അറിയാതെപോയത് 3 [Ammu] 156

അതിനു ശേഷമാണ് അവനെക്കുറിച്ചും ഒരു വിവരം ഇല്ലാതെയായത് ,അവനെയെങ്കിലും എനിക്ക് കണ്ടു പിടിച്ചേ പറ്റൂ. അവൾക്ക് എന്ത് പറ്റിയെന്നറിയാതെ എന്നിക്ക് സമാധാനത്തോടെ ജിവിക്കാൻ കഴിയില്ല ”

ദേവേട്ടാ ,ഏട്ടനിൽ നിന്ന് എന്നിക്ക് വേണ്ട ഉത്തരം കിട്ടിക്കഴിഞ്ഞു .

ഞാൻ ഏട്ടനെയും കൊണ്ട് അമ്പലത്തിലേക്ക് വന്നത് ഒരു അവസാന പ്രതിക്ഷയും കൊണ്ടാണ് , നയനയെ ഏട്ടൻ സ്നേഹിക്കുന്നു വെന്ന് പറഞ്ഞിരുന്നെങ്കിൽ എന്നന്നേക്കുമായി ഏട്ടൻ്റെ ജിവിതത്തിൽ നിന്നും ഞാൻ ഒഴിഞ്ഞു പോയേനേ
പക്ഷേ ഇനി ഒരിക്കലും ഈ ദേവനെവിട്ട് ഇന്ദു പോകില്ല, ദേവേട്ടൻ അടർത്തിമാറ്റാൻ നോക്കിയാൽ അതിനേക്കാൾ കൂടുതൽ ഞാൻ ഒട്ടിച്ചേരുകയെ ഒള്ളൂ.

“ഇന്ദൂ ”

“ഇനി ഏട്ടൻ ഒന്നും പറയണ്ട, കാത്തിരുന്നോളാം ഞാൻ എത്ര കാലമായാലും അതിനി മരണം വരെ ആയാലും ”

ശരി വാ നമുക്ക് പോകാം, അമ്മ അവിടെ കാത്തിരിക്കുന്നുണ്ടാകും എന്ന് പറഞ്ഞവൾ വണ്ടിയുടെ അരികിലേക്ക് നടന്നു.

ഇനിയെന്തെന്ന മട്ടിൽ അവനും പുറകെ നടന്നു, വീട്ടിലെത്തിയതും പ്രിയയും ഹരിയും ഉമ്മറത്ത് ഇരിക്കുന്നുണ്ടായിരുന്നു.

പ്രിയ വേഗം ഇന്ദുവിനോട് പറഞ്ഞു
“ഏട്ടത്തി ,ഏട്ടത്തി കാരണമാണ് ഈ അത്ഭുതം ഒന്നു കാണാൻ കഴിഞ്ഞത് ”

എന്തെന്ന ഭാവത്തിൽ ഇന്ദു പ്രിയയെ നോക്കി
“ദേ … എൻ്റെ ചേട്ടൻ ഇത്ര നേരത്തെ എണിറ്റ് അമ്പലത്തിൽ പോയേക്കുന്നത് തന്നെ,
ഏട്ടത്തിക്കറിയോ ഏട്ടനെയും കൊണ്ട് ഒന്നമ്പലത്തിൽ പോകണമെങ്കിൽ ഞാനും അമ്മയും ഒത്തിരി പാടുപെട്ടട്ടാ ഇരുന്നേ”

“അമ്മ സഹിക്കെടുമ്പോൾ പലപ്പോഴും വെള്ളമെടുത്ത് തലയിൽ കമഴ്ത്തിയിട്ടുണ്ട് ”

ദേവൻ അത് കേട്ടതും അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തിട്ട് ഹരിയുടെ അടുത്തേക്ക് പോയി.

ദേവനും ഹരിയും സംസാരിക്കാൻ തുടങ്ങിയതും പ്രിയയും ഇന്ദുവും അമ്മയോടൊപ്പം അടുക്കളയിലേക്ക് പോയി.

ഇന്ദു പിന്നീട് അവരോടൊപ്പം തന്നെയായിരുന്നു. ദേവൻ അവളെ കാണുന്നത് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ മാത്രമാണ്.

രാത്രി വീണ്ടും അതേക്കുറിച്ച് സംസാരിക്കാൻ വന്ന ദേവനോട് , അവളുടെ തീരുമാനം ഉറച്ചതാണ് വെറുതേ പിന്തിരിപ്പിക്കാൻ നോക്കണ്ടാന്ന് പറഞ്ഞു.

അങ്ങനെ മാസങ്ങൾ കടന്ന് പോയി കൊണ്ടെ ഇരുന്നു. ഇന്ദു അവർക്കിടയിലുള്ള പ്രശ്നം മറ്റാരുമറിയാതെ ഇരിക്കാൻ ശ്രമിച്ചിട്ടെ ഇരുന്നു. വീട്ടിലെയും അമ്മയുടെയും ദേവൻ്റെയും കാര്യങ്ങൾ ഇന്ദു നല്ല രീതിയിൽ ചെയ്തു പോന്നു.

