“എന്താ ദീപേ പ്രശ്നം?”രാജേന്ദ്രൻ ദീപയുടെ നേരെ ചോദിച്ചു.
“അത് രാജേട്ടാ… ഇന്ന് രാവിലെ രാജേട്ടന്റെ മരുന്ന് വാങ്ങാൻ ഞാൻ മോനോട് പറഞ്ഞിരുന്നു….. പക്ഷെ വിളിച്ചത് പിന്നിൽനിന്നായിപ്പോയി…..എന്റെ തെറ്റാണ്…”ഉള്ളിലെ സങ്കടം മറച്ചു വെക്കാൻ പണി പെട്ടു കൊണ്ട് ഇടറിയ ശബ്ദത്താൽ മൊഴിഞ്ഞു.
“ആഹ് അതെ തെറ്റാണ്….വലിയ വലിയ തെറ്റാണ്….പക്ഷെ അതുണ്ടാക്കിയ അനർത്ഥം എന്താണെന്നറിയുമോ തള്ളേ….എന്റെ ഇന്നത്തെ മീറ്റിംഗ്….ഞാൻ ആദ്യമായി കിട്ടേണ്ടിയിരുന്ന ബൾക്ക് ഓർഡർ….അതാണ് പോയത് അതും നിങ്ങൾ ഒരൊറ്റയാൾ കാരണം….വെറുപ്പാണ് എനിക്ക് നിങ്ങളോട് ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിട്ടു കൂടെ….. എന്തിനാ എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു ശാപമായി നിൽക്കുന്നത്”ശരത്തിന്റെ ആദ്യ ദേഷ്യമെല്ലാം സങ്കടത്തിലേക്കും നിരാശയിലേക്കും വഴി മാറി അയാൾ ആ അമ്മയുടെ മുന്നിലേക്ക് കൈ കൂപ്പി.
“എവിടുന്ന് കിട്ടി അച്ഛാ…അച്ഛന് ഇതുപോലെ ഒരു സ്ത്രീയെ…..”ശരത്ത് ചോദിച്ചതിന് മറുപടി വാക്കിലൂടെയല്ല രാജേന്ദ്രൻ പറഞ്ഞത് മറിച്ച് കയ്യിലൂടെ ആയിരുന്നു. പടക്കം പൊട്ടുന്നപോലെയാണ് ശരത്തിന്റെ കവിളിലേക്ക് രാജേന്ദ്രന്റെ കൈപതിച്ചത്.
ഒരു നിമിഷം ഭൂമിയിൽ നിന്നുപോയ ശരത്തിന്റെ ബോധമണ്ഡലം തിരികെ വന്നപ്പോൾ അവനാകെ സങ്കടവും അപമാനവും എല്ലാം കൊണ്ട് പൊട്ടിക്കരയാൻ തോന്നി. തന്റെ ജീവിതത്തിലാദ്യമായിതാ അച്ഛൻ അവനെ അടിച്ചിരിക്കുന്നു അതും ആ സ്ത്രീക്ക് വേണ്ടി.വീണ്ടും വീണ്ടും ആ സ്ത്രീയെ അവൻ വെറുത്തു. തല ഉയർത്തി അച്ഛനെ നോക്കുവാൻ അവന്റെ അഭിമാനം സമ്മതിച്ചില്ല.
“മിണ്ടിപ്പോകരുത് നീ ഇനി അവളെ കുറിച്ച്….. കേറി പോടാ അകത്തേക്ക്”രാജേന്ദ്രൻ അവന് നേരെ ഗർജിച്ചു.ഒന്നും മിണ്ടാതെ തലപോലുമുയർത്താതെ അവൻ അകത്തേക്ക് പോയി. ഇതെല്ലാമായതോടെ ദീപ കരയുവാൻ തുടങ്ങിയിരുന്നു.
“എന്തിനാ രാജേട്ടാ അവനെ തല്ലിയെ…. എന്റെ തെറ്റാണെന്ന് ഞാൻ പറഞ്ഞില്ലേ…”ദീപ കരച്ചിലിനിടയിലും പറഞ്ഞൊപ്പിച്ചു.
