അറിയാതെപോയത് 3 [Ammu] 155

‘ഇവളെന്താ ഇത്രയും നേരമായും എന്നോട് ഒന്നും ചോദിക്കാത്തത്? ഇനി അമ്മയോട് പറയാൻ വേണ്ടിയാണോ ?
അയ്യോ …. അമ്മ ഇതറിഞ്ഞാൽ എങ്ങനെ … വേണ്ട വേണ്ട മറ്റാരും ഇത് അറിയാൻ പാടില്ല. അവളോട് ഇപ്പ തന്നേ മറ്റാരോടും പറയരുത് എന്ന് പറയണം.

കുളിമുറിയിൽ നിന്നും ഇറങ്ങിയ ഇന്ദു, ദേവൻ സംസാരിക്കാൻ വരുന്നത് കണ്ട് വേഗം തന്നെ പുറത്തേക്ക് പോയി,

ഇനി എന്ത് ചെയ്യുമെന്നറിയാതെ നിൽക്കുമ്പോഴാണ്

“ദേവാ’… അമ്മയുടെ ശബ്ദം അവനെ തേടിയെത്തി ”

അമ്മ, അമ്മ എല്ലാമറിഞ്ഞു ഇനി ഞാൻ എങ്ങനെ ആ മുഖത്ത് നോക്കും. ജീവിതത്തിൽ അമ്മ പറഞ്ഞ് തന്ന പാഠങ്ങളിൽ ഏറ്റവും വലുതായിരുന്നു

“സ്ത്രീയെ എപ്പോഴും ബഹുമാനിക്കണം, അറിഞ്ഞു കൊണ്ട് ഒരു പെണ്ണിൻ്റെ കണ്ണും നീ കാരണം നിറയാൻ ഇടവരുത്”

ആ അമ്മയുടെ മകൻ കാരണം 2 പെണ്ണുങ്ങളുടെ ജിവിതമാണ് തകർത്തത്.

” ദേവാ, നീ ഇങ്ങട് വരണ്ടോ?”
വീണ്ടും അമ്മയുടെ ഒച്ച ഉയർന്നപ്പോൾ ഞാൻ അങ്ങട്ട് ചെന്നു.

“അമ്മേ ”
എൻ്റെ ശബ്ദം കേട്ട് അവളോട് സംസാരിച്ച് കൊണ്ടിരുന്ന അമ്മ തിരിഞ്ഞു നോക്കി.

അമ്മയുടെ മുഖത്ത് കണ്ട സന്തോഷത്തിൽ അവളൊന്നും പറഞ്ഞിട്ടില്ലാന്ന് മനസിലായി, അതെനിക്ക് പകുതി ആശ്വാസം നൽകിയെങ്കിലും, അമ്മ ഒച്ചയെടുത്തത് എന്തിനാന്ന് മനസിലായില്ല .

“ടാ, മോൾക്ക് അമ്പലത്തിൽ പോകണമെന്ന്, നിങ്ങൾ വേഗം പോയിട്ട് വാ ”

ശരി, ഞാൻ വേഗം കുളിച്ചിട്ട് വരാം.

തിരിഞ്ഞ് നടക്കാൻ പോയതും അമ്മ വീണ്ടുമെന്നെ വിളിച്ച്, എന്നെ ഒന്ന് കൂടി നോക്കി പിന്നെ ഒന്ന് ചിരിച്ചിട്ട് പോയി കുളിച്ചിട്ട് വരാൻ പറഞ്ഞു.

അമ്മ എന്തിനാ ചിരിച്ചതെന്ന് എന്നിക്ക് മനസിലായില്ല, പക്ഷേ അതിൻ്റെ ഉത്തരം മുറിയിലെ കണ്ണാടി എന്നിയ്ക്ക് തന്നു.
അവളുടെ കുങ്കുമം എൻ്റെ തോളിൽ ഉണ്ടായിരുന്നു.

വേഗം തന്നെ കുളിച്ച് താഴേക്ക് ചെന്നതും അവളും റെഡിയായി നിൽക്കുന്നുണ്ടായിന്നു.

അമ്മയോട് പറഞ്ഞ് ഞങ്ങൾ ഇറങ്ങി. ബൈക്കിൽ എന്നോട് അകലം പാലിച്ച് തന്നെയാണവൾ ഇരുന്നത്.
അവളുടെ മൗനം ശരിക്കുമെന്നെ ഭയപ്പെടുത്തുന്നുണ്ടായിന്നു. എങ്കിലും ഞാനവളോട് ഒന്നും ചോദിക്കാൻ നിന്നില്ല.
അവളായിട്ട് സംസാരിക്കാൻ കാത്തിരുന്നു.

അമ്പലത്തിൽ തൊഴുത് പുറത്തിറങ്ങിയതും അവളെന്നെ വിളിച്ചു
” ദേവേട്ടാ , ഞാൻ ഇത്രയും നേരമായും ഏട്ടനോട് ഒന്നും പറയാത്തത് ആലോചിച്ച് ടെൻഷൻ ആണെന്ന് അറിയാം,
ഏട്ടൻ വരു, നമുക്ക് കുറച്ച് നേരം ആ ആലിൻചോട്ടിൽ ഇരിക്കാം”

അവളോടൊപ്പം ഞാൻ ആലിനടുത്ത് പോയിരുന്നു

” ഏട്ടന് ഈ വിവാഹത്തിന് ഇഷ്ടമല്ലേന്നും, വേറെ ആരെയെങ്കിലും ഏട്ടൻ സ്നേഹിക്കുന്നുണ്ടോന്ന് അമ്മയോട് ഞാൻ ചോദിച്ചിരുന്നു, അങ്ങനെ ഒന്നും ഇല്ലാന്ന് അമ്മ പറഞ്ഞിരുന്നു
എങ്കിലും എൻ്റെ മനസും ആകെ കലങ്ങി തന്നെയാണ് കിടന്നത്. ഇന്നലെ അത്രയും കേട്ടതോടെ എല്ലാ പ്രതിക്ഷകളും ഒരുമിച്ച് പോയിക്കിട്ടി ”

