അഭിരാമി [Premlal] 132

Views : 3682

  • (ആദ്യമായി എഴുതുകയാണ്  കുറച്ച് അവിടുന്നും ഇവിടുന്നും ഒക്കെ  എടുത്തിട്ടുണ്ട് ക്ഷമിക്കുക)                                     അഭിരാമി❤️❤️❤️ 
  • സ്ഥലം: കേരളത്തിലെ പ്രശസ്തമായ ഒരു കോളേജ്.തണൽ വിരിക്കുന്ന മരങ്ങളും അതിനുള്ളിൽ കൂടിയിരിക്കുന്ന കിളികളും അവരുടെ ആരവങ്ങളും കുട്ടികളുടെ ചിരിയും അവരുടെ സ്വകാര്യതയും തമാശകളും തല്ലും ഒക്കെയായി പുതിയൊരു  അധ്യാഅധ്യന വർഷത്തിലേക്ക് ആ കലാലയം തുറക്കുകയായി.കുട്ടികൾ ഓരോരുത്തരായി നവാഗതർക്ക് സ്വാഗതം എന്ന ആർച്ച് കടന്ന് അകത്തേക്ക് വന്ന് തുടങ്ങി.ഡീീ  ലക്ഷ്മി ഒന്നു നിക്കടി ഞാനും വരുന്നു.കയ്യിൽ ബാഗുമായി വരുന്ന രേവതിയെ നോക്കി മുൻപേ നടന്നിരുന്ന ലക്ഷ്മി അവിടെ തന്നെ നിലയുറപ്പിച്ചു.
  1.  ലക്ഷ്മി:    എവിടെ പോയി കിടക്കുകയായിരുന്നു ഇത്രനേരം. നിന്നെ ഞാൻ എത്ര നേരം ബസ്റ്റോപ്പിൽ നോക്കി നിന്നു. മടുത്തപ്പോൾ ഞാൻ ഇങ്ങു പോന്നു. രേവതി: ഞാൻ വരുന്ന  ബസ്സ് ഇന്നും താമസിച്ചാണ് വന്നത്.  പോരാത്തതിന് ഒടുക്കത്തെ തിരക്കും സോറി ഡി. രേവതി ലക്ഷ്മിയെ തണുപ്പിക്കാനായി പറഞ്ഞു                      ലക്ഷ്മി: നിൻറെ ഒരു സോറി സോപ്പിടാൻ നോക്കല്ലേ,  കഴിഞ്ഞ കോളേജ് അവധി കഴിഞ്ഞു വരുന്ന ആദ്യ ദിവസമല്ലേ, ഇപ്പോഴെങ്കിലും   നേരത്തെ വന്നൂടെ എടീ പോത്തേ.        രേവതി: സോറി സോറി സോറി ഞാൻ പറഞ്ഞില്ലേടീ ആ പണ്ടാരം ബസ് വരാൻ താമസിച്ചത് പോരാത്തതിനു അതിനകത്ത് ഒരു സൂചി കുത്താനുള്ള ഇടം പോലുമില്ലായിരുന്നു,, പിന്നെ നിൻറെ വായിൽ ഇരിക്കുന്നത് കേൾക്കും എന്നോർത്തപ്പോൾ ഞാൻ ഒന്നും നോക്കിയില്ല ചാടി അങ്ങു കയറി അതിനിടയ്ക്ക് ഓരോ അവന്മാരുടെ തട്ടലും മുട്ടലും ഒക്കെ ആയപ്പോൾ,,,അവൾ പറഞ്ഞു നിർത്തി .അവളുടെ മുഖം സങ്കടം കൊണ്ട് തുടുക്കുന്ന കണ്ടപ്പോൾ ലക്ഷ്മി ഇടയ്ക്കുകയറി.നീ വിഷമിക്കാതെ എനിക്കറിയാത്ത ഒന്നുമല്ലല്ലോ.ഒന്നു പറഞ്ഞ് രണ്ടാമത്തേതിന് ചുമക്കുന്ന നിൻറെ ഈ മുഖം കാണാൻ വേണ്ടിയാണ് ഞാൻ, ഒന്നു നിർത്തിയിട്ട് ലക്ഷ്മി അവളെ നോക്കി, പെണ്ണിൻറെ മുഖത്തുനിന്നും വിഷമം മാറാത്തത് കണ്ടു ലക്ഷ്മി പറഞ്ഞു,ഓ ഇനി ഞാൻ ഒന്നും പറയുന്നില്ല അവൾ ദൂരേക്ക് നോക്കി കൈയുംകെട്ടി നിന്നു .ലക്ഷ്മി ഇടംകണ്ണിട്ട്  അവളെ ഇടയ്ക്കിടെ നോക്കുന്നുണ്ടായിരുന്നു.രേവതിയുടെ മുഖം അപ്പോഴും സങ്കടത്തിൽ തന്നെ ഇരിക്കുന്നത് കണ്ട് ലക്ഷ്മിക്ക് ചെറുതായി സങ്കടം വന്നു                        ലക്ഷ്മി: അച്ചോടാ ഞാനിപ്പോ എന്ത് പറഞ്ഞിട്ടാ നീ മുഖം വീർപ്പിച്ചു കൊണ്ടിരിക്കുന്നത്,എൻറെ പൊന്നെ ഞാനൊരു തമാശ പറഞ്ഞതല്ലേ .ഇത് പറഞ്ഞ് അവൾ വീണ്ടും രേവതിയെ  ഒളികണ്ണിട്ടു നോക്കി.ഒരു കള്ളച്ചിരി അവളുടെ ചുണ്ടിൽ വിരിയുന്ന കണ്ടാൽ ലക്ഷ്മി ഒന്ന് നെടുവീർപ്പിട്ടു, ഓ ആശ്വാസം,ഒന്നാമത് കുരങ്ങിനെ മോന്ത ,അത് വീർപ്പിച്ചു കൂടെ പിടിച്ചാൽ ?ഒരു ചോദ്യ ഭാവം പോലെ പറഞ്ഞു നിർത്തി അവൾ രേവതിയുടെ മുഖത്തേക്ക് നോക്കി.ഇതെല്ലാം കേട്ടുനിന്ന രേവതി പൊട്ടിച്ചിരിക്കാൻ തുടങ്ങി.                      ലക്ഷ്മി :ഡി നിർത്തടി നിൻറെ ചിരി.എനിക്കറിയാം നിൻറെ മനസ്സിൽ എന്താണെന്ന് .നിന്നെ കാണാൻ നല്ല ചന്തം ഉളളതിൻറെ അഹങ്കാരം അല്ലേടി ചുന്ദരി കോതേ.എന്ന് പറഞ്ഞുകൊണ്ട് അവൾ രേവതിയുടെ രണ്ടു കവിളും നീട്ടി വലിച്ചു കൊണ്ട് അവളുടെ മുഖം ഒന്നുകൂടി ചുവപ്പിച്ചു.ഇപ്പോൾ കണ്ടാൽ പൂർണചന്ദ്രൻ ഉദിച്ചത് പോലെയാ എൻറെ കുട്ടി.ലക്ഷ്മി രേവതിയോട് ആയി പറഞ്ഞു.ഇതെല്ലാം കേട്ടു ആകാശം വരെ പോയി വന്ന അവളുടെ തലയ്ക്കു ഒന്നു കൊടുത്തുകൊണ്ട് ലക്ഷ്മി തുടർന്നു.മതിയെടി പൊങ്ങിയത്, നീയെന്നും എൻറെ ചുന്ദരി പെണ്ണാണ്.നിന്നെ ആരും കണ്ണു വെക്കാതെ ഇരിക്കട്ടെ.ഇത്രയും പറഞ്ഞു ലക്ഷ്മി അവളുടെ മുഖം ഇരുകൈകളിലും കോരി മുഖം ഉഴിഞ്ഞു .                                                    ലക്ഷ്മി :അതൊക്കെ പോട്ടെ താമസിച്ചതിന് എൻറെ വക ശിക്ഷയുണ്ട് ,,രണ്ടു മുട്ട പപ്സും  ഒരു ചായയും എന്തേ ?                                     രേവതി :ചില ഒക്കെ ചെയ്യാം എടി പോത്തേ വാ എന്നും പറഞ്ഞവൾ ലക്ഷ്മിയുടെ കൈയും പിടിച്ചവൾ ബേക്കറി ലേക്ക് നടന്നു ……..തുടരും ….

