അവരിൽ ഒരാളെപ്പോലെത്തന്നെ അമ്മ അതാസ്വദിക്കുകയാണ്..അയാൾ പുറത്തോട്ടു വന്ന കണ്ണുനീര് ആരും കാണാതെ തുടച്ചിട്ട് അമ്മയെ വിളിച്ചു..’അമ്മേ..വാ പോവാം….’ അവർ അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അയാളുടെ കൂടെ ചെന്നു. തന്റെ അമ്മയ്ക്കെന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് അയാൾക്ക് മനസ്സിലായി…അപ്പോഴാണ് ഓഫീസിലെ ഒരു കൂട്ടുകാരൻ അവന്റെ അച്ഛന്റെ കാര്യം പറഞ്ഞത് അയാൾക്ക് ഓർമ്മ വന്നത്..അയാൾ കൂട്ടുകാരനെ വിളിച്ച് അച്ഛന്റെ രോഗവിവരങ്ങൾ മുഴുവനും ചോദിച്ചു മനസ്സിലാക്കി. ഏകദേശം ഇതേ പ്രശ്നങ്ങൾ തന്നെയായിരുന്നു അവന്റെ അമ്മയ്ക്കും…സേതുവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല…. അയാൾ കണ്ണുകൾ തുടച്ചിട്ട് നോക്കിയപ്പോൾ അമ്മയെ കാണാനില്ല! പഴയ സാധനങ്ങൾ വച്ചിരിക്കുന്ന മുറിയിൽ ബഹളം കേട്ട് അങ്ങോട്ട് ചെന്ന് നോക്കിയപ്പോൾ താൻ കുഞ്ഞിലേ കളിക്കാൻ ഉപയോഗിച്ചിരുന്ന ഒരു കളിപ്പാട്ടം എടുത്ത് നോക്കി രസിക്കുകയാണ് അമ്മ. സേതു കരഞ്ഞുകൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു…അവർ പെട്ടെന്ന് ഞെട്ടിയപോലെ നോക്കി..
അയാളുടെ കണ്ണിലെ കണ്ണുനീര് കണ്ടപ്പോൾ അവർ ആദ്യം ഒന്ന് പകച്ചു..പിന്നെ അവന്റെ കണ്ണുകൾ തുടച്ചു…കരയല്ലേ…കരയല്ലേ എന്ന് ഇടയ്ക്കിടയ്ക്ക് പറയുകയും ചെയ്തു. അയാൾ അന്ന് മുഴുവൻ അമ്മയുടെ അടുത്ത് നിന്നും മാറിയതേയില്ല..അടുത്ത ദിവസം രാവിലെ നന്ദുവിന്റെ അമ്മ വന്നു…’എന്താ..സേതു ഇത്…നീയും ഇങ്ങനെ തുടങ്ങിയാലോ? ചെല്ല്, ചെന്ന് മുഖമൊക്കെ കഴുകി കാപ്പി കുടിക്ക്. ഞാൻ അടുക്കളയിൽ കൊണ്ട് വച്ചിട്ടുണ്ട്…അമ്മയ്ക്കും കൊടുക്ക്’ അയാൾ പറഞ്ഞു’ എനിക്കൊന്നും വേണ്ട ചേച്ചി…ഒരു ഹെല്പ് ചെയ്യാമോ? ഞാൻ ഓഫീസിൽ ചെന്ന് ലീവിന് എഴുതിക്കൊടുക്കണം…അത്രയും നേരം ചേച്ചി ഇവിടെ കാണുമോ?’ അവർ പറഞ്ഞു ‘എന്തു ചോദ്യമാടാ ഇത്.. നീ ധൈര്യമായി ചെല്ല്.. ഞാനുണ്ട് ഇവിടെ…പിന്നീടുള്ള ദിവസങ്ങളിൽ അയാളുടെ കണ്ണുകൾ തോർന്നതേയില്ല..ഡോക്ടർ സ്കാനിങ് റിപ്പോർട്ട്സ് കണ്ടിട്ട് പറഞ്ഞു..’സേതു..ഞാൻ പ്രതീക്ഷിച്ചതു തന്നെ..
അമ്മയ്ക്ക് അൽഷിമേഴ്‌സ് ആണ്.. ഇതൊരു രോഗാവസ്ഥയാണ്…ഇതിന്റെ പ്രത്യേകത…ഈ അസുഖമുള്ളവർക്ക് പഴയ കാര്യങ്ങൾ ഓർമ്മയുണ്ടാകും..പക്ഷേ….ഇപ്പോഴുള്ള ഒന്നും അവരുടെ ഓർമ്മകളിൽ കാണുകയില്ല..ഇനി സേതുവിന് നല്ല ക്ഷമ വേണം..അമ്മ ഇപ്പോൾ ഒരു കൊച്ചുകുട്ടിയാണ്..അത് പൂർണമായും സേതു മനസ്സിലാക്കണം….സേതുവിന്റെ സ്‌നേഹപൂർണമായ പരിപാലനം ചിലപ്പോൾ അമ്മയിൽ വലിയ ആഘാതങ്ങൾ വരുത്താതെ വരാം…
കരഞ്ഞു പണ്ഡാരമടങ്ങി ????