“നിനക്ക് കൂടി ശെരിക്ക് ഞാൻ ഒന്ന് തരേണ്ടതാണ്… ഇത്രേം കാലം ഇതിനെ ഇങ്ങനെ വളം വെച്ചു കൊടുത്തതിന്… വേണ്ടേൽ കേറി പോടീ…..”നേരത്തെയുള്ള ദേഷ്യത്തിൽ രാജേന്ദ്രൻ പറഞ്ഞു.കേട്ടപാതി ദീപ വേഗം അടുക്കളയിലേക്ക് പോയി.
രാജേന്ദ്രൻ വീണ്ടും ചാരുകസേരയിലേക്ക് ഇരുന്നു.
റൂമിൽ ശരത്ത് നേരെ പോയി കട്ടിലിലേക്ക് ചാടി തലയിണയിൽ മുഖം പൊത്തി കിടന്നു കരഞ്ഞു. ആദ്യമായി തന്നെ അച്ഛൻ തല്ലി എന്നത് അവന്റെ മനസിനുൾക്കൊള്ളാൻ കഴിയാതെ വന്നു. കുറച്ചു നേരത്തെ കരച്ചിലിനോടുവിൽ ശരത്ത് മയങ്ങി പോയി.
കുറച്ചു നേരം കഴിഞ്ഞപ്പോൾ രാജേന്ദ്രൻ നേരെ മുകളിലുള്ള ശരത്തിന്റെ മുറിയിലെത്തി. മകനെ ആദ്യമായി തല്ലിയത്തിലുള്ള കുറ്റബോധവും കൊടുക്കേണ്ടത് നേരെത്തെ ആവാമായിരുന്നു എന്ന ചിന്തയും അയാളിൽ ഒരേ സമയം ഉണ്ടായി. റൂമിലെ വാതിൽ തുറന്ന് അകത്തു കയറിയ രാജേന്ദ്രൻ കട്ടിലിൽ കിടന്നുറങ്ങുന്ന മകനെ കണ്ടു. പതിയെ അവന്റെ കട്ടിലിന്റെ ഓരത്ത് അയാൾ ഇരുന്നു. തന്റെ മകൻ അവനെ ആണല്ലോ താൻ ഇന്ന് തല്ലിയതെന്ന് ഓർത്തപ്പോൾ ആ പാവം അച്ഛന്റെ കണ്ണ് നിറഞ്ഞു. ഉറക്കത്തിൽ എന്തൊരു ഭംഗിയാണ് ഇവനെ കാണാൻ, ശെരിക്കും തന്റെ ദീപയുടെ ചെറുപ്പകാലത്തുള്ള മുഖകാന്തിയാനിവാണെന്ന് അയാൾ ഓർത്തു. പതിയെ അയാൾ അവന്റെ അടികൊണ്ട കവിളിൽ തലോടി. അടികൊണ്ടത് ശരത്തിന്റെ മുഖത്തായിരുന്നെങ്കിലും വേദന സഹിച്ചത് ആ പാവം പിതാവായിരുന്നു.
Nee poliyan വിക്കാ ❤❤❤❤
നൈസ് തീം &നൈസ് സ്റ്റോറി ❤❤❤❤
???
???
മുത്തെ..
പൊളിച്ചൂടാ കുട്ടാ.. വായിക്കാൻ വൈകിയതിൽ ക്ഷമിക്കണം.. നന്നായി തന്നെ എഴുതി.. ചെറിയ കഥയിലൂടെ നല്ല ഒരു തീം നീ കാണിച്ചു..
♥️♥️♥️♥️♥️♥️♥️
പാപ്പാ… കമെന്റ് ഇടാൻ വൈകിയതിനു ക്ഷമിക്കണം…??
ഇഷ്ട്ടപെട്ടല്ലോ അത് മതി…?
ഹായ് ഇന്നാണ് വായിച്ചത്.. വളരെ നന്നായിട്ടുണ്ട്.. അമ്മയിലൂടെ ആണ് അച്ഛനെ അറിയുന്നത്… ഇനിയും എഴുതുക.. ???♥️♥️♥️കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി…
സുജീഷ് അണ്ണാ….??
ഇഷ്ടപ്പെട്ടതിൽ സന്തോഷം….?
എന്താ പറയ.,.,.
വളരെ നല്ല അവതരണം.,.,
അച്ഛനിലൂടെ അമ്മയെ.,.,.,
കൊള്ളാം.,.,.,എനിക്ക് വളരെ ഇഷ്ടപ്പെട്ടു.,., അപ്പൊ ഇനി അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.,.,.
