‘അമ്മ’, അച്ഛനിലൂടെ!![John Wick] 118

‘അമ്മ’,അച്ഛനിലൂടെ!![John Wick]


പ്രിയപ്പെട്ട സുഹൃത്തുക്കളെ….,

വീണ്ടും ഞാൻ തന്നെയാണ് John Wick. മനസ്സിൽ പെട്ടെന്ന് പൊട്ടിമുളച്ച ഒരു കഥയാണിത്.ചിലരെങ്കിലും ഇത് പോലത്തെ കഥ വായിച്ചിട്ടുണ്ടാകും. കൂടുതൽ ഒന്നും പറയാനില്ല, കുറച്ച് ക്ളീഷേ തീം തന്നെയാണ് എന്നാലും എല്ലാരും വായിച്ചാസ്വാധിക്കു?

************************************************

ശരത്ത് കുളിച്ചു സുന്ദരനായി നിൽക്കുകയാണ്. ഇന്ന് അവന് ഒരു മീറ്റിംഗ് ഉണ്ട്. കേരളത്തിൽ തരക്കേടില്ലാതെ പോകുന്ന ഒരു മാർക്കറ്റിംഗ് കമ്പനി ആണ് അവന്റേത്. കൂടുതലും ഇലക്ട്രോണിക് പാർട്സ് ആണ്. ഇന്ന് അവരുടെ കമ്പനിയും ഒരു നോർത്ത് ഇന്ത്യൻ കമ്പനിയും തമ്മിലുള്ള മീറ്റിംഗ് ആണ്.

ഒരു പക്ഷെ താൻ ഈ കമ്പനി അച്ഛനിൽ നിന്നും ഏറ്റെടുത്തിട്ടുള്ള ആദ്യത്തെ വലിയ ഓർഡർ ആയി മാറാം ഇത്. അച്ഛന് മുന്നിൽ എങ്ങിനെയെങ്കിലും തന്റെ കഴിവ് പ്രകടിപ്പിക്കണം എന്ന ചിന്തയിൽ രാത്രി വളരെ വൈകിയും അവൻ പ്രസന്റേഷൻ തയ്യാറാക്കിയിരുന്നു.

 

പാലക്കാടുള്ള മേച്ചേരി തറവാട്ടിലെ ഒറ്റമകൻ രാജേന്ദ്രന്റെയും ഭാര്യ ദീപയുടെയും ഒറ്റ മകനാണ് ശരത്ത്.വളരെ വൈകിയാണ് ഇവർക്ക് ശരത്തിനെ കിട്ടിയത്. കാരണം മറ്റൊന്നുമല്ല, ശരാശരിയിൽ താഴെയായിരുന്ന ഇവരുടെ ജീവിതനിലവാരത്തെ മെച്ചപ്പെടുത്താൻ രാജേന്ദ്രൻ ഭാര്യയോട് ഒരു കുട്ടിയെ ലഭിക്കുവാൻ കാത്തിരിക്കാൻ പറഞ്ഞു.സന്തോഷപൂർവം ഭാര്യ ദീപയും അതനുസരിച്ചു.നാലഞ്ചു കൊല്ലം കൊണ്ട് ജീവിതനിലവാരം ഉയർത്താം എന്ന് വിചാരിച്ച രാജേന്ദ്രന് തെറ്റി. ഇന്ന് കാണുന്ന RS കമ്പനിയെ പടുത്തുയർത്തുവാൻ വേണ്ടി വന്നത് ഏഴ് കൊല്ലം. ദീപക്ക് നഷ്ട്ടമായത് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഏഴു കൊല്ലം. ജീവിതം മെച്ചപ്പെട്ട രാജേന്ദ്രൻ ഒരു കുഞ്ഞിന് വേണ്ടി ശ്രമിച്ചു. ആദ്യം ദീപ ഗർഭം ധരിച്ചുവെങ്കിലും അധികം വൈകാതെ തന്നെ അത് അലസിപ്പോയി. അങ്ങനെ മൂന്നു വട്ടം ഗർഭം അലസിപ്പോയ ദീപക്ക് നാലാമത് ഗർഭം ധരിച്ചപ്പോഴുണ്ടായ മകനാണ് ശരത്ത്.

 

ശരത്ത്  അങ്ങനെ നീണ്ട 11 വർഷത്തെ രാജേന്ദ്രന്റെയും ദീപയുടെയും കാത്തിരിപ്പിന് വിരാമമിട്ടു. പക്ഷെ ആ പിഞ്ചു കുഞ്ഞിനെ കാത്തിരുന്നത് വലിയ ഒരാപകടമായിരുന്നു!ബാല്യത്തിൽ കുട്ടികൾ കളിക്കേണ്ടിയിരുന്ന സമയം പിഞ്ചു ശരത്ത് അമ്പലങ്ങൾ തോറും കയറി ഇറങ്ങുകയായിരുന്നു.അതെന്തിനെന്ന് അവന് ഇന്നും അറിയില്ല.തന്റെ അമ്മയുയും അമ്മമ്മയും വീട്ടുകാർ സകലരും പ്രാർത്ഥിച്ച വഴിപാടുകൾ ചെയ്യുവാൻ ആ പിഞ്ചു കുഞ്ഞ് അമ്പല നടകളിലൂടെ ഓടേണ്ടി വന്നു. സ്കൂളിൽ കുട്ടികൾ കളിച്ചുള്ളസിച്ചിരുന്നപ്പോൾ തല മുണ്ഡനം ചെയ്ത് ഏകനായി ശരത്ത് മാറിയിരുന്നു. ഇടക്കെപ്പോഴോ അമ്പലത്തിലേക്ക് തന്നെ എന്നും കൊണ്ടുപോയിടുന്ന അമ്മയെ അവൻ ഉള്ളാൽ വെറുത്തു തുടങ്ങി. തന്റെ ബാല്യവും കളിചിരികളും നഷ്ടപ്പെടുത്തിയത് അമ്മയാണെന്ന അവന്റെ തോന്നലുകൾ ശക്തി പെട്ടു. അന്ന് മുതൽ അവൻ അമ്മയെ വെറുക്കുവാൻ തുടങ്ങി. അന്നും അവന്റെ ഇഷ്ട്ടങ്ങൾക്ക് ഒപ്പം നിന്നിരുന്ന അച്ഛനെ അവൻ സ്നേഹിച്ചു.

