അറിയാതെപോയത് 4 [Ammu] 103

സർജറി കഴിഞ്ഞ് ബോധം വന്ന അവൾക്ക് ഞാൻ ആരെന്ന് പോയിട്ട് അവളാരെന്ന് പോലും അറിയില്ലായിരുന്നു,

അവളോട് ഞങ്ങൾ പരസ്പരം സ്നേഹിച്ചിരുന്നുവെന്നും, വിവാഹം കഴിക്കാൻ പോകുന്ന വഴിയാണ് അപകടം ഉണ്ടായതെന്നും പറഞ്ഞു.

പതിയെ പതിയെ അവൾ എല്ലാത്തിനോടും പൊരുത്തപ്പെട്ടുവന്നു, എന്നെ ജീവനു തുല്യം സ്നേഹിക്കാൻ തുടങ്ങി.

കഴിഞ്ഞ കാലത്തെ കുറിച്ച് അവൾക്ക് ഒരോർമ്മയും തിരിച്ച് കിട്ടാതിരിക്കാൻ വേണ്ടിയാണ്, എല്ലാവരിൽ നിന്നും അവളെയും കൊണ്ട് ഞാൻ ഓടി ഒളിച്ചത്.

നിന്നോട് ഞാൻ ചെയ്തത് ഏറ്റവും വലിയ തെറ്റാണ് ,മാപ്പ് ചോദിക്കാൻ പോലും ഞാൻ അർഹതയുള്ളവനല്ല.

ഞാനെല്ലാം ചെയ്തത് അവളോടുള്ള സ്നേഹം കൊണ്ട് മാത്രമാണ് , നിന്നെയെങ്ങാനും അവൾ കണ്ടാൽ അവൾക്ക് ഓർമ്മ തിരിച്ച് വരോന്ന് വരെ ഞാൻ പേടിച്ചു.

എന്നോട് പൊറുക്കടാ, എന്നിക്കവളെ അത്രക്കിഷ്ടമായി പോയെടാ.

ദേവൻ ഒരു ശില കണക്കെ എല്ലാം നിന്ന് കേട്ടു. അവൻ്റെ മനസിൽ ഉണ്ടായിരുന്ന ദേഷ്യമെല്ലാം പോയി അവനോട് സഹതാപം ആണ് തോന്നിയത്.

ഞാനിവിടെ അവളെ കുറിച്ച് ആലോചിച്ച് തീ തിന്നുമ്പോൾ ,ഇവനവിടെ അവൾ കൂടെ യുണ്ടായിട്ടും പാവം നഷ്ടപ്പെടുമോന്ന് പേടിച്ച് ജീവിക്കുന്നു.

 

” ദേവാ ഇപ്പഴും ഞാനായിട്ട് നിൻ്റെ മുന്നിൽ എത്തിയതല്ല , ഈശ്വരൻ ഇന്ദു മൂലം നിൻ്റെ മുമ്പിൽ എന്നെ എത്തിച്ചതാണ് ”

ഉണ്ണിയുടെ നാവിൽ നിന്നും ഇന്ദുവിൻ്റ പേര് വന്നതും ദേവൻ വീണ്ടും ഞെട്ടി.

 

കുറച്ച് ദിവസത്തിന് മുൻപ്

ദേവൻ ബാഗ്ലൂർക്ക് പോയതിൻ്റെ പിറ്റേ ദിവസം അമ്പലത്തിലേക്ക് പോയ ഇന്ദുവിനെ തേടിയിരുന്നത് അവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ചോദ്യത്തിനുള്ള ഉത്തരമായിരുന്നു.

അമ്പലത്തിൽ ചെന്ന് ദേവൻ്റെ പേരിൽ വഴിപാടിനെല്ലാം കൊടുത്ത് ദേവിയോട് പരാതിയും പറഞ്ഞ് എത്ര നേരം നിന്നുവെന്ന് ഇന്ദു പോലും അറിഞ്ഞില്ല.

ഒടുവിൽ പ്രസാദവും വാങ്ങി തിരിഞ്ഞ് നടക്കാൻ തുടങ്ങിയതാണ്

അപ്പോഴാണ് ഇന്ദുവിന് പുറകിലായി രണ്ട് പേർ വന്ന് നിന്നത്

Updated: July 9, 2021 — 10:38 pm

7 Comments

    1. കഥ വായിച്ച് അഭിപ്രായം നൽകുന്ന എല്ലാവർക്കും Thanks

  1. അമ്മൂട്ടി❣️

    വൈകിപ്പോയി വായിക്കാൻ, മുഴുവനും വായിച്ചത് ഇപ്പോളാണ്…. വളരെ നന്നായിട്ടുണ്ട്…..

    പുതിയ കഥയുമായി വരൂ……

    All the best

    സസ്നേഹം
    ❣️❣️❣️❣️❣️❣️❣️

  2. എല്ലാ പാർട്ടും ഇന്നാ വായിച്ചത് നന്നായിട്ടുണ്ട്.
    മറ്റൊരു കഥക്കായി കാത്തിരിക്കുന്നു ❣️?

  3. Korachoode neettayrnnu…. oru 3 pagenkilum✌

  4. Climax part anoo brooo??

Comments are closed.