Recent Stories

The Author

Premlal

3 Comments

  1. ആദ്യശ്രമം നന്നായിട്ടുണ്ട്… കഥ എഴുതുമ്പോൾ ചെറിയ പാരഗ്രാഫുകളായി എഴുതാൻ ശ്രമിക്കുക.. പിന്നെ സംഭാഷണങ്ങൾ ഗ്യാപ്പ് ഇട്ട് പ്രത്യേകം എഴുതിയാൽ വായനക്കാരന് സംശയങ്ങളില്ലാതെ വായിക്കാൻ പറ്റും.. ശ്രദ്ധിക്കുമല്ലോ.. അടുത്ത ഭാഗം പോന്നോട്ടെ.. ആശംസകൾ പുള്ളെ💖💖💖

  2. ആരംഭം അല്ലെ എങ്കിലും നന്നായിട്ടുണ്ട്. പിന്നെ കുറച്ചുകൂടി സ്‌പെസിങ് പാരഗ്രഫ്കൾ ഒക്കെ കൂട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.
    കഥ ഒറ്റശ്വാസത്തിൽ പറഞ്ഞത് പോലെയുണ്ട്‌.
    അടുത്ത ഭാഗത്തിൽ ശ്രദ്ധിച്ചാൽ മതി. ആശംസകൾ

  3. നന്നായിട്ടില്ല

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com