 

അമ്മയുടെ അടുക്കൽ നിന്ന് ഓടിപ്പോകുവാൻ വേണ്ടി അവൻ പുറത്തു പോയി പഠിച്ചു. അവിടെ ജോലി ചെയ്യാം എന്ന് വിചാരിച്ച ശരത്തിനെ വിധിപോലും ചതിച്ചു അച്ഛന്റെ രൂപത്തിൽ. അച്ഛന് പറ്റിയ ഒരു ചെറിയ നെഞ്ച് വേദന ഹൃദയഗാതമാകുവാൻ അധികസമയം വേണ്ടി വന്നില്ല. തനിക്ക് ആശിച്ചു കിട്ടിയ ജോലിയുടെ അപ്പോയ്ന്റ്മെന്റ് ലെറ്റർ കയ്യിൽ പിടിച്ചു നിൽക്കുമ്പോൾ വന്ന ആ വാർത്ത അവനെ തളർത്തി കളഞ്ഞു. അച്ഛനെ വെറുക്കുവാൻ അവൻ തയ്യാറായില്ല. എന്ത് വന്നാലും അച്ഛനെയും അച്ഛന്റെ ജീവശ്വാസമായ കമ്പനിയെയും താൻ രക്ഷിക്കും എന്ന് ദൃടനിശ്ചയമെടുത്തു.അന്ന് തൊട്ട് നാട്ടിൽ അച്ഛനെയും കമ്പനിയെയും നോക്കി അവൻ നിൽക്കുന്നു. പലപ്പോഴും അമ്മയെ അവന് കാണേണ്ടിവന്നിരുന്നെങ്കിലും ശാപവാക്കുകളാൽ അവൻ കഴിവതും ആ അമ്മയെ അഭിഷേചിച്ചിരുന്നു.പലപ്പോഴും അച്ഛൻ പറയുന്നത് പോലും കേൾക്കാതെ.

 

രാവിലെ ഭക്ഷണം കഴിക്കുവാൻ വേണ്ടി ശരത്ത് താഴെക്കിറങ്ങി. ഭക്ഷണം വിളമ്പുവാൻ അടുക്കളയിലെ ദാസി വന്നു. അമ്മ വിളമ്പുന്നത് പോലും അവനിഷ്ടമല്ല. രാവിലെ അവന്റെ മുൻപിലേക്ക് പോലും വരരുതെന്ന് അവൻ ആ അമ്മയുടെ മുഖത്ത് നോക്കി പറഞ്ഞു. അതിനു ശേഷം ആ അമ്മ രാവിലെ അവന്റെ മുൻപിൽ പോകാതെ തന്നെ ആ മകന്റെ പിറകിൽ മറഞ്ഞിരുന്ന് നോക്കിയിരുന്നു. മകൻ എത്രത്തോളം വെറുത്താലും അമ്മക്ക് അങ്ങനെ വെറുക്കുവാൻ കഴിയില്ലല്ലോ.

 

ഇന്നത്തേയും സ്ഥിതി മറിച്ചാകുമായിരുന്നില്ല ഒരു പക്ഷെ അവിടെ ആ സമയത്ത് ഒരു വേലക്കാരി കൂടെയുണ്ടായിരുന്നെങ്കിൽ. അച്ഛന്റെ മരുന്ന് കഴിഞ്ഞു വരുമ്പോൾ വാങ്ങണം എന്ന സന്ദേശം നൽകുവാൻ ആയിരുന്നു. പക്ഷെ വീണ്ടും വിധിയുടെ വിളയാട്ടം അല്ലാതെന്താ… ഭക്ഷണം കഴിഞ്ഞു പോകാൻ ഇറങ്ങിയ മകനെ ആ അമ്മക്ക് പുറകിൽ നിന്നും വിളിക്കേണ്ടി വന്നു.

 

“മോനെ…,അച്ഛന്റെ മരുന്ന് കഴിഞ്ഞു നീ വരുമ്പോ വാങ്ങണം”ആ സ്ത്രീ പറഞ്ഞു.

 

“ഓഹ്….ഈ തള്ള…,എത്ര പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഞാൻ എന്റെ മുൻപിൽ വരരുതെന്ന്….”വർധിച്ച ദേഷ്യത്തോടെ ശരത്ത് പറഞ്ഞു.

 

“ദേ ഇപ്പൊ ഇതാ പിന്നിൽ നിന്ന് വിളിക്കാകൂടി ചെയ്തിരിക്കുന്നു..നിങ്ങൾക്ക് ഇതൊക്കെ ആ കാര്യസ്ഥനെ വിട്ട് വാങ്ങിയാൽ പോരെ എന്തിനാ എന്നോട് പറയണേ..”നീരസത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു.

 

“അത്….. മോനെ….ഞാൻ….”സങ്കടത്തോടെ ആ അമ്മ വിക്കി.

 

“ഇന്ന് മീറ്റിംഗ് ഉണ്ടായിരുന്നത് കൊണ്ട് മാത്രം ഞാൻ കൂടുതൽ പറയുന്നില്ല.”അതും പറഞ്ഞ് ശരത്ത് ഇറങ്ങി പോയി.

 

ആ നിന്ന നിൽപ്പിൽ തന്നെ ആ അമ്മ മരിച്ചു പോയിരുന്നു. തന്റെ ഒരു കാര്യത്തിനെന്ന് മാത്രമല്ല ഞാൻ പറയുന്നതൊന്നും തന്റെ മകൻ കേൾക്കാറില്ല എന്നത് ആ അമ്മയെ വേദനയുടെ പരമൊന്നതിയിൽ എത്തിച്ചു കൊണ്ടിരുന്നു.രാജേട്ടൻ ഉള്ള സമയങ്ങളിൽ പോലും അമ്മേ… എന്നൊരു വാക്ക് അവൻ വിളിക്കാറില്ലെന്നും, രാജേട്ടന്റെ അഭാവത്തിൽ തള്ളേ…,അല്ലെങ്കിൽ ശവം…,എന്നല്ലാതെ തന്നെ മകൻ അഭിസംബോധന നടത്താറില്ലെന്നതും അവന്റെ മനസ്സിൽ തന്റെ സ്ഥാനത്തെ കാണിച്ചു തന്നു.

 

അപ്പോഴേക്കും ഉറക്കമുണർന്ന് രാജേന്ദ്രനും എത്തി. തന്റെ പ്രിയതമയുടെ ഇരുപ്പ് കണ്ടപ്പോഴേ മകന്റെ മുന്നിൽ അവൾ ചെന്ന് ചാടി എന്ന് രാജേന്ദ്രന് മനസിലായി. നടന്ന് നടന്ന് അവളുടെ അരികിൽ എത്തി അടുത്തിരുന്നിട്ടും അവൾ ഏതോ ചിന്തായിലാണെന്നത് അയാളെ അത്ഭുതപ്പെടുത്തി. ഒടുക്കം അയാൾ ഭാര്യയെ വിളിച്ചു.

 

“ദീപേ….”അയാൾ വിളിച്ചു.

 

“ഏഹ് ഏഹ്… എന്താ രാജേട്ടാ…”മുഖത്ത് തികട്ടി വന്ന സങ്കടത്തെ ഒളിപ്പിച്ചുകൊണ്ട് ദീപ ചോദിച്ചു. എന്നാൽ അത് രാജേന്ദ്രൻ കണ്ടിരുന്നു.

 

“എന്താടോ മുഖോക്കെ വല്ലാതിരിക്കുന്നെ…”രാജേന്ദ്രൻ ചോദിച്ചു.

 

“ഏയ് ഒന്നുല്ല രാജേട്ടാ…”മുഖത്ത് ഒരു കോമാളിയെപോലെ ചിരി വിതച്ച് പറഞ്ഞു.