സ്നേഹത്തോടെ.,.,
തമ്പുരാൻ.,.,
??
തമ്പുരാൻ ഏട്ടാ.. ?
നല്ല വാക്കുകൾക്ക് നന്ദി.. ?
ഇങ്ങടെ ശ്രീരാഗം വായിക്കാൻ ഉണ്ട് ലാസ്റ്റ് 2 പാർട്ട്… എക്സാം കഴിഞ്ഞിട്ട് വായിക്കാം…?
വിക്കാ വായിച്ചില്ലടാ…..
ഞാൻ വായിക്കും. ഇപ്പൊ എന്തോ തീരെ മൂഡില്ലാ…?
Nj…?
സൗകര്യം പോലെ മതി…?
വിക്കു കുട്ടാ…
ഒരുപാട് ഇഷ്ട്ടായി. നിന്റെ അവതരണംനന്നായിട്ടുണ്ട്. ചെറിയ കുറവുകൾ തോന്നി… എന്നാലും കുഴപ്പമില്ലടാ… i really love it???
Aano?☺️
ഏച്ചി…??
ഞാൻ ഈ ഫീൽഡിൽ കുറച്ചായിട്ടല്ലേ ഉള്ളൂ… കുറവുകൾ എന്നും ചൂണ്ടി കാണിക്കണം…?
ആണേ…??
സ്വന്തം,
അനിയൻ
ഛേ… ആണോ എന്നല്ല…
ആമി എന്നാണ് ടൈപ്പ് ചെയ്തത്.???
ഞാനത് നോക്കിയില്ലടാ???
ഇങ്ങളെ ഞാൻ തപ്പി നടക്കായിരുന്നു…?
എന്താ അപരാജിതനിൽ വരാത്തെ??
സമയം കിട്ടാറില്ലടാ. വീട്ടിൽ പണി ഉണ്ടല്ലോ. പിന്നെ ഉള്ള സമയം ഇതുപോലെ വല്ല കഥയും വായിക്കും
ആ ഇടക്കൊന്നു വന്ന് hi എങ്കിലും ഇട്ട് പോകു?
കുറച്ചു കാര്യം പറയട്ടെ.. theme was good.. പിന്നെ title കുറച്ച് കൂടി impressive ആക്കാമായിരുന്നു.. then ചില paragraphs crowded ആയി തോന്നി.. that feels like an essay.. പിന്നെ അമ്മയുടെ point of view ഇൽ നിന്നോ protagonist ന്റെ point of view ഇൽ നിന്നോ പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി feel കിട്ടുമായിരുന്നു.. അങ്ങനെ കുറച്ച് കാര്യങ്ങൾ..
പിന്നെ അവസാനം പറഞ്ഞത് ഒരുപാട് ഇഷ്ടമായി… one page.. ❤️
ഹൌ എന്റെ അഗ്നി ചേച്ചി….ആദ്യായിട്ട ഇത്രേം കുറവുകൾ ഒരാൾ കാണിച്ചു തരുന്നത്??
അമ്മയെ ഉൾപെടുത്താതിരുന്നത് തന്നെയാണ് ഞാൻ.. എന്തോ അല്ലെങ്കിലേ സെന്റിയുണ്ട് ഇനി അമ്മ കൂടിയായാൽ സെന്റി കൂടുമല്ലോ എന്നോർത്തു മാറ്റി നിർത്തിയതാണ്…
Protagonist ഇന്റെ വ്യൂ മാറ്റാനും കാരണമുണ്ട്…. അച്ഛനിലൂടെ വേണമല്ലോ അമ്മയെ അറിയാൻ… എന്നാലും ഒരു പരിധിവരെ protagonist ഇന്റെ വ്യൂ ആദ്യ പാരഗ്രാഫുകളിൽ കാണിച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കുന്നു.
പാരഗ്രാഫ് crowded ആയപോലെ എനിക്കും തോന്നിയിരുന്നു… സാധാരണ എന്റെ കഥകളിൽ കാണാത്തതാണ്… എഴുതണം എന്ന് കരുതി ഒരിക്കൽ മാറ്റി വെച്ച കഥയാണ് ഇത്… ഇനിയും മാറ്റി വെക്കാൻ മനസനുവദിച്ചില്ല…
ഇതിലും വെറൈറ്റി പേരോ…?പറ എവിടേലും ഈ സൈസ് പേര് കേട്ടിട്ടുണ്ടോ ഇങ്ങള്…?
