അറിയാതെപോയത് 3 [Ammu] 155

കാരണം മറ്റൊന്നുമല്ല, അവടെ ചെന്നപ്പോൾ ഹരിയുടെ അമ്മായിയിൽ നിന്നും കേട്ട വാക്കുകൾ

” അതേ ഇന്ദു, എത്രയും പെട്ടെന്ന് നീയും ഒരു സന്തോഷ വാർത്ത ഇങ്ങോട്ട് തന്നേക്കണോട്ടോ ”

ഇന്ദു അവരുടെ മുന്നിൽ എങ്ങനെയോ പിടിച്ച് നിന്നു. പോരാൻ നേരംഅമ്മ രണ്ട് ദിവസം പ്രിയയുടെ കൂടെ നിന്നട്ട് വരാമെന്ന് പറഞ്ഞു.

തിരിച്ച് വീട്ടിൽ വന്നത് മുതൽ ഇന്ദു ആകെ വലാതെയായിരുന്നു. ഒടുവിൽ രാത്രിയായിട്ടും അവൾ അതേ ഇരുപ്പ് തുടങ്ങിയപ്പോൾ
ഞാൻ അവളുടെ നേരെ പൊട്ടിത്തെറിച്ചു

” ഇതൊക്കോ കൊണ്ടാടീ എന്നെ വേണ്ടാന്ന് വെച്ചോളാൻ നിന്നോട് പല തവണ പറഞ്ഞത് ,ഇനി ഇങ്ങനെ പലരും ചോദിക്കും നീ എത്രവട്ടം ഒഴിഞ്ഞ് മാറും

നിന്നെ ഈ ഒരവസ്ഥയിൽ കാണാൻ കഴിയാത്തത് കൊണ്ടാണ് അമ്മയോട് എങ്ങനെയെങ്കിലും സത്യം തുറന്ന് പറയാമെന്ന് പറഞ്ഞത്,
:അതിനു നീ ഇതിന് മറ്റാരും അറയാൻ പാടില്ലാന്ന് പറഞ്ഞ് അമ്മയുടെ പേരിൽ തന്നെ സത്യം ചെയ്യിപ്പിച്ചില്ലേ!”

അന്ന് രാത്രി മുഴുവൻ എൻ്റെ ദേഷ്യം മൊത്തം അവളുടെ നേരെ കൊട്ടിത്തിർത്തു.

അതിൻ്റെ പിറ്റേന്നാണ് ഈ ആത്മഹത്യ പ്രശ്നം.

ദേവൻ്റെ കയ്യിന്ന് തല്ലും വാങ്ങി അടുക്കളയിലേക്കാണ് ഇന്ദു പോയത്, അവൾ തലേ ദിവസത്തെ കാര്യങ്ങൾ ആലോചിച്ചു.

അമ്മായി അങ്ങനെ പറഞ്ഞപ്പോൾ വിഷമം ഉണ്ടായെങ്കിലും താൻ ആലോചിച്ചത് മുഴുവൻ അമ്മയെ കുറിച്ചാണ്. കുറച്ച് കഴിഞ്ഞാൽ അമ്മയും ഈ ചോദ്യം ചോദിക്കില്ല!
ആ പാവത്തിന് ഞാൻ എന്ത് ഉത്തരം കൊടുക്കും.

എങ്കിലും ദേവേട്ടൻ്റെ ചീത്തവിളിയിൽ നിന്നും ആ മനസിൽ എന്നിക്കൊരു സ്ഥാനമുണ്ടെന്ന് തോന്നിയിരുന്നു
അത് ഇന്ന് കിട്ടിയ തല്ല് കൊണ്ട് ഉറപ്പായി. ഇന്ദുവെന്ന് അലറി വിളിച്ചതിൽ എനിക്കത് മനസിലായി.
ഏതായാലും ഇന്ന് കറൻ്റ് പോയത് നന്നായി. കറൻ്റ് പോയി വെള്ളം തീർന്നില്ലായിരുന്നെങ്കിൽ ഇന്നീ കാര്യങ്ങൾ ഒന്നും നടക്കില്ലയിരുന്നു.

ദേവേട്ടന് മനസിൽ എവിടെയോ എന്നോടൊരു ഇഷ്ടമുണ്ട്.

മുറിയിലേക്ക് കയറിചെന്ന ദേവൻ ഇന്ദുവിനെക്കുറിച്ച് തന്നെ ചിന്തിച്ചിട്ടിരുന്നു.

അപ്പോഴാണ് ഇന്ദു മുറിയിലേക്ക് വന്നത്, അവളുടെ കവിളിൽ തൻ്റെ കൈവിരൽ പതിഞ്ഞ് കിടക്കുന്നത് കണ്ടതും ദേവൻ ഇന്ദുവിനരികിലേക്ക് വന്നു.
പെട്ടെന്നുള്ള ദേവൻ്റെ വരവ് കണ്ടതും ഇന്ദുവൊന്ന് പകച്ചു .