അതിന് രാജേന്ദ്രൻ കടുപ്പത്തിൽ ഒന്ന് മൂളി.

 

“രാജേട്ടൻ വാ… ഞാൻ ഭക്ഷണം എടുത്തു വെക്കാം”ദീപ വേഗം പറഞ്ഞു കൊണ്ട് പോയി.

 

ദീപയുടെ ഈ അവസ്ഥയിൽ അയാൾക്കും നല്ല വിഷമമുണ്ട്. ഒരിക്കൽ അയാൾ അത് ശരത്തിനോടും ചോദിച്ചു.എന്നാൽ വ്യക്തമായ ഒരു ഉത്തരം ലഭിച്ചില്ലെങ്കിലും അവന്റെ ബാല്യകാല സങ്കടങ്ങളും ഒറ്റപെടലുമാണ് കാരണം എന്ന് അയാൾക്ക് മനസിലായി.പ്രത്യേകിച്ചൊന്നും പറയാതെ എല്ലാം ശെരിയാകും ഒരിക്കൽ എന്ന വിശ്വാസത്തിൽ അയാൾ  അത് വിട്ടതുമാണ്. പക്ഷെ എന്തോ ദിവസം കൂടുന്തോറും ഇവരുടെ ഇടയിലുള്ള മതിലിന് വലുപ്പവും കട്ടിയും കൂടുന്നതല്ലാതെ കുറയുന്നത് കാണുന്നില്ല. ഇങ്ങനെയാണെങ്കിൽ തന്റെ കാലശേഷമുള്ള ദീപയുടെ ജീവിതത്തെ കുറിചോർത്ത രാജേന്ദ്രന്റെ തല പെരുക്കുന്നത്പോലെ തോന്നി. ഇല്ല ഇനിയും കാത്തിരിക്കാൻ വയ്യ… ഇന്ന് തന്നെ അവനോട് ഇതിനെക്കുറിച്ചു സംസാരിക്കണം എന്നയാൾ തീരുമാനിച്ചു.

 

അന്നത്തെ പകൽ പ്രത്യേകിച്ച് ഒന്നുമില്ലാതെ കടന്നു പോയി. ഉച്ച ഭക്ഷണത്തിനു ശേഷം മയങ്ങാൻ കിടന്ന രാജേന്ദ്രന്റെ മനസ്സിനെയും കാതിനെയും പിടിച്ചുലച്ചുകൊണ്ട് ദീപ തന്നോട് പണ്ട് ചോദിച്ച ചോദ്യം പിടിച്ചു കുലുക്കി.

‘എന്താ രാജേട്ടാ നമ്മുടെ മോന് എന്നോട് ഇത്രേം ദേഷ്യം?’ദീപയുടെ ഈ ചോദ്യം തന്റെ ഉറക്കം കെടുത്തുന്നത്പോലെ രാജേന്ദ്രന് തോന്നി. ഒരു വിധത്തിൽ അയാൾ ആ സമയവും തള്ളി നീക്കി.

 

വൈകീട്ട് ഉമ്മറത്തിരിക്കുന്ന രാജേന്ദ്രൻ കാണുന്നത് കാറിൽ നിന്ന് ദേഷ്യത്തിലും നിരാശയിലും കുളിച്ചു വരുന്ന മകനെ ആണ്.

വളരെ വേഗതയിൽ ശരത്ത് വീട്ടിലേക്ക് കയറി.

 

“എവിടെ…?ആ തള്ള എവിടെ…?”ശരത്ത് രാജേന്ദ്രന്റെ നേരെ കലിതുള്ളി.

 

“എന്താടാ?എന്താ പ്രശ്നം?”രാജേന്ദ്രൻ അവനോട് ചോദിച്ചു. അപ്പോഴേക്കും അമ്മയും അങ്ങോട്ടെത്തിയിരുന്നു.

 

“ഓഹ് ഇതാ ചോദിച്ചോ നേരിട്ട് ചോദിച്ചോ.. എന്താ രാവിലെ ഇണ്ടായേ എന്ന്”രോഷാകുലനായ ശരത്ത് പറഞ്ഞു.

 

“എന്താ ദീപേ പ്രശ്നം?”രാജേന്ദ്രൻ ദീപയുടെ നേരെ ചോദിച്ചു.

 

“അത് രാജേട്ടാ… ഇന്ന് രാവിലെ രാജേട്ടന്റെ മരുന്ന് വാങ്ങാൻ ഞാൻ മോനോട് പറഞ്ഞിരുന്നു….. പക്ഷെ വിളിച്ചത് പിന്നിൽനിന്നായിപ്പോയി…..എന്റെ തെറ്റാണ്…”ഉള്ളിലെ സങ്കടം മറച്ചു വെക്കാൻ പണി പെട്ടു കൊണ്ട് ഇടറിയ ശബ്ദത്താൽ മൊഴിഞ്ഞു.

 

“ആഹ് അതെ തെറ്റാണ്….വലിയ വലിയ തെറ്റാണ്….പക്ഷെ അതുണ്ടാക്കിയ അനർത്ഥം എന്താണെന്നറിയുമോ തള്ളേ….എന്റെ ഇന്നത്തെ മീറ്റിംഗ്….ഞാൻ ആദ്യമായി കിട്ടേണ്ടിയിരുന്ന ബൾക്ക് ഓർഡർ….അതാണ് പോയത് അതും നിങ്ങൾ ഒരൊറ്റയാൾ കാരണം….വെറുപ്പാണ് എനിക്ക് നിങ്ങളോട് ഇനിയെങ്കിലും എന്നെ ഒന്ന് വെറുതെ വിട്ടു കൂടെ….. എന്തിനാ എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു ശാപമായി നിൽക്കുന്നത്”ശരത്തിന്റെ ആദ്യ ദേഷ്യമെല്ലാം സങ്കടത്തിലേക്കും നിരാശയിലേക്കും വഴി മാറി അയാൾ ആ അമ്മയുടെ മുന്നിലേക്ക് കൈ കൂപ്പി.

 

“എവിടുന്ന് കിട്ടി അച്ഛാ…അച്ഛന് ഇതുപോലെ ഒരു സ്ത്രീയെ…..”ശരത്ത് ചോദിച്ചതിന് മറുപടി വാക്കിലൂടെയല്ല രാജേന്ദ്രൻ പറഞ്ഞത് മറിച്ച് കയ്യിലൂടെ ആയിരുന്നു. പടക്കം പൊട്ടുന്നപോലെയാണ് ശരത്തിന്റെ കവിളിലേക്ക് രാജേന്ദ്രന്റെ കൈപതിച്ചത്.

