അയ്മുട്ടിയുടെ ജുമൈന 2 (നൗഫു) 2738

 

“എന്നാൽ മതി.. ഞാൻ മറ്റെന്തെക്കെയോ ചിന്തിച്ചു പോയി..”

 

അവന്റെ ചിരി ആ സമയം പിടിക്കാത്തത് കൊണ്ട് തന്നെ ഞാൻ പറഞ്ഞു

 

“പോടാ പന്നി.. എന്റെ പെണ്ണിനെ കുറിച്ച് വേണ്ടാത്ത വല്ലതും ചിന്തിച്ചാൽ ചെറ്റേ…

 

എന്റെ പാട്ണർ ആണെന്നെന്നും ഞാൻ നോക്കില്ല.. തല്ലി കൊല്ലും തെണ്ടീ …”

 

അവൻ എന്റെ പുറത്ത് തല്ലി കൊണ്ട് പറഞ്ഞു..

 

“എന്നാൽ പിന്നെ ഒരു സിഗരറ്റ് കൊണ്ട..”

 

ഞാൻ അവന്റെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു…

 

” അയ്യോ ഇങ്ങള് മൽബരോ അല്ലെ വലിക്കൂ.. മുതലാളിക്ക് ഈ പാവപ്പെട്ടവൻ വലിക്കുന്ന വിൽസ് ഓക്കേ പിടിക്കുമോ “..

 

അവന്റെ കയ്യിലെ സിഗരറ്റ് പെട്ടി എന്റെ മുന്നിൽ നിന്നും പുറകിലേക്ക് പിടിച്ചു കൊണ്ട് ഒന്ന് ആക്കിയത് പോലെ ചോദിച്ചു..

 

ഇജ്ജ്.. ആക്കല്ലേ ട്ടോ പഹയാ.. മര്യാദക്ക് തരുന്നെങ്കിൽ തന്നെ.. അല്ലേൽ ഞാൻ ഓളെ ഉപ്പയോട്.. ആ വട്ടനോട് പറഞ്ഞു കൊടുക്കും.. ഇജ്ജ് ഓന്റെ മോളെ പിറകെ നടക്കുന്നുണ്ടെന്ന്.. കാണണോ അനക്..

 

10 Comments

  1. മുത്തു

    ഇതിന്റെ ബാക്കി എവിടെ ബ്രോ

  2. ആൽക്കെമിസ്റ്റ്

    നിങ്ങളുടെ ഒരു കഥ വായിച്ചു എന്റെ കിളി പറന്നു പോയിരുന്നു. ‘ജിന്നും മാലാഖയും’. ഇസ്ലാമിന്റെ ആത്മീയത എന്ന കിടിലൻ തീമും അതിനേക്കാൾ കിടിലൻ എഴുത്തും. അത് മുഴുവനാക്കാതെയാണ് നിങ്ങൾ ട്രാജഡി പൈങ്കിളി തീമിലേക്ക് ട്രാക്ക് മാറ്റിയത്. ഇത് മോശമാണെന്നല്ല, ഇത്രയും റേഞ്ച് ഉള്ള എഴുത്തുകാരൻ അതെല്ലാം വിട്ട് പൈങ്കിളി ട്രാക്ക് മാത്രം ( Note: മാത്രം) പിടിക്കുന്നതിലുള്ള വിഷമം പറഞ്ഞെന്നു മാത്രം. ഒരു മാതിരി, മമ്മൂട്ടിയൊക്കെ വന്നു സാദാ ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്ന പോലെ.

    1. ആ കഥ വീണ്ടും എഴുതാണേൽ ഒറ്റക് തന്നെ ഇരിക്കേണ്ടി വരും.. ഒറ്റക് എന്ന് പറഞ്ഞാൽ ഒരു റൂമിൽ ഞാൻ മാത്രം.. അങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ ആയിരുന്നു ആ കഥ എഴുതിയത്.. പക്ഷെ അന്ന് അത് സപ്പോർട്ട് ചെയ്യാൻ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു.

      താങ്കളെ പോലുള്ള സുഹൃത്തുക്കളുടെ വാക്കുകൾ കണ്ടാൽ അത് വീണ്ടും എഴുതി തുടങ്ങിയാലോ എന്നുണ്ട് ☺️☺️☺️

      പിന്നെ ഇതൊരിക്കലും ഒരു പൈങ്കിളി കഥ അല്ല.. എനിക്കറിയുന്ന ഒരാളുടെ ജീവിതം. ഞാൻ എന്നെ കൂട്ടി പറയുന്നു എന്ന് മാത്രം..

      1. ആൽക്കെമിസ്റ്റ്

        സോറി, തുടക്കം കണ്ടപ്പോൾ പൈങ്കിളിയായി തോന്നി അതുകൊണ്ടാണ് പറഞ്ഞത്. ജിന്നും മാലാഖയും പോലുള്ള കഥകൾക്ക് അധികം സപ്പോർട്ട് പ്രതീക്ഷിക്കേണ്ട. കാരണം, അതിൻറെ റേഞ്ച് എല്ലാവർക്കും മനസ്സിലാകണമെന്നില്ല. മറ്റു ചില കാരണങ്ങളുമുണ്ട്. എവിടെ വെച്ചും എഴുതാവുന്ന ഒരുപാട് കഥകൾ എഴുതുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു മികച്ച കഥ എഴുതുന്നത്. കഥയായാലും സപ്പോർട്ടേഴ്സ് ആയാലും എണ്ണത്തിൽ അല്ല കാര്യം. ഒരു പ്രവാസിയായ താങ്കളുടെ ബുദ്ധിമുട്ടുകളും പരിമിതികളും അറിയാതെയല്ല ഞാനെന്ന വായനക്കാരന്റെ പരിഭവം പറഞ്ഞു എന്നു മാത്രം.

      2. ആൽക്കെമിസ്റ്റ്

        ജിന്നും മാലാഖയും വീണ്ടും എഴുതാൻ തോന്നുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അത് എഴുതണം വേണമെങ്കിൽ കാലു പിടിക്കാം. വേറൊന്നും കൊണ്ടല്ല താങ്കളിലെ എഴുത്തുകാരനെ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും ആ കഥ. ഒരു റൂമിൽ ഒറ്റയ്ക്കിരുന്ന് മനസ്സിനെ പ്രത്യേക രീതിയിൽ എത്തിച്ചു ആ അനുഭൂതിയിൽ വേണം ഇതെഴുതാൻ എന്നറിയാം, അതിന് പരിമിതികൾ ഉണ്ടെന്നും. പക്ഷെ അതിനു പിന്നിലെ ഭാവന, സ്ട്രെസ്സ്, കമ്മിറ്റ്മെൻറ് എന്നിവ മനസ്സിലാകുന്നത് കൊണ്ട് വീണ്ടും പറയുന്നു അത് താങ്കളുടെ മാസ്റ്റർ പീസ് ആയിരിക്കും.

  3. എഡോ പഹയാ താൻ മൊത്തം കമ്പൂഷൻ ആക്കിയല്ലോ…. ???

    1. ☺️☺️☺️ സെറ്റ് ആകാം ബ്രോ

  4. ?‌?‌?‌?‌?‌?‌?‌?‌ ?

    ???

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???..

Comments are closed.