അയ്മുട്ടിയുടെ ജുമൈന 2 (നൗഫു) 2751

 

“എന്താ നിന്റെ കണ്ടീഷൻ…?”

 

അവന്റെ കണ്ടീഷൻ അറിയാനായി ഞാൻ ചോദിച്ചു…

 

“ഒന്നേ ഉള്ളു.. ഓളെ എനിക്ക് വേണം.. നീ പറഞ്ഞത് പോലെ എന്റെ രാജകുമാരിയായി.. എന്റെ കുട്ടികളുടെ ഉമ്മയായി.. എന്റെ എല്ലാമെല്ലാമായി…

 

അത് നീ സെറ്റ് ആക്കിയാൽ അന്ന് മുതൽ.. ഈ കട നിന്റേതും കൂടിയാണ്..”

 

അവൻ എന്നെ നോക്കി കൊണ്ട് പറഞ്ഞു..

 

“നടക്കില്ല മോനോ.. നടക്കൂല…

 

അമ്മള് കട്ടായം പറയുന്നത് പോലെ പെട്ടന്ന് തന്നെ പറഞ്ഞു..

 

അവൻ എന്നെ വിശ്വാസം ആവാത്ത പോലെ നോക്കി.. ഇത്രയും നല്ല ഓഫർ കിട്ടിയിട്ടും സ്വീകരിക്കാത്ത ഇവൻ എന്ത് മണ്ടനാണ് എന്ന പോലെ…

 

“ഹ്മ്മ്.. എന്നാൽ ഒക്കെ…

 

നിനക്ക് ഷെയർ വേണ്ടല്ലോ …

 

നീയല്ലേ നിനക്ക് എന്തേലും സ്വന്തമായി ചെയ്യണമെന്നും.. ഒരു ബിസിനസ് തുടങ്ങണമെന്നും എന്നോട് പറയാറുള്ളത്..”

 

ഞാൻ അവനോട് തന്നെ ആഗ്രഹങ്ങൾ പറഞ്ഞിട്ടുള്ളത് ഓർത്തു കൊണ്ട് അവൻ പറഞ്ഞു…

 

10 Comments

  1. മുത്തു

    ഇതിന്റെ ബാക്കി എവിടെ ബ്രോ

  2. ആൽക്കെമിസ്റ്റ്

    നിങ്ങളുടെ ഒരു കഥ വായിച്ചു എന്റെ കിളി പറന്നു പോയിരുന്നു. ‘ജിന്നും മാലാഖയും’. ഇസ്ലാമിന്റെ ആത്മീയത എന്ന കിടിലൻ തീമും അതിനേക്കാൾ കിടിലൻ എഴുത്തും. അത് മുഴുവനാക്കാതെയാണ് നിങ്ങൾ ട്രാജഡി പൈങ്കിളി തീമിലേക്ക് ട്രാക്ക് മാറ്റിയത്. ഇത് മോശമാണെന്നല്ല, ഇത്രയും റേഞ്ച് ഉള്ള എഴുത്തുകാരൻ അതെല്ലാം വിട്ട് പൈങ്കിളി ട്രാക്ക് മാത്രം ( Note: മാത്രം) പിടിക്കുന്നതിലുള്ള വിഷമം പറഞ്ഞെന്നു മാത്രം. ഒരു മാതിരി, മമ്മൂട്ടിയൊക്കെ വന്നു സാദാ ഷോർട്ട് ഫിലിമിൽ അഭിനയിക്കുന്ന പോലെ.

    1. ആ കഥ വീണ്ടും എഴുതാണേൽ ഒറ്റക് തന്നെ ഇരിക്കേണ്ടി വരും.. ഒറ്റക് എന്ന് പറഞ്ഞാൽ ഒരു റൂമിൽ ഞാൻ മാത്രം.. അങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ ആയിരുന്നു ആ കഥ എഴുതിയത്.. പക്ഷെ അന്ന് അത് സപ്പോർട്ട് ചെയ്യാൻ വളരെ കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു.

      താങ്കളെ പോലുള്ള സുഹൃത്തുക്കളുടെ വാക്കുകൾ കണ്ടാൽ അത് വീണ്ടും എഴുതി തുടങ്ങിയാലോ എന്നുണ്ട് ☺️☺️☺️

      പിന്നെ ഇതൊരിക്കലും ഒരു പൈങ്കിളി കഥ അല്ല.. എനിക്കറിയുന്ന ഒരാളുടെ ജീവിതം. ഞാൻ എന്നെ കൂട്ടി പറയുന്നു എന്ന് മാത്രം..

      1. ആൽക്കെമിസ്റ്റ്

        സോറി, തുടക്കം കണ്ടപ്പോൾ പൈങ്കിളിയായി തോന്നി അതുകൊണ്ടാണ് പറഞ്ഞത്. ജിന്നും മാലാഖയും പോലുള്ള കഥകൾക്ക് അധികം സപ്പോർട്ട് പ്രതീക്ഷിക്കേണ്ട. കാരണം, അതിൻറെ റേഞ്ച് എല്ലാവർക്കും മനസ്സിലാകണമെന്നില്ല. മറ്റു ചില കാരണങ്ങളുമുണ്ട്. എവിടെ വെച്ചും എഴുതാവുന്ന ഒരുപാട് കഥകൾ എഴുതുന്നതിനേക്കാൾ എത്രയോ നല്ലതാണ് ഒരു മികച്ച കഥ എഴുതുന്നത്. കഥയായാലും സപ്പോർട്ടേഴ്സ് ആയാലും എണ്ണത്തിൽ അല്ല കാര്യം. ഒരു പ്രവാസിയായ താങ്കളുടെ ബുദ്ധിമുട്ടുകളും പരിമിതികളും അറിയാതെയല്ല ഞാനെന്ന വായനക്കാരന്റെ പരിഭവം പറഞ്ഞു എന്നു മാത്രം.

      2. ആൽക്കെമിസ്റ്റ്

        ജിന്നും മാലാഖയും വീണ്ടും എഴുതാൻ തോന്നുന്നുണ്ടെങ്കിൽ എത്രയും പെട്ടെന്ന് അത് എഴുതണം വേണമെങ്കിൽ കാലു പിടിക്കാം. വേറൊന്നും കൊണ്ടല്ല താങ്കളിലെ എഴുത്തുകാരനെ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും ആ കഥ. ഒരു റൂമിൽ ഒറ്റയ്ക്കിരുന്ന് മനസ്സിനെ പ്രത്യേക രീതിയിൽ എത്തിച്ചു ആ അനുഭൂതിയിൽ വേണം ഇതെഴുതാൻ എന്നറിയാം, അതിന് പരിമിതികൾ ഉണ്ടെന്നും. പക്ഷെ അതിനു പിന്നിലെ ഭാവന, സ്ട്രെസ്സ്, കമ്മിറ്റ്മെൻറ് എന്നിവ മനസ്സിലാകുന്നത് കൊണ്ട് വീണ്ടും പറയുന്നു അത് താങ്കളുടെ മാസ്റ്റർ പീസ് ആയിരിക്കും.

  3. എഡോ പഹയാ താൻ മൊത്തം കമ്പൂഷൻ ആക്കിയല്ലോ…. ???

    1. ☺️☺️☺️ സെറ്റ് ആകാം ബ്രോ

  4. ?‌?‌?‌?‌?‌?‌?‌?‌ ?

    ???

  5. ?‌?‌?‌?‌?‌?‌?‌?‌ ?

    ???..

Comments are closed.