 

ഒരു നിമിഷം ഭൂമിയിൽ നിന്നുപോയ ശരത്തിന്റെ ബോധമണ്ഡലം തിരികെ വന്നപ്പോൾ അവനാകെ സങ്കടവും അപമാനവും എല്ലാം കൊണ്ട് പൊട്ടിക്കരയാൻ തോന്നി. തന്റെ ജീവിതത്തിലാദ്യമായിതാ അച്ഛൻ അവനെ അടിച്ചിരിക്കുന്നു അതും ആ സ്ത്രീക്ക് വേണ്ടി.വീണ്ടും വീണ്ടും ആ സ്ത്രീയെ അവൻ വെറുത്തു. തല ഉയർത്തി അച്ഛനെ നോക്കുവാൻ അവന്റെ അഭിമാനം സമ്മതിച്ചില്ല.

 

“മിണ്ടിപ്പോകരുത് നീ ഇനി അവളെ കുറിച്ച്….. കേറി പോടാ അകത്തേക്ക്”രാജേന്ദ്രൻ അവന് നേരെ ഗർജിച്ചു.ഒന്നും മിണ്ടാതെ തലപോലുമുയർത്താതെ അവൻ അകത്തേക്ക് പോയി. ഇതെല്ലാമായതോടെ ദീപ കരയുവാൻ തുടങ്ങിയിരുന്നു.

 

“എന്തിനാ രാജേട്ടാ അവനെ തല്ലിയെ…. എന്റെ തെറ്റാണെന്ന് ഞാൻ പറഞ്ഞില്ലേ…”ദീപ കരച്ചിലിനിടയിലും പറഞ്ഞൊപ്പിച്ചു.

 

“നിനക്ക് കൂടി ശെരിക്ക് ഞാൻ ഒന്ന് തരേണ്ടതാണ്… ഇത്രേം കാലം ഇതിനെ ഇങ്ങനെ വളം വെച്ചു കൊടുത്തതിന്… വേണ്ടേൽ കേറി പോടീ…..”നേരത്തെയുള്ള ദേഷ്യത്തിൽ രാജേന്ദ്രൻ പറഞ്ഞു.കേട്ടപാതി ദീപ വേഗം അടുക്കളയിലേക്ക് പോയി.

രാജേന്ദ്രൻ വീണ്ടും ചാരുകസേരയിലേക്ക് ഇരുന്നു.

 

റൂമിൽ ശരത്ത് നേരെ പോയി കട്ടിലിലേക്ക് ചാടി തലയിണയിൽ മുഖം പൊത്തി കിടന്നു കരഞ്ഞു. ആദ്യമായി തന്നെ അച്ഛൻ തല്ലി എന്നത് അവന്റെ മനസിനുൾക്കൊള്ളാൻ കഴിയാതെ വന്നു. കുറച്ചു നേരത്തെ കരച്ചിലിനോടുവിൽ ശരത്ത് മയങ്ങി പോയി.

 

കുറച്ചു നേരം കഴിഞ്ഞപ്പോൾ രാജേന്ദ്രൻ നേരെ മുകളിലുള്ള ശരത്തിന്റെ മുറിയിലെത്തി. മകനെ ആദ്യമായി തല്ലിയത്തിലുള്ള കുറ്റബോധവും കൊടുക്കേണ്ടത് നേരെത്തെ ആവാമായിരുന്നു എന്ന ചിന്തയും അയാളിൽ ഒരേ സമയം ഉണ്ടായി. റൂമിലെ വാതിൽ തുറന്ന് അകത്തു കയറിയ രാജേന്ദ്രൻ കട്ടിലിൽ കിടന്നുറങ്ങുന്ന മകനെ കണ്ടു. പതിയെ അവന്റെ കട്ടിലിന്റെ ഓരത്ത് അയാൾ ഇരുന്നു. തന്റെ മകൻ അവനെ ആണല്ലോ താൻ ഇന്ന് തല്ലിയതെന്ന് ഓർത്തപ്പോൾ ആ പാവം അച്ഛന്റെ കണ്ണ് നിറഞ്ഞു. ഉറക്കത്തിൽ എന്തൊരു ഭംഗിയാണ് ഇവനെ കാണാൻ, ശെരിക്കും തന്റെ ദീപയുടെ ചെറുപ്പകാലത്തുള്ള മുഖകാന്തിയാനിവാണെന്ന് അയാൾ ഓർത്തു. പതിയെ അയാൾ അവന്റെ അടികൊണ്ട കവിളിൽ തലോടി. അടികൊണ്ടത് ശരത്തിന്റെ മുഖത്തായിരുന്നെങ്കിലും വേദന സഹിച്ചത് ആ പാവം പിതാവായിരുന്നു.

 

കവിളിൽ ഒരു സ്പർശനമേറ്റ ശരത്ത് കണ്ണ് തുറന്നു നോക്കി. തന്റെ കിടക്കയുടെ അരികിൽ തന്നെ സസൂക്ഷമം നോക്കുന്ന അച്ഛനെ അവൻ കണ്ടു. അയാളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് കണ്ടപ്പോൾ ശരത്തിന്റെ ഉള്ളൊന്നു കാളി. അവൻ വേഗം എണീറ്റ് അച്ഛന്റെ അടുത്തിരുന്നു.

 

“മോൻ അച്ഛനോടൊന്ന് ക്ഷമിക്ക്….അച്ഛന് സങ്കടം സഹിക്കാൻ വയ്യാതെയാടാ നിന്നെ അടിച്ചേ…”ശരത്തിന്റെ കൈ തന്റെ കയ്യിലേക്ക് വെച്ച് അയാൾ ഇടർച്ചയോടെ പറഞ്ഞു.

 

“ഏയ് അതൊന്നും സാരോല്ല….അച്ഛനല്ലേ..”അവൻ പറഞ്ഞു.

 

“മോനെ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്”അയാൾ ശങ്കയോടെ പറഞ്ഞു.

 

“എന്താ അച്ഛാ?”ശരത്ത് ചോദിച്ചു.

 

“അത് വേറൊന്നുമല്ല മോന്റെ അമ്മയെ കുറിച്ചാണ്”അയാൾ പറഞ്ഞു.

 

അമ്മയുടെ കാര്യമാണെന്ന് കേട്ടിട്ടും അച്ഛനെ വിഷമിപ്പിക്കേണ്ട എന്ന് കരുതി അവൻ അത് മൂളി കൊടുത്തു.

 

“മോൻ അമ്മയെ ഇനി സങ്കടപ്പെടുത്തരുത്… അതച്ഛന് വേഷമാവും… എനിക്കറിയാം നിന്റെ ചെറുപ്പക്കാലം മൊത്തം അമ്പലങ്ങൾ കേറിയിറങ്ങിയാണ് തീർന്നതെന്ന്.അതിന്റെ ദേഷ്യവും നിനക്കവളോട് കാണും അതും എനിക്കറിയാം… പക്ഷെ അതൊക്കെ നിന്റെ നന്മക്ക് വേണ്ടിയായിരുന്നു..”രാജേന്ദ്രൻ ഒന്ന് നിർത്തി. ശരത്ത് അച്ഛൻ ഇനി എന്താണ് പറയാൻ പോകുന്നതെന്ന് ശ്രദ്ധിച്ച് സംശയത്തോടെ അയാളെ നോക്കി.