ദേവൻ അതിനിടയിൽ ഉണ്ണിയെക്കുറിച്ച് പലരോടും അന്വേഷിച്ചിട്ടെ ഇരുന്നു.

ഇതിനിടയിൽ ആണ് പ്രിയയ്ക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞത്.അന്ന് എല്ലാവരും ഒത്തിരി സന്തോഷത്തോടെയാണ് അവളെ കാണാൻ പോയത്.

പക്ഷേ പോയ സന്തോഷം തിരിച്ച് വന്ന ഇന്ദുവിൽ ഉണ്ടായിരുന്നില്ല.

Updated: July 9, 2021 — 10:35 pm

17 Comments

  1. ഇതിന്റെ ബാക്കി ഇല്ലേ..?

  2. അമ്മു ?
    Randu parttum ippozhanu vaayichath. Nannayi thanne munnottu pokunnund.

    1. Payankara spped ayi poyallo ammuse.
      Nalla rasoke ind. Kurachudi vivarichirunnenkil nalla feel ayene

  3. Ɒ?ᙢ⚈Ƞ Ҡ???‐??

    ആഹാ…. അപ്പൊ ഉണ്ണിയെ കിട്ടി….
    മിക്കവാറും അടുത്തത് ക്ലൈമാക്സ്‌ ആകുമെന്ന് കരുതുന്നു ?

    കാത്തിരിക്കുന്നു.
    സ്നേഹത്തോടെ dk ❤

  4. തൃശ്ശൂർക്കാരൻ ?

    ഇഷ്ടായിട്ടോ…, കാത്തിരിക്കുന്നു സ്നേഹത്തോടെ…??

  5. നന്നായിട്ടുണ്ട്??. ഇന്നാണ് 3 പാർട്ടും വഴിച്ചത് ?
    അടുത്ത ഭാഗം പെട്ടന്ന് തരണേ

  6. നിധീഷ്

    ❤❤❤❤

  7. Ammu അടുത്ത part പെട്ടെന്ന് തന്നെ തരണേ.കഥ നന്നായിട്ടുണ്ട് ❤️❤️❤️

  8. നന്നായിട്ടുണ്ട്… രണ്ട് പേരും പരസ്പരം സ്നേഹിക്കുന്നു… ഇനി നയനയും
    ഉണ്ണിയും അവരു അവനെ പറ്റിക്കുന്നത് ആണോ എന്ന് ഒരു സംശയം.. എന്ത് കൊണ്ടാണ് അവൻ ദേവനെ അറിയിക്കത്തത്…. ചോദ്യങ്ങൾ ഒരുപാട് ഉത്തരങ്ങൾ കിട്ടാൻ ഉണ്ട്…. അടുത്ത part ഉടനെ തരണേ…

    സ്നേഹത്തോടെ..?

    1. ഞാനിത് ഒരു തുടർക്കഥയായി എഴുതണമെന്ന് കരുതിയതല്ല. ചെറിയ ഒരു കഥ അത്രയേ വിചാരിച്ചൊളൂ, എങ്കിലും മൊത്ത സ്റ്റോറിയും ഒരുമിച്ച് ഇടാൻ ധൈര്യം ഇല്ലായിരുന്നു. നിങ്ങൾക്കൊക്കെ ഇഷ്ടമാവോന് സംശയം ആയിരുന്നു.പിന്നെ എഴുത്തിൻ്റെ രീതിയെക്കുറിച്ചും സംശയങ്ങൾ അതാണ് നിങ്ങളുടെ എല്ലാം അഭിപ്രായങ്ങൾക്കനുസരിച്ച് ചെറിയ പാർട്ടുകൾ ആയി എഴുതിയിടാൻ ശ്രമിച്ചത്.അടുത്ത പാർട്ടോട് കൂടി ഈ കഥ അവസാനിക്കും.

  9. നന്നായിട്ടുണ്ട്.. ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ.

  10. കൊള്ളാംട്ടോ.. നല്ലൊരു തീം ആണ്.. ഈ ഭാഗവും ഇഷ്ടമായി..
    സ്നേഹത്തോടെ..

  11. ഏക - ദന്തി

    അമ്മുട്ട്യേ …. നന്നായി …എന്നാലും ആ പാവം കൊച്ചിനെ തല്ലു കൊള്ളിക്കേണ്ടായിരുന്നു എന്നാണ് എന്റെ ഒരു ഇത് ..ഉണ്ണീനെ കിട്ടീ ലെ .നന്നായി ..അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    കഥ ഇഷ്ട്ടായി .. എഴുത്ത് ഒന്നുകൂടി മെച്ചപ്പെട്ടു വരുന്നുണ്ട് .. good luck.

    1. ആ തല്ല് തന്നയാണ് അവർക്ക് പരസ്പരം മനസ് തുറക്കാനുള്ള സന്ദർഭം ഒരുക്കിയത്.

  12. ഏക - ദന്തി

    1st

Comments are closed.