നിനക്ക് വിഷമം ഒന്നുമില്ലല്ലോ അല്ലേ.ഇതിപ്പോ നീ കരഞ്ഞു നിലവിളിച്ചു ചോദിച്ചു വാങ്ങിയതല്ലേ… നീ തന്നെ വെച്ചോ…
അപ്പോ good night dear..
നിന്റെ best ഇതാണെന്ന് എനിക്ക് തോന്നുന്നില്ല .. ഇനിയും ഇമ്പ്രൂവ് ചെയ്യണം നീ കൂടുതൽ പറയാൻ അറിയാത്തതു കൊണ്ട് പറയുന്നില്ല
എന്ത് മോന്യേ….?ഞാൻ എഴുതിയതിൽ ബെസ്റ്റ് ആണെന്ന പറഞ്ഞത്…?ഇമ്പ്രൂവ് ചെയ്യണമെങ്കിൽ നിങ്ങളുടെ സഹായവും കൂടെ വേണം…?
കൂടുതൽ മറുപടി തരാൻ ഇല്ലാത്തത് കൊണ്ട് നിർത്തുന്നു…?
എന്താ മുത്തെ പറയുവാ,
കൊള്ളം നന്നായിട്ടുണ്ട്. എല്ലാ വീടുകളിലും അമ്മയിലുടെ ആണ് അച്ഛനെ അറിയുക ഇതിപ്പോൾ തിരിച്ചായി എന്ന് മാത്രം. ആൺ കുട്ടികളുടെ വീക്നെസ് ആണെല്ലോ അമ്മമാർ.
അച്ഛൻ ജെഡ്ജ് ആണെങ്കിൽ അമ്മ വക്കിൽ അനെന്നേലെ പറയുക. നമ്മുടെ എന്ത് കാര്യം നേടി എടുക്കണമെങ്കിൽ അമ്മ തന്നെ വേണം.
നിൻ്റെ മനസ്സിൽ വന്ന ആശയം നല്ലത്. മകൻ കാരണം അമ്മ ഉപദ്രവിക്ക പെട്ടു, മരണപ്പെട്ടു എന്ന വാർത്തകൾ എന്നും ഒരു നൊമ്പരം ആണ് എനിക്.
നമ്മൾ വളർന്നു വലുതാകുമ്പോൾ അമ്മയ്ക്ക് നമ്മളുടെ അത്രേം വിവരം ഉണ്ടാകണം എന്നില്ല, പലകാര്യങ്ങളും അമ്മ നമ്മൾക്ക് എതിർ ആയി തോന്നാം പക്ഷേ അമ്മയുടെ മുന്നിൽ നമുക്ക് ജയിക്കണ്ട എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ . എൻ്റെ അമ്മയെ കൂടുതൽ സ്നേഹിക്കാൻ എനിക് ഒന്ന് പ്രവസി അകേണ്ടി വന്നു.
എടാ കഥയെ പറ്റി എന്താ പറയുക . അച്ഛനിൽ നിന്നും അമ്മയെ മനസ്സിലാക്കി. അതിനു ശേഷം എന്തുണ്ടായി എന്ന് പറയാതിരുന്നത് നന്നായി. കാരണം അത് വായനക്കാർക്ക് സ്വയം അവരുടെ രീതിയിൽ സങ്കൽപ്പിക്കാം.
കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല
ഹൃദയം തരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഇത് നിൻ്റെ ബെസ്റ്റ് കഥ ഒന്നുമല്ല നിൻ്റെ ബെസ്റ്റ് കഥ ഇനി വരാൻ ഇരിക്കുന്നത് ആണ് ❤️
ഹാവൂ…. എന്റെ ജസ്റ്റർ മോനെ… ഈ കമെന്റ് കണ്ട് മനസ്സ് നിറഞ്ഞു…??കൊറേ കാലമായേ ഇത്രേം വലിയ കമന്റ് കണ്ടിട്ട്…?