 

രാജേന്ദ്രൻ ബാക്കി പറയുവാൻ തുടങ്ങി.

“ഈ കാണുന്നതൊന്നും എന്റെ അപ്പനപ്പൂപ്പന്മാർ ഉണ്ടാക്കിയതല്ല… ഇതൊന്നും ഒരു തറവാടിന്റെയും ഭാഗം വെച്ചുണ്ടാക്കിയതല്ല… എല്ലാം എന്റെ കഷ്ടപ്പാടാ….അല്ല ഞങ്ങടെ കഷ്ട്ടപ്പാടും കണ്ണീരിന്റെയും ത്യാഗത്തിന്റെയും ഫലമാണ് ഈ കാണുന്നതെല്ലാം….ഞാൻ നിന്റെ അമ്മയെ കല്യാണം കഴിക്കുമ്പോൾ ഒരു കടയും ഒരു കൊച്ചു വീടും മാത്രമേ ഉണ്ടായിരുന്നുള്ളു എനിക്ക്… ഞങ്ങടെ മക്കൾക്ക്‌ വേണ്ടി ഞാൻ അവളോട് ഒരു സഹായം ചോദിച്ചു….ഒരു സ്ത്രീക്ക് തരാൻ കഴിയുന്ന ഏറ്റവും വലിയ ത്യാഗം… അവളുടെ മാതൃത്വബോധത്തെ കുറച്ചു കാലത്തേക്ക് കുഴിച്ചു മൂടുവാൻ ഞാൻ ചോദിച്ചു….അവൾ നിന്റെ അമ്മ അതിന് ചിരിച്ചു കൊണ്ട് സമ്മതിച്ചു….കുറച്ചു കാലം കൊണ്ട് എല്ലാം ശെരിയാകും എന്ന് വിചാരിച്ച എനിക്ക് തെറ്റി.കുറച്ചു വർഷങ്ങൾ തന്നെ വേണ്ടി വന്നു അതിന്.. ഇതിനിടയിൽ എത്രയെത്ര തകർച്ചകളിൽ ഞാൻ വീണു എന്നിട്ടും ഈ ഞാൻ ഇങ്ങനെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണം എന്റെ നട്ടെല്ല് ഇപ്പോഴും ശക്തിയോടെ ജീവിച്ചിരുന്നത് കൊണ്ടാണ്….അതേടാ എന്റെ നട്ടെല്ലാണ് നിന്റെ അമ്മ….അങ്ങനെ ഈ കാണുന്ന RS കമ്പനിയിയെ ഇങ്ങനെ ആക്കുവാൻ എനിക്കെടുത്തത് ഏഴ് കൊല്ലം….ഇനി ഒരു കുട്ടിയെ കുറിച്ചാലോചിക്കാം എന്ന് വിചാരിച്ച ഞങ്ങളെ വീണ്ടും ദൈവം പരീക്ഷിച്ചു. നിന്റെ അമ്മയുടെ ആദ്യ ഗർഭം അലസിപോയി….നിന്റെ കൂടപ്പിറപ്പാണ് അന്ന് കുറച്ച് ചോരയിലൂടെ പുറത്തേക്ക് പോയത്…. വീണ്ടും വീണ്ടും ദൈവം ഞങ്ങളെ പരീക്ഷിച്ചു… ഒന്നല്ല മൂന്ന് വട്ടം….മൂന്ന് വട്ടം നിന്റെ അമ്മയുടെ ഗർഭം അലസിപ്പോയി….മൂന്ന് വട്ടം”ശബ്‍ദം ഇടറിയ രാജേന്ദ്രൻ മകന്റെ തോളിലേക്ക് ചാഞ്ഞു. ശരത്തിന്റെ അവസ്ഥ ആകെ മാറിയിരുന്നു. തന്റെ അച്ഛന്റെയും അമ്മയുടെയും നാലാമത്തെ മകൻ ആണ് താൻ എന്നത് അവൻ അറിഞ്ഞു. ഇപ്പോഴേതാണ്ട് അവന് അവന്റെ ബാല്യകാലത്തിന്റെ അവസ്ഥകൾ കൂട്ടിവായിക്കാൻ കഴിഞ്ഞു.

 

“അങ്ങനെ ഓരോ വട്ടവും ഗർഭം അലസുമ്പോൾ എല്ലാവരും ഓരോ വഴിപാടുകൾ പ്രാർത്ഥിക്കുവാൻ തുടങ്ങി. അങ്ങനെ നീ ജനിച്ചപ്പോഴേക്കും വഴിപാടുകളുടെ ലിസ്റ്റും നീണ്ടു….പക്ഷെ നിന്നെ ഗർഭം ധരിച്ചപ്പോൾ പോലും ഞങ്ങൾക്ക് ടെൻഷൻ ആയിരുന്നു… ഒന്നാമത് നിന്റെ അമ്മക്ക് വയസ്സ് കൂടി… പിന്നെ മുൻപത്തെ മൂന്നെണ്ണവും അലസിപോയി…പിന്നെ ഡോക്ടറുടെ വക ചെറിയ കോമ്പിളിക്കേഷൻ ഉണ്ട് എന്നതുകൂടെ ആയപ്പോഴേക്കും ഞങ്ങൾ എല്ലാവരും തളർന്നു….പക്ഷെ അവൾ മാത്രം തളർന്നില്ല….ഊണിലും ഉറക്കത്തിലും അവൾ നിന്നെ ആലോചിച്ചു….പ്രസവിച്ചതിന് ശേഷം നിന്നെ താഴത്തും തലയിലും വെക്കാതെ അവൾ നോക്കി… ഓരോ വട്ടം നീ വീണ് കരയുമ്പോഴും അവൾ നിന്റെ കൂടെ തേങ്ങി… നീ ചോറുണ്ടില്ലെങ്കിൽ അവളും കഴിക്കില്ല….ആ….ആ നിന്റെ അമ്മയെ ആണ് നീ ഇന്ന് ഒരു ശാപമായി കാണുന്നത്…..”രാജേന്ദ്രൻ ശരത്തിന്റെ തോളിൽ കിടന്ന് കരഞ്ഞു. ശരത്തിന്റെ കണ്ണിൽ നിന്നും കുറ്റബോധത്തിന്റെ ആശ്രുകണങ്ങൾ പൊഴിഞ്ഞു.

 

“മോനെ നീ നിന്റെ അമ്മയെ വെറുത്തത് കഴിഞ്ഞു പോയ ബാല്യകാലത്തെ കുറിച്ചോർത്താണ്….. ഒരിക്കൽ നീ ഈ കാലത്തേയും നിന്നെയും വെറുക്കും….പക്ഷെ അന്ന് ഈ മണ്ണിൽ അവൾ ഉണ്ടാവുകയില്ല….സമയം ഇനിയുമുണ്ട്…ഇത്രയും കാലത്തെ ദേഷ്യവും വെറുപ്പും മാറ്റി വെച്ച് സ്നേഹിക്കു….എന്തൊക്കെയായാലും അത് നിന്റെ അമ്മയാണ്….. നീയും അവളും അതാഗ്രഹിക്കുന്നുണ്ടെന്ന് എനിക്കറിയാം. Do what is right before it gets too late “രാജേന്ദ്രൻ പറഞ്ഞ് നിർത്തി.

