അമ്മ മനസ്സ് 61

ശാസ്ത്രത്തിൽ ഇത് വരെ ഇതിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല…പക്ഷേ…എല്ലാത്തിനും മുകളിൽ ഒരു ശക്തിയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ എല്ലാവരും…ധൈര്യമായിരിക്കൂ….’ ഏകദേശം പ്രതീക്ഷിച്ചിരുന്ന വാർത്തയായതുകൊണ്ട് സേതുവിന് വലിയ ഞെട്ടൽ ഉണ്ടായില്ല…അവൻ വീട്ടിൽ ചെന്നപ്പോൾ നന്ദുവിന്റെ അമ്മ അവിടെ അമ്മയുടെ അടുത്ത് തന്നെയുണ്ട്..സേതുവിനെ കണ്ടതും ആ അമ്മ പറഞ്ഞു..;’സേതു..സേതു..’ ആ ചേച്ചി, സേതു തന്നെയാ ഇത്’, അവർ പറഞ്ഞു. ‘നീ പോയത് മുതൽ ഇത് തന്നെയാ പറയുന്നേ. ഞാൻ ഭക്ഷണം കൊടുത്തു…

നീ വരുന്നതും നോക്കി ഇരിക്കുകയാണ്…സാരമില്ല…മോനെ…നിനക്ക് എന്ത് സഹായത്തിനും ഞാൻ ഉണ്ട്…’ അവർ പറഞ്ഞു. കണ്ണുകൾ തുടച്ചുകൊണ്ട് സേതു അവരോട് പറഞ്ഞു ചേച്ചി…ഞാൻ ഇതൊരു നല്ല രീതിയിൽ മനസ്സിൽ ഏറ്റെടുക്കുന്നു…എനിക്ക് വേണ്ടി മാത്രം ജീവിച്ച്….എന്നെ മാത്രം ഓർത്ത്…എന്നെ കൊഞ്ചിച്ച് ലാളിച്ച് വളർത്തിയ എന്റെ അമ്മയെ അതുപോലെ നോക്കാനുള്ള അവസരമാണ് എനിക്ക് കൈ വന്നിരിക്കുന്നത്..

അമ്മ എന്നെ നോക്കിയപോലെ ചിലപ്പോൾ എനിക്കതിനു സാധിച്ചെന്നു വരില്ല..പക്ഷെ എന്റെ കഴിവിന്റെ പരമാവധി ഞാൻ നോക്കും..എന്റെ അമ്മക്കുട്ടിയെ..’ അവൻ അമ്മയെ ചേർത്തുപിടിച്ചു…പിന്നീടുള്ള ദിവസങ്ങളിൽ നന്ദുവിന്റെ അമ്മ രാവിലെ ഉണർന്ന് വരുമ്പോൾ കാണുന്നത് അമ്പലത്തിൽ പോയി വരുന്ന അമ്മയെയുംമകനെയും ആണ്..അപ്പോൾ ആ അമ്മയുടെ കയ്യിൽ മിഠായിയോ മറ്റോ കാണും. കുറച്ചു കഴിഞ്ഞ് നോക്കുമ്പോൾ ആഹാരം കൊടുക്കാനായി ഓടുന്ന മകനേയും ആഹാരം കഴിക്കാതിരിക്കാനായി ഓടുന്ന അമ്മയേയും കാണാമായിരുന്നു…

എപ്പോഴും സേതുവും അമ്മയും ഒരുമിച്ച് തന്നെ..കൊച്ചുകുഞ്ഞിനെപ്പോലെ താലോലിച്ച്…അവർ ഓർത്തു..നാളെയൊരു കാലത്ത് എനിക്കാണ് ഇങ്ങനത്തെ അവസ്ഥ വരുന്നതെങ്കിൽ നന്ദു ഇങ്ങനെ എന്റെ കൂടെ ഉണ്ടാകുമോ? ഇല്ല…ഒരുറപ്പുമില്ല….കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മയെയും കൂട്ടി സേതു നന്ദുവിന്റെ വീട്ടിൽ ചെന്നു…’ചേച്ചി..ഞാൻ അമ്മയെയും കൊണ്ട് ഒരു തീർത്ഥയാത്ര പോവുകയാണ്….എനിക്കും അതൊരു ഉന്മേഷമേകും കൂട്ടത്തിൽ ആയുർവേദത്തിൽ ഒന്നു കാണിക്കാം എന്നു വിചാരിച്ചു…

Updated: May 16, 2018 — 11:14 pm

1 Comment

  1. കരഞ്ഞു പണ്ഡാരമടങ്ങി ????

Comments are closed.