“ഇന്ദു… ഞാൻ ”

“ദേവേട്ടാ ഒരു നിമിഷം, – എന്നിക്ക് ഇപ്പഴും ചോദിക്കാൻ ഉള്ളത് ഞാൻ ചോദിച്ചിട്ടില്ല….
ഏട്ടൻ നയനയെ അന്ന് സ്നേഹിച്ചിരുന്നില്ലാന്ന് പറഞ്ഞു, ഏട്ടൻ വിവാഹം വേണ്ടാന്ന് വെച്ചത് അവളെ കുറിച്ചുള്ള ഓർമ്മകൾ വേട്ടയാടുന്നത് കൊണ്ടാണോ? അതോ അവളെ സ്നേഹിക്കുന്നത് കൊണ്ടാണോ?

“ഇന്ദു… ഞാൻ അവളെ തിരയുന്നത് എൻ്റെയുള്ളിലെ കുറ്റബോധം കാരണമാണ്. ഉണ്ണി അവസാനമായി എന്നോട് പറഞ്ഞത് അവളുടെ അവസ്ഥ സീരിയസ് ആയി കൊണ്ടിരിക്കാണെന്നാണ്

Updated: July 9, 2021 — 10:35 pm

17 Comments

  1. ഇതിന്റെ ബാക്കി ഇല്ലേ..?

  2. അമ്മു ?
    Randu parttum ippozhanu vaayichath. Nannayi thanne munnottu pokunnund.

    1. Payankara spped ayi poyallo ammuse.
      Nalla rasoke ind. Kurachudi vivarichirunnenkil nalla feel ayene

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…. അപ്പൊ ഉണ്ണിയെ കിട്ടി….
    മിക്കവാറും അടുത്തത് ക്ലൈമാക്സ്‌ ആകുമെന്ന് കരുതുന്നു ?

    കാത്തിരിക്കുന്നു.
    സ്നേഹത്തോടെ dk ❤

  4. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായിട്ടോ…, കാത്തിരിക്കുന്നു സ്നേഹത്തോടെ…??

  5. നന്നായിട്ടുണ്ട്??. ഇന്നാണ് 3 പാർട്ടും വഴിച്ചത് ?
    അടുത്ത ഭാഗം പെട്ടന്ന് തരണേ

  6. നിധീഷ്

    ❤❤❤❤

  7. Ammu അടുത്ത part പെട്ടെന്ന് തന്നെ തരണേ.കഥ നന്നായിട്ടുണ്ട് ❤️❤️❤️

  8. നന്നായിട്ടുണ്ട്… രണ്ട് പേരും പരസ്പരം സ്നേഹിക്കുന്നു… ഇനി നയനയും
    ഉണ്ണിയും അവരു അവനെ പറ്റിക്കുന്നത് ആണോ എന്ന് ഒരു സംശയം.. എന്ത് കൊണ്ടാണ് അവൻ ദേവനെ അറിയിക്കത്തത്…. ചോദ്യങ്ങൾ ഒരുപാട് ഉത്തരങ്ങൾ കിട്ടാൻ ഉണ്ട്…. അടുത്ത part ഉടനെ തരണേ…

    സ്നേഹത്തോടെ..?

    1. ഞാനിത് ഒരു തുടർക്കഥയായി എഴുതണമെന്ന് കരുതിയതല്ല. ചെറിയ ഒരു കഥ അത്രയേ വിചാരിച്ചൊളൂ, എങ്കിലും മൊത്ത സ്റ്റോറിയും ഒരുമിച്ച് ഇടാൻ ധൈര്യം ഇല്ലായിരുന്നു. നിങ്ങൾക്കൊക്കെ ഇഷ്ടമാവോന് സംശയം ആയിരുന്നു.പിന്നെ എഴുത്തിൻ്റെ രീതിയെക്കുറിച്ചും സംശയങ്ങൾ അതാണ് നിങ്ങളുടെ എല്ലാം അഭിപ്രായങ്ങൾക്കനുസരിച്ച് ചെറിയ പാർട്ടുകൾ ആയി എഴുതിയിടാൻ ശ്രമിച്ചത്.അടുത്ത പാർട്ടോട് കൂടി ഈ കഥ അവസാനിക്കും.

  9. നന്നായിട്ടുണ്ട്.. ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ.

  10. കൊള്ളാംട്ടോ.. നല്ലൊരു തീം ആണ്.. ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ..

  11. ഏക - ദന്തി

    അമ്മുട്ട്യേ …. നന്നായി …എന്നാലും ആ പാവം കൊച്ചിനെ തല്ലു കൊള്ളിക്കേണ്ടായിരുന്നു എന്നാണ് എന്റെ ഒരു ഇത് ..ഉണ്ണീനെ കിട്ടീ ലെ .നന്നായി ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    കഥ ഇഷ്ട്ടായി .. എഴുത്ത് ഒന്നുകൂടി മെച്ചപ്പെട്ടു വരുന്നുണ്ട് .. good luck.

    1. ആ തല്ല് തന്നയാണ് അവർക്ക് പരസ്പരം മനസ് തുറക്കാനുള്ള സന്ദർഭം ഒരുക്കിയത്.

  12. ഏക - ദന്തി

    1st

Comments are closed.