 

ശരത്തിന് അവന്റെ അമ്മയെ മനസിലാകുന്നത്പോലെ തോന്നി. ഇത്രയും കാലം വേണ്ടിവന്നുവല്ലോ തനിക്ക് സത്യങ്ങൾ അറിയാൻ എന്നത് അവന് അവനോട് തന്നെയുള്ള പുച്ഛം കൂട്ടി. അവന് അമ്മയെ അറിയുവാൻ അച്ഛൻ വേണ്ടിവന്നു.മറ്റൊരുരീതിയിൽ പറഞ്ഞാൽ

 

‘അമ്മ’, അച്ഛനിലൂടെ!!

 

ശുഭം -:

 

എല്ലാവരുടെയും വായന സുഖത്തിനായി ഇനിയുള്ള കഥകളിൽ പേജുകൾ ഉണ്ടാകാതെയായിരിക്കും ഇടുക….എനിക്കും നിങ്ങളെ പോലെ നെറ്റ് പ്രോബ്ലം ഉണ്ട്?

Updated: January 14, 2021 — 7:11 pm

55 Comments

  1. ༒☬SULTHAN☬༒

    Nee poliyan വിക്കാ ❤❤❤❤

    നൈസ് തീം &നൈസ് സ്റ്റോറി ❤❤❤❤

  2. ???

  3. മുത്തെ..

    പൊളിച്ചൂടാ കുട്ടാ.. വായിക്കാൻ വൈകിയതിൽ ക്ഷമിക്കണം.. നന്നായി തന്നെ എഴുതി.. ചെറിയ കഥയിലൂടെ നല്ല ഒരു തീം നീ കാണിച്ചു..

    ♥️♥️♥️♥️♥️♥️♥️

    1. പാപ്പാ… കമെന്റ് ഇടാൻ വൈകിയതിനു ക്ഷമിക്കണം…??

      ഇഷ്ട്ടപെട്ടല്ലോ അത് മതി…?

  4. സുജീഷ് ശിവരാമൻ

    ഹായ് ഇന്നാണ് വായിച്ചത്.. വളരെ നന്നായിട്ടുണ്ട്.. അമ്മയിലൂടെ ആണ് അച്ഛനെ അറിയുന്നത്… ഇനിയും എഴുതുക.. ???♥️♥️♥️കാത്തിരിക്കുന്നു അടുത്ത കഥയ്ക്കായി…

    1. സുജീഷ് അണ്ണാ….??
      ഇഷ്ടപ്പെട്ടതിൽ സന്തോഷം….?

  5. എന്താ പറയ.,.,.
    വളരെ നല്ല അവതരണം.,.,
    അച്ഛനിലൂടെ അമ്മയെ.,.,.,
    കൊള്ളാം.,.,.,എനിക്ക് വളരെ ഇഷ്ടപ്പെട്ടു.,., അപ്പൊ ഇനി അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.,.,.
    സ്നേഹത്തോടെ.,.,
    തമ്പുരാൻ.,.,
    ??

    1. തമ്പുരാൻ ഏട്ടാ.. ?
      നല്ല വാക്കുകൾക്ക് നന്ദി.. ?

      ഇങ്ങടെ ശ്രീരാഗം വായിക്കാൻ ഉണ്ട് ലാസ്റ്റ് 2 പാർട്ട്‌… എക്സാം കഴിഞ്ഞിട്ട് വായിക്കാം…?

  6. വിക്കാ വായിച്ചില്ലടാ…..
    ഞാൻ വായിക്കും. ഇപ്പൊ എന്തോ തീരെ മൂഡില്ലാ…?

    1. Nj…?
      സൗകര്യം പോലെ മതി…?

  7. വിക്കു കുട്ടാ…

    ഒരുപാട് ഇഷ്ട്ടായി. നിന്റെ അവതരണംനന്നായിട്ടുണ്ട്. ചെറിയ കുറവുകൾ തോന്നി… എന്നാലും കുഴപ്പമില്ലടാ… i really love it???

    Aano?☺️

    1. ഏച്ചി…??
      ഞാൻ ഈ ഫീൽഡിൽ കുറച്ചായിട്ടല്ലേ ഉള്ളൂ… കുറവുകൾ എന്നും ചൂണ്ടി കാണിക്കണം…?

      ആണേ…??

      സ്വന്തം,
      അനിയൻ

      1. ഛേ… ആണോ എന്നല്ല…
        ആമി എന്നാണ് ടൈപ്പ് ചെയ്തത്.???

        ഞാനത് നോക്കിയില്ലടാ???

        1. ഇങ്ങളെ ഞാൻ തപ്പി നടക്കായിരുന്നു…?

          എന്താ അപരാജിതനിൽ വരാത്തെ??

          1. സമയം കിട്ടാറില്ലടാ. വീട്ടിൽ പണി ഉണ്ടല്ലോ. പിന്നെ ഉള്ള സമയം ഇതുപോലെ വല്ല കഥയും വായിക്കും

          2. ആ ഇടക്കൊന്നു വന്ന് hi എങ്കിലും ഇട്ട് പോകു?

  8. കുറച്ചു കാര്യം പറയട്ടെ.. theme was good.. പിന്നെ title കുറച്ച് കൂടി impressive ആക്കാമായിരുന്നു.. then ചില paragraphs crowded ആയി തോന്നി.. that feels like an essay.. പിന്നെ അമ്മയുടെ point of view ഇൽ നിന്നോ protagonist ന്റെ point of view ഇൽ നിന്നോ പറഞ്ഞിരുന്നെങ്കിൽ കുറച്ചു കൂടി feel കിട്ടുമായിരുന്നു.. അങ്ങനെ കുറച്ച് കാര്യങ്ങൾ..
    പിന്നെ അവസാനം പറഞ്ഞത് ഒരുപാട് ഇഷ്ടമായി… one page.. ❤️

    1. ഹൌ എന്റെ അഗ്നി ചേച്ചി….ആദ്യായിട്ട ഇത്രേം കുറവുകൾ ഒരാൾ കാണിച്ചു തരുന്നത്??
      അമ്മയെ ഉൾപെടുത്താതിരുന്നത് തന്നെയാണ് ഞാൻ.. എന്തോ അല്ലെങ്കിലേ സെന്റിയുണ്ട് ഇനി അമ്മ കൂടിയായാൽ സെന്റി കൂടുമല്ലോ എന്നോർത്തു മാറ്റി നിർത്തിയതാണ്…
      Protagonist ഇന്റെ വ്യൂ മാറ്റാനും കാരണമുണ്ട്…. അച്ഛനിലൂടെ വേണമല്ലോ അമ്മയെ അറിയാൻ… എന്നാലും ഒരു പരിധിവരെ protagonist ഇന്റെ വ്യൂ ആദ്യ പാരഗ്രാഫുകളിൽ കാണിച്ചിട്ടുണ്ട് എന്ന് പ്രതീക്ഷിക്കുന്നു.

