നീ മാറണ്ടോ?
ഇല്ല
മര്യാതയ്ക്ക് മാറിക്കോ, ഇല്ലെങ്കിൽ വീണ്ടും നിൻ്റെ കവിൾ തടിക്കും.
സാരോല്യ
ഒടുവിൽ ദേവനവളെ തള്ളിമാറ്റി കൊണ്ട് പുറത്തേക്ക് പോകാൻ നോക്കി .
“ദേവേട്ടാ… ദേവേട്ടനെന്നെ സ്നേഹിക്കുന്നില്ലേ?”
പുറത്തേക്ക് കാല് വെക്കാൻ പോയവൻ ഒരു നിമിഷം അങ്ങനെ തന്നെ നിന്നു. പിന്നെ പതിയേ തിരിഞ്ഞു.
” ഞാൻ നിന്നെ സ്നേഹിക്കന്നൊന്നും ഇല്ല, പിന്നെ നിൻ്റെ കവിൾ കണ്ടപ്പോൾ വല്ലാതെ ആയി. അതാ പെട്ടെന്ന് അങ്ങനെ പറഞ്ഞത്
നീ വെറുതേ അത് ഇഷ്ടമാണെന്ന് കരുതി സ്വപ്നം കാണാൻ നിക്കണ്ട ”
“ദേവേട്ടാ ഈ പറഞ്ഞതൊക്കെ എൻ്റെ ഈ കണ്ണിൽ നോക്കി ഒന്ന് പറയാമോ?”
ഇന്ദു ദേവനരിൽ വന്ന് അവൻ്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.
ദേവൻ പെട്ടെന്ന് ആ കണ്ണുകളിലേക്ക് നോക്കി, അതിപ്പോഴും നിറഞ്ഞ് തുളുമ്പി നില്ക്കുന്നുണ്ടായിരുന്നു.
ദേവന് അവളുടെ കണ്ണുകളെ നേരിടാൻ ആയില്ല. മുഖം വെട്ടിക്കാൻ നോക്കിയ അവൻ്റെ മുഖം ഇന്ദു നേരേ പിടിച്ചു എന്നിട്ടവൻ്റെ കണ്ണുകളിൽ നോക്കിയവൾ പറഞ്ഞു
” എൻ്റെ മനസിൽ എത്രത്തോളം ഏട്ടനുണ്ടോ അതുപോലെ , ഈ മനസിൽ ഇപ്പോൾ ഞാനും ഉണ്ടെന്നെനിക്കറിയാം”
ഇത്രയും പറഞ്ഞവൾ പുറത്തേക്ക് പോയി.
ദേവൻ അവൾ പറഞ്ഞ് പോയത് ആലോചിച്ചു ,സത്യം തന്നെയാണവൾ പറഞ്ഞത്. ഞാൻ എത്ര ഒളിപ്പിച്ചിട്ടും താൻ പോലുമറിയാതെ പുറത്തു വന്നു.
ദേവൻ വേഗം അവളുടെ പുറകെ ചെന്നവരുടെ കൈ പിടിച്ച് വലിച്ച് നിർത്തി, എന്നിട്ട് ആ കണ്ണുകളിൽ തന്നെ നോക്കി പറഞ്ഞു
” നീ പറഞ്ഞത് സത്യം തന്നെയാ, എൻ്റെ ഉള്ളിൽ നീ തന്നെയാ, നിന്നോട് എന്നെ ഇട്ടിട്ട് പോവാൻ പറഞ്ഞാലും നീ പോകുന്നതിനെക്കുറിച്ച് എന്നിക്ക് ചിന്തിക്കാൻ പോലും കഴിയണില്ല ”
“പക്ഷേ!”
” നയനയുടെ ഓർമ്മകൾ ഏട്ടനെ വേട്ടയാടുന്നുവല്ലേ” ഇതല്ലേ ഏട്ടൻ പറയാൻ പോകണേ
അതേ, ഞാൻ പറ്റാവുന്ന എല്ലായിടത്തും അന്വേഷിക്കണ്ട് പക്ഷേ ഒരറിവും കിട്ടണില്ല,
“ഞാൻ അന്നവളെ എല്ലാം പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒന്നും ഉണ്ടാവില്ലായിരുന്നു.”
ശരി,ഏട്ടൻ ഇങ്ങനെ വിഷമിക്കല്ലേ . എല്ലാം ശരിയാകും.
ശരിയാകുമെന്ന് കരുതി തന്നെയാണ് ഞാനും ഇരിക്കുന്നത്.
അങ്ങനെയിരിക്കെ ദേവന് ജോലിയുടെ കാര്യത്തിന് ബാംഗ്ലൂർ വരെ പോവേണ്ടി വന്നു.
