” നീ എന്താ പറഞ്ഞേ സന്തോഷത്തോടെ ജീവിക്കുന്നുവെന്നോ , ഓരോ നിമിഷവും ഭയത്തോടെയാണ് ഇത്രയും കാലം ഞാൻ ജിവിച്ചത്.
അവളെയും കൊണ്ട് ഓടി ഒളിച്ചതാണ് ഞാൻ, ഒരിക്കലും ഇനിയവൾ നിന്നെ കാണാതിരിക്കാൻ വേണ്ടിയാ അത് ചെയ്തത്
എന്തിനാണെന്നോ ജീവനായി സ്നേഹിച്ചവളെ ഇനിയും നഷ്ടപ്പെടുത്താൻ വയ്യാത്തോണ്ട് “.
ദേവന് അവൻ പറഞ്ഞ് വരുന്നത് ഒന്നും മനസിലായില്ല
“കണ്ട അന്നു മുതൽ എൻ്റെ മനസിൽ കയറി കൂടിയതാ ‘നയന ‘ അവളെ എപ്പോഴും കാണാൻ വേണ്ടി തന്നെയാ ഞാൻ അവളുടെ അടുത്ത് തന്നെ ഫ്ലാറ്റ് വാങ്ങിയത്,
ഞങ്ങൾ രണ്ടുപേരും നന്നായി അടുത്തപ്പോൾ എൻ്റെ ഇഷ്ടം അവളോട് പറയണമെന്ന് കരുതിയതാണ്, പക്ഷേ അവളുടെ സ്വഭാവത്തിന് ഉള്ള ഫ്രണ്ട്ഷിപ്പ് കൂടി ഇല്ലാതാവോന്ന് പേടിച്ചു ”
അവൾ അന്ന് നിന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ തകർന്നത് എൻ്റെ നെഞ്ചാടാ, നേരത്തെ അവളോട് എല്ലാം പറയാമായിരുന്നു വെന്ന് ആലോചിച്ച് ആ നിമിഷം എന്നെ തന്നെ ശപിയ്ക്കുകയായിരുന്നു
പക്ഷേ നിന്നക്ക് അവളോട് അങ്ങനെ ഒരിഷ്ടം ഇല്ലാന്ന് അറിഞ്ഞപ്പോൾ മനസ്സിൽ വീണ്ടും ഒരു പ്രതീക്ഷ മുളച്ചു.
അപ്പോഴാണ് അവൾ വീണത്, അന്ന് നീയാ
ഹോസ്പിറ്റലിൽ ഇരുന്ന് അവൾക്ക് വേണ്ടി കരഞ്ഞപ്പോൾ, എൻ്റെ ഉള്ളിൽ ഇതു കൊണ്ടെങ്ങാനും അവളെ നീ സ്നേഹിച്ച് തുടങ്ങുമോന്ന് പേടി വന്നു
അത് കൊണ്ടാണ് നിന്നെ ഞാൻ നിർബന്ധിച്ച് പറഞ്ഞ് വിട്ടത്.
ഓപ്പറേഷൻ കഴിഞ്ഞെങ്കിലും പിന്നീട് രക്തം വീണ്ടും വരാൻ തുടങ്ങിയപ്പോൾ ഡോക്ടർ ഒരു സർജറി കൂടി ഉടനെ നടത്തണമെന്ന് പറഞ്ഞു , പക്ഷേ അതോടൊപ്പം ഡോക്ടർ മറ്റൊരു കാര്യം കൂടി പറഞ്ഞു
ഈ സർജറിയോട് കൂടി അവളുടെ കഴിഞ്ഞ കാലത്തെ കുറിച്ചുള്ള ഓർമ്മകൾ നഷ്ടമാവാൻ സാധ്യതയുണ്ടെന്ന്, അതെന്നെ ഞെട്ടിച്ചെങ്കിലും പിന്നീട് ആലോചിച്ചപ്പോൾ
എൻ്റെ നയനയെ ഈശ്വരനായി എന്നിക്ക് തിരിച്ച് തരുകയാണെന്ന് തോന്നി.
Super
കഥ വായിച്ച് അഭിപ്രായം നൽകുന്ന എല്ലാവർക്കും Thanks
വൈകിപ്പോയി വായിക്കാൻ, മുഴുവനും വായിച്ചത് ഇപ്പോളാണ്…. വളരെ നന്നായിട്ടുണ്ട്…..
പുതിയ കഥയുമായി വരൂ……
All the best
സസ്നേഹം
❣️❣️❣️❣️❣️❣️❣️
എല്ലാ പാർട്ടും ഇന്നാ വായിച്ചത് നന്നായിട്ടുണ്ട്.
മറ്റൊരു കഥക്കായി കാത്തിരിക്കുന്നു ❣️?
Korachoode neettayrnnu…. oru 3 pagenkilum✌
Climax part anoo brooo??
അതെ