അറിയാതെപോയത് 4 [Ammu] 103

എൻ്റെ വീട്ടിലോ, അതെങ്ങനെ?

അവളെ അന്ന് വണ്ടിയിൽ കേറ്റി വിട്ടപ്പോൾ എൻ്റെ ഫോൺ അവളുടെ കൈയ്യിൽ ആയിരുന്നു അത് തന്നിട്ട് പോകാൻ വന്നതാണ്ടവൾ, അങ്ങനെ ഞാൻ ഇന്ദുവിനോട് എല്ലാം പറയുന്നത് നയന കേട്ടു. ഞാൻ അവളോട് ചെയ്തതിന് എല്ലാം മാപ്പ് ചോദിച്ചെങ്കിലും അവൾ ഒരേ ഒരു കാര്യം മാത്രം പറഞ്ഞൊള്ളു

നിന്നെ കാണണം എന്ന് ,അവളുടെ മനസിൽ ഇപ്പോൾ എന്നോട് വെറുപ്പാണെന്നാ തോന്നണേ, ഇത്ര ദിവസമായിട്ട് ഒന്ന് മിണ്ടിയിട്ട് കൂടിയില്ലടാ

നീ വിഷമില്ലെ നമുക്ക് എല്ലാം പറഞ്ഞ് ശരിയാക്കാമെന്ന് പറഞ്ഞ് ദേവൻ അവനുമായി വീട്ടിലേക്ക് പുറപ്പെട്ടു

ദേവൻ വീട്ടിൽ ചെല്ലുമ്പോൾ മുൻപിൽ തന്നെ ഇന്ദുവും നയനയും ഉണ്ടായിരുന്നു.

ദേവൻ വീട്ടിലേക്ക് കേറാൻ പോയതും
നയന ഇന്ദുവിനോട്
എന്നിയ്ക്ക് ദേവനോട് കുറച്ച് തനിച്ച് സംസാരിക്കണം എന്ന് പറഞ്ഞു.

ദേവൻ ഇന്ദുവിനെ നോക്കിയതും ഇന്ദു ചെല്ലാൻ ആഗ്യംകാട്ടി.

നയനയും ദേവനും പോകുന്നത് നോക്കി ഉണ്ണി ഒരു ഭാഗത്ത് ടെൻഷൻ അടിച്ച് നിന്നപ്പോൾ ഇന്ദുവിൽ ഒരു ഭാവമാറ്റവും ഇല്ലായിരുന്നു.

അതേ സമയം ദേവൻനും നയനയും

” നയന ഞാൻ കാരണമാണ് ഇതെല്ലാം നീ അനുഭവിക്കേണ്ടി വന്നത് എന്നോട് നീ ക്ഷമിക്കണം”

”എന്നോട് ക്ഷമചോദിക്കേണ്ട ഒരു ആവശ്യവും നിന്നക്കില്ല, ഇങ്ങനെ എല്ലാം നടക്കണമെന്ന് ഈശ്വരനിശ്ചയം ആണ്.
പിന്നേ ഈ നിമിഷം വരെ കഴിഞ്ഞ ഒരു ഓർമ്മക്കും എന്നിക്ക് വന്നിട്ടില്ല
ഉണ്ണി പറയുന്നതെല്ലാം കേട്ടപ്പോൾ നിന്നെയൊന്ന് കാണണം എന്ന് തോന്നി ”

ഉണ്ണിയെ നീ വെറുക്കരുത് നയന, അവൻ നിന്നെ ജിവന് തുല്യം സ്നേഹിക്കുന്നുണ്ട്.

” അതിന് ഞാൻ ഉണ്ണിയെ വെറുത്തെന്ന് ആരാ പറഞ്ഞേ ദേവാ… കുറച്ച് ദിവസമായി ഉണ്ണിയോട് മിണ്ടാത്തത് എന്നോട് ഇതെല്ലാം മറച്ച് വെച്ച ദേഷ്യം കൊണ്ട് മാത്രമാണ്

Updated: July 9, 2021 — 10:38 pm

7 Comments

    1. കഥ വായിച്ച് അഭിപ്രായം നൽകുന്ന എല്ലാവർക്കും Thanks

  1. അമ്മൂട്ടി❣️

    വൈകിപ്പോയി വായിക്കാൻ, മുഴുവനും വായിച്ചത് ഇപ്പോളാണ്…. വളരെ നന്നായിട്ടുണ്ട്…..

    പുതിയ കഥയുമായി വരൂ……

    All the best

    സസ്നേഹം
    ❣️❣️❣️❣️❣️❣️❣️

  2. എല്ലാ പാർട്ടും ഇന്നാ വായിച്ചത് നന്നായിട്ടുണ്ട്.
    മറ്റൊരു കഥക്കായി കാത്തിരിക്കുന്നു ❣️?

  3. Korachoode neettayrnnu…. oru 3 pagenkilum✌

  4. Climax part anoo brooo??

Comments are closed.