദു നമ്മുടെ ഇന്ദു ഫ്രം കാക്കനാട്, കാക്കയായിട്ടൊക്കെ പറന്നു വരുന്ന , കുന്നംകുളം കായലിലെ ഇടിവെട്ട് നിരാളി , ( സാത്വികയും , ലോല ഹൃദയയും ആണ് എന്നവകാശപ്പെടുന്ന ) ആണോ ? ആവൊ ലെ ?
    ഒരു നല്ല ലവ് സ്റ്റോറി മണക്കുന്നു

  4. ഇന്നലെ വായിച്ചതാണ്.
    കമെന്റ് ഇടാൻ വിട്ടുപോയി, sorry,, കഥ ഒരുപാട് ഇഷ്ട്ടമായി,, നല്ലൊരു love സ്റ്റോറിക്ക് പ്ലോട്ട് ഉണ്ട്.
    ഒത്തിരി സ്നേഹം ? തുടരുക

  5. Nannayittundu

  6. തുടക്കം നന്നായിട്ടുണ്ട്.. ദേവന് എന്തെകെയോ പ്രശ്നങ്ങൾ ഉണ്ട് എന്ന് മനസിലായി.. അതൊക്കെ അറിയാൻ കാത്തിരിക്കുന്നു.

    പിന്നെ പറയാനുള്ളത്.. ഡയലോഗ് ezhuthumbo inverted കോമയിൽ ആക്കിയാൽ വായകാന് സുഖം തോന്നും.. അതുപോലെ പാരഗ്രാഫ് തമ്മിൽ കുറച്ച് സ്പേസ് ഇടാൻ ശ്രമികനെ..

    പറഞ്ഞു എന്നെ ullutto.. സ്നേഹത്തോടെ❤️

  7. തുടക്കം കൊള്ളാം, ഇന്റെരെസ്റ്റിംഗ് ആണ്. കഥയുടെ പേര് കണ്ടപ്പോ എന്റെ ടേസ്റ്റ് ന് പറ്റിയ ചെറുകഥ ആണെന്ന് ഓർത്തു ?

    ഇപ്പൊ പെന്റിങ് ലിസ്റ്റിലേക്ക്ഒരു കഥ കൂടി ആഡ് ചെയ്തു ?

    അഭിപ്രായം പറയാൻ മാത്രം ആളല്ല ന്ന് അറിയാം എന്നാലും കാമുകൻ ഒക്കെ പറഞ്ഞത് പോലെ പാരഗ്രാഫ്, ഇൻവെർട്ടർ കോമ ഒക്കെ ഇടാൻ ശ്രദ്ധിക്കു, അത് വായനയുടെ സുഖം കൂട്ടും

    ബെസ്റ്റ് ഓഫ് ലക്ക്

  8. അമ്മു
    കൊള്ളാം കേട്ടോ ആദ്യത്തെ സംരംഭത്തിന്റെതായ വലിയപോരായ്മകൾ ഒന്നും തന്നെ കഥയിൽ തോന്നിയില്ല എന്നാണ് എന്റെ അഭിപ്രായം എല്ലാവർക്കും അങ്ങനെ ആണോ എന്നൊന്നുമറിയില്ല
    ഇത്രവലിയ പ്രശ്നം എന്താണ് ദേവന് എന്ന് അറിയണം
    അതുപോലെ ഇഷ്ടമില്ലാതെ കെട്ടിയ ആ പാവം പെൺകുട്ടിയുടെ ഇനിയുള്ള ജീവിതമോ
    എല്ലാം വഴിയേ അറിയാം എന്നുകരുതുന്നു

    പിന്നെ ഇവിടെ ഒരാൾ പറഞ്ഞതുപോലെ പാരഗ്രാഫ് ആക്കുക കുറച്ചു ഗ്യാപ് കുത്ത് കോമ ഒക്കെ യൂസ് ചെയ്യുക,, എനിക്കു കുഴപ്പമുണ്ടായിട്ടല്ല പക്ഷെ എല്ലാവർക്കും അങ്ങനെയാവണം എന്നൊന്നുമില്ലല്ലോ

    പിന്നെ ഒരു സസ്പെൻസ് ഇട്ടുനിർത്തുന്നത് ഒക്കെ ഗംഭീര പരിപാടിത്തന്നെയാണ് പക്ഷെ അതിന് കുറച്ചു പേജുകൾ ഉണ്ടായിരുന്നെങ്കിൽ പ്രേശ്നമുണ്ടാവില്ലായിരുന്നു കുറഞ്ഞത് ഒരു 10 പേജ്
    അറിയാം 5 പേജ് എഴുതുന്നതുപോലും ബുദ്ധിമുട്ട് ആാാ ഒരുപാട് എഴുതേണ്ടിവരും,, എങ്കിലും ആവിശ്യമുള്ളിടത്തു വിവരിക്കലും കൂടുതൽ ആവിശ്യ സംഭക്ഷണം ഒക്കെ ഉണ്ടായാൽ മിനിമം 5,6 പേജ് തീർച്ചയായും സാധിക്കും