      പാരഗ്രാഫ് crowded ആയപോലെ എനിക്കും തോന്നിയിരുന്നു… സാധാരണ എന്റെ കഥകളിൽ കാണാത്തതാണ്… എഴുതണം എന്ന് കരുതി ഒരിക്കൽ മാറ്റി വെച്ച കഥയാണ് ഇത്… ഇനിയും മാറ്റി വെക്കാൻ മനസനുവദിച്ചില്ല…

      ഇതിലും വെറൈറ്റി പേരോ…?പറ എവിടേലും ഈ സൈസ് പേര് കേട്ടിട്ടുണ്ടോ ഇങ്ങള്…?

      1. നിനക്ക് വിഷമം ഒന്നുമില്ലല്ലോ അല്ലേ.ഇതിപ്പോ നീ കരഞ്ഞു നിലവിളിച്ചു ചോദിച്ചു വാങ്ങിയതല്ലേ… നീ തന്നെ വെച്ചോ…
        അപ്പോ good night dear..

  9. നിന്റെ best ഇതാണെന്ന് എനിക്ക് തോന്നുന്നില്ല .. ഇനിയും ഇമ്പ്രൂവ് ചെയ്യണം നീ കൂടുതൽ പറയാൻ അറിയാത്തതു കൊണ്ട് പറയുന്നില്ല

    1. എന്ത് മോന്യേ….?ഞാൻ എഴുതിയതിൽ ബെസ്റ്റ് ആണെന്ന പറഞ്ഞത്…?ഇമ്പ്രൂവ് ചെയ്യണമെങ്കിൽ നിങ്ങളുടെ സഹായവും കൂടെ വേണം…?
      കൂടുതൽ മറുപടി തരാൻ ഇല്ലാത്തത് കൊണ്ട് നിർത്തുന്നു…?

  10. എന്താ മുത്തെ പറയുവാ,
    കൊള്ളം നന്നായിട്ടുണ്ട്. എല്ലാ വീടുകളിലും അമ്മയിലുടെ ആണ് അച്ഛനെ അറിയുക ഇതിപ്പോൾ തിരിച്ചായി എന്ന് മാത്രം. ആൺ കുട്ടികളുടെ വീക്നെസ് ആണെല്ലോ അമ്മമാർ.
    അച്ഛൻ ജെഡ്ജ് ആണെങ്കിൽ അമ്മ വക്കിൽ അനെന്നേലെ പറയുക. നമ്മുടെ എന്ത് കാര്യം നേടി എടുക്കണമെങ്കിൽ അമ്മ തന്നെ വേണം.
    നിൻ്റെ മനസ്സിൽ വന്ന ആശയം നല്ലത്. മകൻ കാരണം അമ്മ ഉപദ്രവിക്ക പെട്ടു, മരണപ്പെട്ടു എന്ന വാർത്തകൾ എന്നും ഒരു നൊമ്പരം ആണ് എനിക്.
    നമ്മൾ വളർന്നു വലുതാകുമ്പോൾ അമ്മയ്ക്ക് നമ്മളുടെ അത്രേം വിവരം ഉണ്ടാകണം എന്നില്ല, പലകാര്യങ്ങളും അമ്മ നമ്മൾക്ക് എതിർ ആയി തോന്നാം പക്ഷേ അമ്മയുടെ മുന്നിൽ നമുക്ക് ജയിക്കണ്ട എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ . എൻ്റെ അമ്മയെ കൂടുതൽ സ്നേഹിക്കാൻ എനിക് ഒന്ന് പ്രവസി അകേണ്ടി വന്നു.

    എടാ കഥയെ പറ്റി എന്താ പറയുക . അച്ഛനിൽ നിന്നും അമ്മയെ മനസ്സിലാക്കി. അതിനു ശേഷം എന്തുണ്ടായി എന്ന് പറയാതിരുന്നത് നന്നായി. കാരണം അത് വായനക്കാർക്ക് സ്വയം അവരുടെ രീതിയിൽ സങ്കൽപ്പിക്കാം.
    കൂടുതൽ ഒന്നും പറയാൻ പറ്റുന്നില്ല
    ഹൃദയം തരുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    ഇത് നിൻ്റെ ബെസ്റ്റ് കഥ ഒന്നുമല്ല നിൻ്റെ ബെസ്റ്റ് കഥ ഇനി വരാൻ ഇരിക്കുന്നത് ആണ് ❤️

    1. ഹാവൂ…. എന്റെ ജസ്റ്റർ മോനെ… ഈ കമെന്റ് കണ്ട് മനസ്സ് നിറഞ്ഞു…??കൊറേ കാലമായേ ഇത്രേം വലിയ കമന്റ്‌ കണ്ടിട്ട്…?

      //ആൺ കുട്ടികളുടെ വീക്നെസ് ആണെല്ലോ അമ്മമാർ.//

      ആവുമായിരിക്കും… പക്ഷെ എന്റെ കാര്യത്തിൽ അച്ഛനാണ്…?അച്ഛൻ എന്നോടൊന്നും ചോദിക്കാറോ പറയാറോ ഇല്ല… പക്ഷെ പറയുന്നത് എന്നാൽ കഴിയുന്ന വിധം ഞാൻ നിറവേറ്റിയിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം….
      ഇതിനർത്ഥം അമ്മയെ ഞാൻ ഇതുപോലെ കാണാറില്ല എന്നല്ല…
      അമ്മയും അച്ഛനും എന്റെ രണ്ട് കാലുകളാണ്..??അവരില്ലെങ്കിൽ ഒരുപക്ഷെ ഞാൻ ചിലപ്പോൾ ഈ ലോകത്ത് ഇതുപോലെ നിൽക്കില്ലായിരുന്നു…

      //പലകാര്യങ്ങളും അമ്മ നമ്മൾക്ക് എതിർ ആയി തോന്നാം പക്ഷേ അമ്മയുടെ മുന്നിൽ നമുക്ക് ജയിക്കണ്ട എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ//

      തീർച്ചയായിട്ടും ?അമ്മയെ ഒരു ശത്രുവിനെപോലെ കാണുന്ന പല കൂട്ടുകാരുമുണ്ടെനിക്ക്…?അവർ അമ്മയുടെ മൂല്യം അമ്മയുടെ മരണശേഷം മാത്രമേ തിരിച്ചറിയുള്ളു… അപ്പോഴേക്കും കാലം കടന്നു പോയിരിക്കും…?