//ആൺ കുട്ടികളുടെ വീക്നെസ് ആണെല്ലോ അമ്മമാർ.//
ആവുമായിരിക്കും… പക്ഷെ എന്റെ കാര്യത്തിൽ അച്ഛനാണ്…?അച്ഛൻ എന്നോടൊന്നും ചോദിക്കാറോ പറയാറോ ഇല്ല… പക്ഷെ പറയുന്നത് എന്നാൽ കഴിയുന്ന വിധം ഞാൻ നിറവേറ്റിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം….
ഇതിനർത്ഥം അമ്മയെ ഞാൻ ഇതുപോലെ കാണാറില്ല എന്നല്ല…
അമ്മയും അച്ഛനും എന്റെ രണ്ട് കാലുകളാണ്..??അവരില്ലെങ്കിൽ ഒരുപക്ഷെ ഞാൻ ചിലപ്പോൾ ഈ ലോകത്ത് ഇതുപോലെ നിൽക്കില്ലായിരുന്നു…
//പലകാര്യങ്ങളും അമ്മ നമ്മൾക്ക് എതിർ ആയി തോന്നാം പക്ഷേ അമ്മയുടെ മുന്നിൽ നമുക്ക് ജയിക്കണ്ട എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ//
തീർച്ചയായിട്ടും ?അമ്മയെ ഒരു ശത്രുവിനെപോലെ കാണുന്ന പല കൂട്ടുകാരുമുണ്ടെനിക്ക്…?അവർ അമ്മയുടെ മൂല്യം അമ്മയുടെ മരണശേഷം മാത്രമേ തിരിച്ചറിയുള്ളു… അപ്പോഴേക്കും കാലം കടന്നു പോയിരിക്കും…?
//എടാ കഥയെ പറ്റി എന്താ പറയുക . അച്ഛനിൽ നിന്നും അമ്മയെ മനസ്സിലാക്കി. അതിനു ശേഷം എന്തുണ്ടായി എന്ന് പറയാതിരുന്നത് നന്നായി. കാരണം അത് വായനക്കാർക്ക് സ്വയം അവരുടെ രീതിയിൽ സങ്കൽപ്പിക്കാം.//
എല്ലാം ഞാൻ പറഞ്ഞാൽ എന്ത് ഭംഗി…?കുറച്ചെല്ലാം നിങ്ങൾ ആലോചിക്കൂ…. ചിലപ്പോൾ ജീവിതം ഇനി അവർ സന്തോഷപൂർവം തീർക്കാം ചിലപ്പോൾ അവൻ എത്തിയപ്പോഴേക്കും സമയം കഴിഞ്ഞിരിക്കാം…. എന്തുമാകട്ടെ എല്ലാം നിങ്ങളുടെ ഭാവന…?
//ഇത് നിൻ്റെ ബെസ്റ്റ് കഥ ഒന്നുമല്ല നിൻ്റെ ബെസ്റ്റ് കഥ ഇനി വരാൻ ഇരിക്കുന്നത് ആണ് ❤️//
എന്റെ എല്ലാ കഥകളും നിമിഷനേരം കൊണ്ട് ഞാൻ രൂപപ്പെടുത്തുന്നതാണ്… അടുത്തതെന്തെന്നും എന്നെന്നും ആർക്കറിയാം…☺️എഴുതിയതിൽ മികച്ചതാനിത്… ഇനി ഞാൻ എഴുതാം എഴുതാതിരിക്കാം….
കാലം ആരാലും കവച്ചു കടക്കാൻ കഴിയില്ലല്ലോ..?
???????????????????
Kollada mone ninne njan nirulsahapeduthunnilla?
Nannayirunnu ishtamayi ????
മുത്തുമണിയേ….??
ഇഷ്ട്ടായില്ലേ…???
പറഞ്ഞാ പോലെ first നിന്റെ വായിച്ചിട്ട് ഉണ്ട്.
വളരെ നന്നായിരുന്നു ??? ഇനിയും എഴുത്
എൻ നന്പനെ പോൽ യരുമില്ലേ….???
??
❤
??
പറയാൻ വാക്കുകളില്ല
ജസ്റ്റ് വെയ്റ്റിംഗ് ഫോർ ന്യൂ സ്റ്റോറി ???
MI…??
Wick..
എന്താ പറയാ.. അച്ഛനിലൂടെ അമ്മയെ മനസ്സിലാകുന്നു. നല്ല എഴുത്ത് നല്ല അവതരണം. അപ്പോ കാത്തിരിക്കുന്നു അടുത്ത കഥക്കായി
സ്നേഹത്തോടെ❤️
ഇത്രപെട്ടന്നെ കാത്തിരിക്കാൻ തുടങ്ങിയോ.. ??
