അമ്മ മനസ്സ് 61

വളരെ നന്ദിയുണ്ട് ചേച്ചി ഞങ്ങൾക്ക് ചെയ്തു തന്ന സഹായങ്ങൾക്ക്…’ സേതു അമ്മയോട് പറഞ്ഞു’ അമ്മേ, ചേച്ചിക്കൊരു താങ്ക്സ് പറഞ്ഞെ..’ ‘താങ്ക്സ്’..ആ അമ്മ അത് പറഞ്ഞതും നന്ദുവിന്റെ അമ്മ അവരെ കെട്ടിപ്പിടിച്ചു കരഞ്ഞു…’ചേച്ചി ഭാഗ്യവതിയാണ്, ഇത്രയും സ്നേഹമുള്ള മകനെ കിട്ടിയല്ലോ!’ പിന്നീട് യാത്രയ്ക്ക് ആശംസകളും നേർന്നു…കുറച്ചുകഴിഞ്ഞപ്പോൾ സേതുവും അമ്മയും കൂടി കാറിലേക്ക് കയറുന്നത് നന്ദുവിന്റെ അമ്മ കണ്ടു.. അപ്പോൾ നന്ദു അമ്മയോട് ചോദിച്ചു. അമ്മേ’. ഈ സേതുവേട്ടനൊരു നഴ്‌സിനെ വച്ചുകൂടായിരുന്നോ..എത്രയാ കഷ്ടപ്പെടുന്നെ…അല്ലെങ്കിൽ ഇതിനുവേണ്ടിയുള്ള ഓൾഡ് എയ്ജ് ഹോം ഉണ്ടല്ലോ അവിടെകൊണ്ടുപോയി ആക്കാമായിരുന്നു! അവർ ഒന്ന് ഞെട്ടി!….

നീ അറിയണം ആ കുട്ടി അവന്റെ അമ്മയ്ക്ക് വേണ്ടി സഹിച്ച കാര്യങ്ങൾ, എന്ന് പറഞ്ഞ് അവർ സേതുവിന്റെ വീട്ടിൽ പോയപ്പോൾ മനസ്സിലാക്കിയതും സേതു പറഞ്ഞതുമായ കാര്യങ്ങൾ അവന് പറഞ്ഞു കൊടുത്തു. അവിടെ സേതുവിന്റെ വീട്ടിൽ….അമ്മയ്ക്കെപ്പോഴും സംശയങ്ങളും ചോദ്യങ്ങളുമായിരുന്നു….ചില ദിവസങ്ങളിൽ രാത്രിയിൽ സേതു രാവിലത്തെ ക്ഷീണം കാരണം ഉറങ്ങിപ്പോകുമായിരുന്നു. ഉറക്കത്തിനിടയിൽ ഒന്ന് കണ്ണ് തുറന്നുനോക്കുമ്പോൾ അമ്മ അടുത്തുള്ള കട്ടിലിൽ കാണില്ല…സേതു ഞെട്ടി എണീറ്റ് നോക്കുമ്പോൾ അമ്മ ആകാശത്തിലെ നിലാവിനെ തന്നെ നോക്കി നില്കുകയായിരിക്കും, പിന്നെ അതിനെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും…

എത്ര പ്രാവശ്യം ഉത്തരം പറഞ്ഞുകൊടുത്താലും തൃപ്‌തി വരില്ല. തൃപ്തിയാകുന്നത് വരെ ഉത്തരം പറയണം അല്ലെങ്കിൽ കയ്യിൽ കിട്ടിയതെടുത്ത് സേതുവിനെ തല്ലുമായിരുന്നു. .ചില ദിവസങ്ങളിൽ വാതിൽ തുറന്ന് പുറത്തോട്ടു പോകാൻ വരെ ശ്രമിച്ചിട്ടുണ്ട്…, ഞാൻ അവിടെ കേറിചെല്ലുമ്പോൾ ചില നേരം സേതുവിന്റെ തലയിൽ ബാൻഡേജ് കണ്ടിട്ടുണ്ട്.. സേതു എന്നെക്കാണുമ്പോൾ പറയും..’ചേച്ചി…ഞാനും മനുഷ്യനല്ലേ…ചില നേരങ്ങളിൽ ഞാനും പൊട്ടിത്തെറിക്കാറുണ്ട്…അപ്പോൾ അമ്മ കയ്യിൽ കിട്ടുന്നതെടുത്ത് എന്നെ ഉപദ്രവിക്കും..

Updated: May 16, 2018 — 11:14 pm

1 Comment

  1. കരഞ്ഞു പണ്ഡാരമടങ്ങി ????

Comments are closed.