തിരിച്ച് വീട്ടിലേക്ക് വരുന്ന വഴിയാണ് ദേവൻ റോഡ് സൈഡിൽ കാറിനരികിൽ നിന്നും ഒരാൾ കൈ കാട്ടുന്നത് കണ്ടത്.
എന്തെങ്കിലും help വേണമെന്ന് കരുതി ,വണ്ടി സൈഡിൽ ഒതുക്കി ആളുടെ അടുത്തേക്ക് ചെന്നതും ആ മുഖമവൻ കണ്ടു,
“ഉണ്ണി ”
താൻ ഇത്രയും നാളും അന്വേഷിച്ച് അലഞ്ഞവൻ ഇന്ന് എൻ്റെ മുമ്പിൽ വന്നിരിക്കുന്നു.
ഇതിന്റെ ബാക്കി ഇല്ലേ..?
അമ്മു ?
Randu parttum ippozhanu vaayichath. Nannayi thanne munnottu pokunnund.
Payankara spped ayi poyallo ammuse.
Nalla rasoke ind. Kurachudi vivarichirunnenkil nalla feel ayene
ആഹാ…. അപ്പൊ ഉണ്ണിയെ കിട്ടി….
മിക്കവാറും അടുത്തത് ക്ലൈമാക്സ് ആകുമെന്ന് കരുതുന്നു ?
കാത്തിരിക്കുന്നു.
സ്നേഹത്തോടെ dk ❤
ഇഷ്ടായിട്ടോ…, കാത്തിരിക്കുന്നു സ്നേഹത്തോടെ…??
നന്നായിട്ടുണ്ട്??. ഇന്നാണ് 3 പാർട്ടും വഴിച്ചത് ?
അടുത്ത ഭാഗം പെട്ടന്ന് തരണേ
❤❤❤❤
Ammu അടുത്ത part പെട്ടെന്ന് തന്നെ തരണേ.കഥ നന്നായിട്ടുണ്ട് ❤️❤️❤️
നന്നായിട്ടുണ്ട്… രണ്ട് പേരും പരസ്പരം സ്നേഹിക്കുന്നു… ഇനി നയനയും
ഉണ്ണിയും അവരു അവനെ പറ്റിക്കുന്നത് ആണോ എന്ന് ഒരു സംശയം.. എന്ത് കൊണ്ടാണ് അവൻ ദേവനെ അറിയിക്കത്തത്…. ചോദ്യങ്ങൾ ഒരുപാട് ഉത്തരങ്ങൾ കിട്ടാൻ ഉണ്ട്…. അടുത്ത part ഉടനെ തരണേ…
സ്നേഹത്തോടെ..?
ഞാനിത് ഒരു തുടർക്കഥയായി എഴുതണമെന്ന് കരുതിയതല്ല. ചെറിയ ഒരു കഥ അത്രയേ വിചാരിച്ചൊളൂ, എങ്കിലും മൊത്ത സ്റ്റോറിയും ഒരുമിച്ച് ഇടാൻ ധൈര്യം ഇല്ലായിരുന്നു. നിങ്ങൾക്കൊക്കെ ഇഷ്ടമാവോന് സംശയം ആയിരുന്നു.പിന്നെ എഴുത്തിൻ്റെ രീതിയെക്കുറിച്ചും സംശയങ്ങൾ അതാണ് നിങ്ങളുടെ എല്ലാം അഭിപ്രായങ്ങൾക്കനുസരിച്ച് ചെറിയ പാർട്ടുകൾ ആയി എഴുതിയിടാൻ ശ്രമിച്ചത്.അടുത്ത പാർട്ടോട് കൂടി ഈ കഥ അവസാനിക്കും.
നന്നായിട്ടുണ്ട്.. ഈ ഭാഗവും ഇഷ്ടമായി..
സ്നേഹത്തോടെ.
Thanks
കൊള്ളാംട്ടോ.. നല്ലൊരു തീം ആണ്.. ഈ ഭാഗവും ഇഷ്ടമായി..
സ്നേഹത്തോടെ..
Thanks
അമ്മുട്ട്യേ …. നന്നായി …എന്നാലും ആ പാവം കൊച്ചിനെ തല്ലു കൊള്ളിക്കേണ്ടായിരുന്നു എന്നാണ് എന്റെ ഒരു ഇത് ..ഉണ്ണീനെ കിട്ടീ ലെ .നന്നായി ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
കഥ ഇഷ്ട്ടായി .. എഴുത്ത് ഒന്നുകൂടി മെച്ചപ്പെട്ടു വരുന്നുണ്ട് .. good luck.
ആ തല്ല് തന്നയാണ് അവർക്ക് പരസ്പരം മനസ് തുറക്കാനുള്ള സന്ദർഭം ഒരുക്കിയത്.
1st