അവൾക്കരികിലായി വന്നവൻ പതിയെ തൻ്റെ കൈ വിരൽ പതിഞ്ഞ് കിടക്കുന്ന അവളുടെ കവിളിൽ തലോടി,
“സോറിടാ, പെട്ടെന്ന് നിന്നെ അങ്ങനെ കണ്ടപ്പോൾ എൻ്റെ സമനില തെറ്റിപ്പോയി ”

ഇന്ദു ആശ്ചര്യത്തോടെ അവനെ നോക്കി തൻ്റെ ഊഹം ശരിയാണെന്നറിഞ്ഞ നിമിഷം, അവളുടെ സന്തോഷം കണ്ണീരായ് ഒഴുകി തുടങ്ങി.

പെട്ടെന്ന് താൻ എന്താ ഈ ചെയ്തതെന്ന് ആലോചിച്ച് അവളിൽ നിന്നും അകന്ന് മാറാൻ നോക്കിയ അവനെ ഇറുക്കെ കെട്ടി പിടിച്ചവൾ പൊട്ടിക്കരഞ്ഞു.

“ഇന്ദു, നി മാറ്”
മ് മ്

Updated: July 9, 2021 — 10:35 pm

17 Comments

  1. ഇതിന്റെ ബാക്കി ഇല്ലേ..?

  2. അമ്മു ?
    Randu parttum ippozhanu vaayichath. Nannayi thanne munnottu pokunnund.

    1. Payankara spped ayi poyallo ammuse.
      Nalla rasoke ind. Kurachudi vivarichirunnenkil nalla feel ayene

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…. അപ്പൊ ഉണ്ണിയെ കിട്ടി….
    മിക്കവാറും അടുത്തത് ക്ലൈമാക്സ്‌ ആകുമെന്ന് കരുതുന്നു ?

    കാത്തിരിക്കുന്നു.
    സ്നേഹത്തോടെ dk ❤

  4. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായിട്ടോ…, കാത്തിരിക്കുന്നു സ്നേഹത്തോടെ…??

  5. നന്നായിട്ടുണ്ട്??. ഇന്നാണ് 3 പാർട്ടും വഴിച്ചത് ?
    അടുത്ത ഭാഗം പെട്ടന്ന് തരണേ

  6. നിധീഷ്

    ❤❤❤❤

  7. Ammu അടുത്ത part പെട്ടെന്ന് തന്നെ തരണേ.കഥ നന്നായിട്ടുണ്ട് ❤️❤️❤️

  8. നന്നായിട്ടുണ്ട്… രണ്ട് പേരും പരസ്പരം സ്നേഹിക്കുന്നു… ഇനി നയനയും
    ഉണ്ണിയും അവരു അവനെ പറ്റിക്കുന്നത് ആണോ എന്ന് ഒരു സംശയം.. എന്ത് കൊണ്ടാണ് അവൻ ദേവനെ അറിയിക്കത്തത്…. ചോദ്യങ്ങൾ ഒരുപാട് ഉത്തരങ്ങൾ കിട്ടാൻ ഉണ്ട്…. അടുത്ത part ഉടനെ തരണേ…

    സ്നേഹത്തോടെ..?

    1. ഞാനിത് ഒരു തുടർക്കഥയായി എഴുതണമെന്ന് കരുതിയതല്ല. ചെറിയ ഒരു കഥ അത്രയേ വിചാരിച്ചൊളൂ, എങ്കിലും മൊത്ത സ്റ്റോറിയും ഒരുമിച്ച് ഇടാൻ ധൈര്യം ഇല്ലായിരുന്നു. നിങ്ങൾക്കൊക്കെ ഇഷ്ടമാവോന് സംശയം ആയിരുന്നു.പിന്നെ എഴുത്തിൻ്റെ രീതിയെക്കുറിച്ചും സംശയങ്ങൾ അതാണ് നിങ്ങളുടെ എല്ലാം അഭിപ്രായങ്ങൾക്കനുസരിച്ച് ചെറിയ പാർട്ടുകൾ ആയി എഴുതിയിടാൻ ശ്രമിച്ചത്.അടുത്ത പാർട്ടോട് കൂടി ഈ കഥ അവസാനിക്കും.

  9. നന്നായിട്ടുണ്ട്.. ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ.

  10. കൊള്ളാംട്ടോ.. നല്ലൊരു തീം ആണ്.. ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ..

  11. ഏക - ദന്തി

    അമ്മുട്ട്യേ …. നന്നായി …എന്നാലും ആ പാവം കൊച്ചിനെ തല്ലു കൊള്ളിക്കേണ്ടായിരുന്നു എന്നാണ് എന്റെ ഒരു ഇത് ..ഉണ്ണീനെ കിട്ടീ ലെ .നന്നായി ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    കഥ ഇഷ്ട്ടായി .. എഴുത്ത് ഒന്നുകൂടി മെച്ചപ്പെട്ടു വരുന്നുണ്ട് .. good luck.

    1. ആ തല്ല് തന്നയാണ് അവർക്ക് പരസ്പരം മനസ് തുറക്കാനുള്ള സന്ദർഭം ഒരുക്കിയത്.

  12. ഏക - ദന്തി

    1st

Comments are closed.