അഭിരാമി 4 [Safu] 147

മൂന്ന്‌ മാസങ്ങൾ ക്ക് ശേഷം തിരികെ ശ്രീയുടെ വീട്ടില്‍ വന്നു. വിഷമങ്ങള്‍ ഉള്ളില്‍ ഒതുക്കാന്‍ പഠിച്ചു….. അതിന്റെ ഇടയില്‍ Hospitalil പോയപ്പോള്‍ ഞെട്ടലോടെ  അതിലേറെ സങ്കടത്തോടെ മറ്റൊരു വാര്‍ത്ത കൂടി അറിഞ്ഞു. ഇനി ഒരു അമ്മ ആവാനുള്ള സാധ്യത എന്നില്‍ കുറവാണ് എന്ന്….. വിധി എന്തിനാണ് ഈ ക്രൂരത എന്നോട് കാട്ടിയത്…..? അറിയില്ല……..

പക്ഷേ അപ്പോഴും ശ്രീ എന്റെ കൈയിൽ മുറുകെ പിടിച്ചു ആശ്വസിപ്പിച്ചു. അത് എനിക്ക് നല്‍കിയ സമാധാനം കുറച്ചൊന്നുമല്ല……

പിന്നീട് അങ്ങോട്ട് ആകെ വല്ലാത്ത ഒരു അവസ്ഥയായിരുന്നു…… എന്നെ എല്ലാരും നന്നായി care ചെയതു….. പക്ഷേ പഴയ കളിയും ചിരിയും സന്തോഷവും ഒക്കെ നഷ്ടപ്പെട്ടിരുന്നു…… ഇതിനിടയിൽ പലപ്പോഴും കുടുംബത്തിൽ നിന്ന് തന്നെ ഒളിഞ്ഞും തെളിഞ്ഞും എന്നെ കുറ്റം പറയാന്‍ തുടങ്ങി….. അമ്മ ആകാൻ കഴിയാത്തവൾ എന്ന നിലയില്‍… പക്ഷേ ശ്രീ യും അമ്മയും എന്നോട് ഒന്നും പറഞ്ഞില്ല……

പിന്നെയും നാളുകള്‍ കഴിഞ്ഞു. അതിന്റെ ഇടയില്‍ അമ്മ Bathroom ഇല്‍ വീണു…… കാലില്‍ ഒരു മാസത്തേക്ക് plaster ഇട്ടു…. ഒരു operation um കഴിഞ്ഞിരുന്നു…..

അവിടുന്ന് വന്നപ്പോഴേ അമ്മ ആകെ silent ആയിരുന്നു….  വേദന കൊണ്ട്‌ ആയിരിക്കും എന്ന് കരുതി…… അമ്മയുടെ കാര്യങ്ങൾ ഒക്കെ ഞാൻ തന്നെ ചെയതു….

ഒരു ദിവസം അമ്മയുടെ മുറിയിലേക്ക് കയറുമ്പോഴാണ് അകത്ത് നിന്ന് അമ്മയുടെ സംസാരം കേട്ടത്…..

“ഇനിയും എത്ര നാള്‍ ഞാൻ കാത്തിരിക്കണം ഹരിക്കുട്ടാ നിന്റെ കുഞ്ഞിനെ ഒന്ന് കാണാൻ….. ഇനി ഞാൻ എത്ര നാള്‍ ബാക്കി ഉണ്ടാകും എന്ന് എനിക്ക് അറിയില്ല. ഒരു ആഗ്രഹം മാത്രമേ ഉള്ളൂ… നിന്റെ കുഞ്ഞിനെ കാണുക…. അതിനുള്ള ഭാഗ്യം ഉണ്ടാവുമോ…. ഡോക്ടർ പറഞ്ഞതല്ലേ അധികം പ്രതീക്ഷ വേണ്ട എന്ന്… അങ്ങനെ പറഞ്ഞെങ്കിൽ തീരെ സാധ്യത ഇല്ല എന്ന് തന്നെയല്ലെ അര്‍ത്ഥം….? ”
” അമ്മ വിഷമിക്കാതെ ഇരിക്കൂ… ഒക്കെ ശരിയാകും….”
“എപ്പോഴാ മോനെ? ഇനി ഒന്നും ശരിയാകാൻ പോകുന്നില്ല….”
“അമ്മേ…. ഇവിടെ ഇപ്പോൾ നമുക്ക് എന്ത് ചെയ്യാൻ കഴിയും? എല്ലാം വിധി പോലെ വരട്ടെ ഇനി.. ”
” നീ വേറെ വിവാഹം ചെയ്യുമോ മോനെ….? ”
ഈ ചോദ്യം കേട്ട ഉടനെ തന്നെ എന്റെ കൈയില്‍ ഉണ്ടായിരുന്ന ഗ്ലാസ്സ് നിലത്ത് വീണു പൊട്ടി…. കണ്ണുകൾ നിറഞ്ഞ് തൂകി. അമ്മയും ശ്രീ യും എന്നെ കണ്ടതും ആകെ വല്ലാതെ ആയി… ഞാൻ വേഗം അവിടുന്ന് പൊട്ടിയ ഗ്ലാസ് ഒക്കെ എടുത്തു. വൃത്തിയാക്കി. പെട്ടെന്ന് എന്റെ മുറിയിലേക്ക് പോയി.

10 Comments

  1. Ith teligramil pandee ulla story allwe…

    1. ടെലെഗ്രാമിലോ ???? ഞാനവിടെ പോസ്റ്റ് ചെയ്തിട്ടില്ലല്ലോ

  2. ബ്രോ,
    കഥ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു, കുറച്ചു കൂടി പേജുകൾ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ… ആശംസകൾ…

    1. ലെങ്ത് കൂട്ടാം ?❤️

  3. ❤️❤️❤️???

    1. ❤️❤️❤️

  4. Kadh nannaayittundu
    Chila kaaryangalil we can’t blame people
    Waiting

    1. ❤️❤️❤️

  5. Bro,
    very nice, nalla feel udairunnu.
    Adutha partil kurchu page kooti tharanam.

    1. Thank you?
      അടുത്ത ഭാഗം page കൂട്ടാം ❤️

Comments are closed.