എന്റെ കാര്യം തന്നെ പോക്കാണ്?നിങ്ങളോട് എഴുതാം എന്ന് പറഞ്ഞ ഞാൻ എഴുതിയില്ല പിന്നെ ഈ കഥ ഇന്നുച്ചയ്ക്ക് പഠിക്കുന്നതിന്റെ ഇടയിൽ വന്നു അപ്പൊ തന്നെ എഴുതി ഇട്ട് തന്നു??
ഇഷ്ട്ടപെട്ടതിൽ ??
ഇങ്ങടെ കഥ വായിക്കാട്ടോ?ലവ് സ്റ്റോറി വായിക്കാൻ ഇപ്പൊ മൂഡില്ല?ഇനി അത് വരണേൽ ഏട്ടൻ ഇറങ്ങണം?
അതിൽ ലൗ ഒന്നുമില്ല
ടാഗ് നോക്കി…. പിന്നെ പിക്കും കണ്ടപ്പോ…??
??. ലവ് onumila പെണ്ണ് കാണും അത് കഴിഞ്ഞ് ഉണ്ടാവുന്ന കോലാഹലം.
എന്തായാലും ഒരു ലവ് എഫക്ട് വരില്ലേ…?
ഇച്ചിപ്പോ മൂഡില്ല ചേച്ചി അങ്ങനത്തെ വായിച്ചാൻ?ഇപ്പൊ കൊറേ ഭ്രാന്തൻ ചിന്തകൾ ആണ് മനസ്സിൽ?എഴുതിയില്ലെങ്കിൽ ചിലപ്പോൾ പത്ത് നൈസ് ആയിട്ട് പൊട്ടാം?
Aa samayam pole vaaykk
വായിച്ചിരിക്കും?
വിക്ക്,
നമ്മുടെ ചിന്തകളെയും, മുൻകാല അനുഭവങ്ങളെയും മാറ്റി മറിക്കുന്ന എഴുത്ത്, സാധാരണ ഗതിയിൽ അമ്മയിലൂടെയാണ് അച്ഛനെ അറിയുന്നതും, നമ്മുടെ കാര്യങ്ങൾ സുഗമമായി പോകുന്നതും അമ്മയിലൂടെയാണ് ആ ചിന്തകളെയാണ് പൂർണമായും തിരുത്തിയത്.
പതിവ് പോലെ ഈ എഴുത്തും, കഥയും സൂപ്പർ…
ജ്വാല….??
ചിന്തകൾ ഉള്ളത് തന്നെ നമ്മുടെ മുൻകാല അനുഭവങ്ങളെ മാറ്റുവാനും ഇനിയും ആവർത്തിക്കാതിരിക്കാനുമാണ്?അമ്മയിലൂടെയാണ് കൂടുതൽ പേരും അച്ഛനെ അറിയുന്നതെങ്കിലും തിരിച്ചും സംഭവിക്കാറുണ്ട് ചിലപ്പോഴെല്ലാം…
വായിച്ചതിലും ഇഷ്ട്ടപെട്ടതിലും???
വായിക്കാട്ടോ ആത്യം സംഭവാമി അത് വായിക്കട്ടെ
ഇജ്ജ് എപ്പോഴാച്ച വായിച്ചാമതി??പക്ഷെ എനിക്ക് വേണ്ടി രണ്ട് വരി മാറ്റി വെക്കണം ?
ചാത്ത കഥയുടെ പേരിനൊപ്പം… ചാത്തൻ ഇല്ലല്ലോ ??
ഇപ്പൊ വന്നിന്…?
നേരത്തെ നെറ്റ് പ്രോബ്ലം ഇണ്ടായിരുന്നു?
Ithum adipoli
Page illenkil polikkum..
ഹർഷേട്ടാ.. ??
ഇത് നെറ്റ് റേഞ്ച് കുറവുള്ളവരുടെ വിജയം?
Fans ???
അതാണ്??
??
സെക്കന്റ് അല്ലെ ന്നാ പിടിച്ചോ
??
1 ST (❤️ )….
ഇന്നാ പിടി ഒരു ബല്യ ?