    കാര്യങ്ങൾ പെട്ടന്ന് പെട്ടന്ന് പറഞ്ഞുപോകാതെ കുറച്ചു സ്ലോ ആക്കാം,, ഉപദേശിക്കുന്നതുപോലെ എളുപ്പമല്ല പ്രവർത്തിക്കൽ എവിടെ നീട്ടും വിവരിക്കും എന്നൊക്കെ സംശയം ഉണ്ടാകും എന്നുമറിയാം,, സമയം എടുത്ത് എഴുതുക എഴുതിയത് വീണ്ടും വീണ്ടും വായിക്കുക ചിലയിടത്തു എഡിറ്റ്‌ ചെയ്തു വെട്ടിച്ചുരുക്കാനും വിവരിക്കാനും ഒക്കെ അപ്പൊ തോന്നും,, എഴുത്ത് ഒരു നേരമ്പോക്ക് ആയിരിക്കാം സമയം ഉണ്ടാവില്ലായിരിക്കാം എങ്കിലും ഇമ്പ്രൂവ് ചെയ്യാൻ ശ്രെമിക്കുക

    കഥയെക്കുറിച് നല്ല അഭിപ്രായം പറയാതെ ഒരുപാട് ഉപദേശം,, ചൂണ്ടിക്കാണിക്കലും ഒക്കെയാണല്ലോ ഇവൻ എന്നു തോന്നാം, സോറി കൂടുതൽ ഉപദേശിക്കുന്നില്ല

    നല്ലൊരു സ്റ്റോറി ആയി തോന്നുന്നു തുടരുക

    By
    അജയ്

  9. നന്നായിട്ടുണ്ട്…?
    തുടരുക…

    പിന്നെ കഴിയുമെങ്കിൽ വരികൾ വെട്ടി പാരഗ്രാഫ്കൾ ആക്കു… അതുപോലെ സംഭാഷണം ഡബിൾ ഇൻവെർട്ടഡ് കോമ ഇട്ടിട്ടായാൽ വായിക്കുന്നവർക്ക് സുഖമാകും…?

    John Wick ??

  10. ചെമ്പരത്തി

    നന്നായിട്ടുണ്ട് ട്ടോ…..??❤❤?

  11. നല്ല തുടക്കം ഇഷ്ടമായി…..❤️❤️❤️

  12. തൃശ്ശൂർക്കാരൻ ?

    ❤️?❤️? ഇഷ്ട്ടായി

  13. തുടരുക… വൈറ്റിങ് ❤❤❤

  14. Ɒ?ᙢ⚈Ƞ Ҡ???‐??

    കൊള്ളാം….
    നന്നായിട്ടിട്ടുണ്ട്….
    പിന്നെയും പിന്നെയും ഇന്ദു….?

    വല്ല ജലജയോ വനജയോ മതിയായിരുന്നു….

    വരികൾ കൂട്ടി എഴുതുന്നത് കൊണ്ട് മീൻ കറിയും സാമ്പാറും ചോറിൽ ഒരുമിച്ചു ചേർത്ത് കഴിക്കുന്ന പോലെ ഉണ്ടായിരുന്നു….
    എന്നാലും ടേസ്റ്റ് കൊള്ളാം….

    എന്നാലും തൊട്ടിയുടെ കയർ ശരിയാക്കാൻ കയറിയ ആ കൊച്ചിനെ തല്ലിയല്ലോ….

    മോശമായി പോയി മാമി ????

    എന്തായാലും തുടരണം….?

    സ്നേഹത്തോടെ
    ഒരു പ്യാവം സൈക്കോ ????

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        എന്നച് ടാ തമ്പി…..???

    1. മോനേ ടികെ…….

      1. Ɒ?ᙢ⚈Ƞ Ҡ???‐??

        മോനെ ചക്കെ ???

    2. ഇന്ദു നല്ല പേര് അല്ലേ??

  15. നിധീഷ്

    ബാക്കി എന്ന് വരും…? ❤❤❤

  16. മന്നാഡിയാർ

    ❤❤❤❤❤

  17. തുടക്കം കൊള്ളാം.. തുടർന്ന് പോവട്ടെ..
    അതെ.. സംഭാഷണം വരുമ്പോൾ double inverted comma ഉപയോഗിച്ചാലും സംഭാഷണം ഒരു വരി ആയി മാറ്റി എഴുതിയാലും വായിക്കാൻ സുഖം കൂടും..

    “സുഖമല്ലേ?”

    ഇത് പോലെ.. ?

    പറഞ്ഞത് കൊണ്ട് ഒന്നും തോന്നരുത്ട്ടോ.. സ്നേഹം.. തുടരുക.. ❤️

  18. നല്ല തുടക്കമാണ്….പക്ഷേ പേജ് കുറഞ്ഞ് പോയി..അത് ഒന്ന് ശേരിയക്കണം. പെട്ടന്ന് നിർത്തിയത് വായനയുടെ ഫ്ലോ കളഞ്ഞ്… അടുത്ത ഭാഗത്തിൽ സെറ്റ് ആകൂ…

    സ്നേഹത്തോടെ
    .????

  19. ബാഹുബലി

    ❣️❣️❣️❣️

Comments are closed.