      //എടാ കഥയെ പറ്റി എന്താ പറയുക . അച്ഛനിൽ നിന്നും അമ്മയെ മനസ്സിലാക്കി. അതിനു ശേഷം എന്തുണ്ടായി എന്ന് പറയാതിരുന്നത് നന്നായി. കാരണം അത് വായനക്കാർക്ക് സ്വയം അവരുടെ രീതിയിൽ സങ്കൽപ്പിക്കാം.//

      എല്ലാം ഞാൻ പറഞ്ഞാൽ എന്ത് ഭംഗി…?കുറച്ചെല്ലാം നിങ്ങൾ ആലോചിക്കൂ…. ചിലപ്പോൾ ജീവിതം ഇനി അവർ സന്തോഷപൂർവം തീർക്കാം ചിലപ്പോൾ അവൻ എത്തിയപ്പോഴേക്കും സമയം കഴിഞ്ഞിരിക്കാം…. എന്തുമാകട്ടെ എല്ലാം നിങ്ങളുടെ ഭാവന…?

      //ഇത് നിൻ്റെ ബെസ്റ്റ് കഥ ഒന്നുമല്ല നിൻ്റെ ബെസ്റ്റ് കഥ ഇനി വരാൻ ഇരിക്കുന്നത് ആണ് ❤️//

      എന്റെ എല്ലാ കഥകളും നിമിഷനേരം കൊണ്ട് ഞാൻ രൂപപ്പെടുത്തുന്നതാണ്… അടുത്തതെന്തെന്നും എന്നെന്നും ആർക്കറിയാം…☺️എഴുതിയതിൽ മികച്ചതാനിത്… ഇനി ഞാൻ എഴുതാം എഴുതാതിരിക്കാം….
      കാലം ആരാലും കവച്ചു കടക്കാൻ കഴിയില്ലല്ലോ..?

      ???????????????????

  11. BAHUBALI BOSS (Mr J)

    Kollada mone ninne njan nirulsahapeduthunnilla?

    Nannayirunnu ishtamayi ????

    1. മുത്തുമണിയേ….??
      ഇഷ്ട്ടായില്ലേ…???

  12. പറഞ്ഞാ പോലെ first നിന്റെ വായിച്ചിട്ട് ഉണ്ട്.

    വളരെ നന്നായിരുന്നു ??? ഇനിയും എഴുത്

    1. എൻ നന്പനെ പോൽ യരുമില്ലേ….???

  13. *വിനോദ്കുമാർ G*

  14. പറയാൻ വാക്കുകളില്ല
    ജസ്റ്റ്‌ വെയ്റ്റിംഗ് ഫോർ ന്യൂ സ്റ്റോറി ???

  15. Wick..
    എന്താ പറയാ.. അച്ഛനിലൂടെ അമ്മയെ മനസ്സിലാകുന്നു. നല്ല എഴുത്ത് നല്ല അവതരണം. അപ്പോ കാത്തിരിക്കുന്നു അടുത്ത കഥക്കായി
    സ്നേഹത്തോടെ❤️

    1. ഇത്രപെട്ടന്നെ കാത്തിരിക്കാൻ തുടങ്ങിയോ.. ??
      എന്റെ കാര്യം തന്നെ പോക്കാണ്?നിങ്ങളോട് എഴുതാം എന്ന് പറഞ്ഞ ഞാൻ എഴുതിയില്ല പിന്നെ ഈ കഥ ഇന്നുച്ചയ്ക്ക് പഠിക്കുന്നതിന്റെ ഇടയിൽ വന്നു അപ്പൊ തന്നെ എഴുതി ഇട്ട് തന്നു??
      ഇഷ്ട്ടപെട്ടതിൽ ??

      ഇങ്ങടെ കഥ വായിക്കാട്ടോ?ലവ് സ്റ്റോറി വായിക്കാൻ ഇപ്പൊ മൂഡില്ല?ഇനി അത് വരണേൽ ഏട്ടൻ ഇറങ്ങണം?

      1. അതിൽ ലൗ ഒന്നുമില്ല

        1. ടാഗ് നോക്കി…. പിന്നെ പിക്കും കണ്ടപ്പോ…??

          1. ??. ലവ് onumila പെണ്ണ് കാണും അത് കഴിഞ്ഞ് ഉണ്ടാവുന്ന കോലാഹലം.

          2. എന്തായാലും ഒരു ലവ് എഫക്ട് വരില്ലേ…?

            ഇച്ചിപ്പോ മൂഡില്ല ചേച്ചി അങ്ങനത്തെ വായിച്ചാൻ?ഇപ്പൊ കൊറേ ഭ്രാന്തൻ ചിന്തകൾ ആണ് മനസ്സിൽ?എഴുതിയില്ലെങ്കിൽ ചിലപ്പോൾ പത്ത് നൈസ് ആയിട്ട് പൊട്ടാം?

          3. Aa samayam pole vaaykk

          4. വായിച്ചിരിക്കും?

  16. വിക്ക്,
    നമ്മുടെ ചിന്തകളെയും, മുൻകാല അനുഭവങ്ങളെയും മാറ്റി മറിക്കുന്ന എഴുത്ത്, സാധാരണ ഗതിയിൽ അമ്മയിലൂടെയാണ് അച്ഛനെ അറിയുന്നതും, നമ്മുടെ കാര്യങ്ങൾ സുഗമമായി പോകുന്നതും അമ്മയിലൂടെയാണ് ആ ചിന്തകളെയാണ് പൂർണമായും തിരുത്തിയത്.
    പതിവ് പോലെ ഈ എഴുത്തും, കഥയും സൂപ്പർ…

    1. ജ്വാല….??
      ചിന്തകൾ ഉള്ളത് തന്നെ നമ്മുടെ മുൻകാല അനുഭവങ്ങളെ മാറ്റുവാനും ഇനിയും ആവർത്തിക്കാതിരിക്കാനുമാണ്?അമ്മയിലൂടെയാണ് കൂടുതൽ പേരും അച്ഛനെ അറിയുന്നതെങ്കിലും തിരിച്ചും സംഭവിക്കാറുണ്ട് ചിലപ്പോഴെല്ലാം…
      വായിച്ചതിലും ഇഷ്ട്ടപെട്ടതിലും???

  17. വായിക്കാട്ടോ ആത്യം സംഭവാമി അത് വായിക്കട്ടെ

    1. ഇജ്ജ് എപ്പോഴാച്ച വായിച്ചാമതി??പക്ഷെ എനിക്ക് വേണ്ടി രണ്ട് വരി മാറ്റി വെക്കണം ?

  18. ചാത്ത കഥയുടെ പേരിനൊപ്പം… ചാത്തൻ ഇല്ലല്ലോ ??

    1. ഇപ്പൊ വന്നിന്…?

      നേരത്തെ നെറ്റ് പ്രോബ്ലം ഇണ്ടായിരുന്നു?

  19. Ithum adipoli
    Page illenkil polikkum..

    1. ഹർഷേട്ടാ.. ??

      ഇത് നെറ്റ് റേഞ്ച് കുറവുള്ളവരുടെ വിജയം?

      1. മന്നാഡിയാർ

        Fans ???

        1. അതാണ്??

    1. സെക്കന്റ്‌ അല്ലെ ന്നാ പിടിച്ചോ

      ??

  20. 1 ST (❤️ )….

    1. ഇന്നാ പിടി ഒരു ബല്യ ?

Comments are closed.