അഭിരാമി 4 [Safu] 147

“എന്താണെന്ന് ചോദിച്ചാല്‍……എനിക്ക് ഒരു അനിയത്തി കുട്ടിയെ വേണമെന്ന് നല്ല ആഗ്രഹം ആയിരുന്നു. പക്ഷെ കിട്ടിയില്ല. അത് കൊണ്ട്‌ ആദ്യത്തേത് പെൺകുഞ്ഞ് വേണമെന്നാണ് ആഗ്രഹം….. ”
എന്റെ മൂക്കില്‍ മൂക്ക് ഉരസികൊണ്ട്‌ പറഞ്ഞു.

ഞാൻ ഒന്ന് ചിരിച്ചു….

“ശ്രീ…. എനിക്ക് ഉറപ്പാണ്. ഇത് പെണ്‍ കുഞ്ഞാണെന്ന്.കുഞ്ഞിന്‌ പേര്‌ അമ്മയോട് ആലോചിച്ച് തീരുമാനിക്കാം. പക്ഷേ നമുക്ക്‌ നമ്മുടെ മോളെ പൊടി മോളെ എന്ന് വിളിക്കണം. ”
ഞാൻ കൊഞ്ചലോടെ പറഞ്ഞു…..

ശ്രീ ഒന്ന് ചിരിച്ചു സമ്മതം അറിയിച്ചു……

പിന്നെ കാത്തിരിപ്പ് ആയിരുന്നു….. ഞങ്ങളുടെ പൊന്നോമനക്ക് വേണ്ടി….

Pregnancy യുടെ വയ്യായ്കകൾ ഒക്കെ ഉണ്ടായിരുന്നു…… എങ്കിലും അമ്മയും ശ്രീ യും കൂടെ തന്നെ നിന്ന്‌ പരിചരിച്ചു…..

അങ്ങനെ ഒരു ദിവസം അമ്മ അമ്മാവന്റെ വീട്ടില്‍ പോയതായിരുന്നു…..

ശ്രീ ഉണ്ടായിരുന്നു വീട്ടില്‍…… എനിക്ക് ആറ് മാസം പൂര്‍ത്തിയായി ഏഴ് തുടങ്ങിയ സമയം ആയിരുന്നു…..

ശ്രീ കുളിക്കാന്‍ കയറി…… കുളിച്ച് കൊണ്ടിരിക്കുമ്പോള്‍ ആണെന്ന് തോന്നുന്നു പുള്ളിക്ക് തോര്‍ത്ത് എടുത്തില്ല എന്ന് ഓര്‍മ വന്നത്…..

ഞാൻ തോര്‍ത്ത് എടുക്കാൻ നോക്കിയപ്പോഴാണ് ഓര്‍മ വന്നത് മഴ ആയത് കൊണ്ട് അലക്കി മുകളിലാണ് ഉണങ്ങാൻ ഇട്ടിരിക്കുന്നത് എന്ന്….

അത് എടുക്കാൻ വേണ്ടി മുകളില്‍ കയറി…
വളരെ സൂക്ഷിച്ചാണ് കയറിയത്…

തോര്‍ത്ത് എടുത്ത് അത് പോലെ ശ്രദ്ധിച്ചു തന്നെ ഇറങ്ങി….
Bathroom ന്റെ അടുത്തേക്ക് നടന്നു….പെട്ടെന്ന് തല കറങ്ങുന്നത് പോലെ തോന്നി. വീഴാന്‍ പോയി… എവിടെയും പിടുത്തം കിട്ടിയില്ല…. സ്വയം balance ചെയത് നില്‍ക്കാനും പറ്റിയില്ല. വീണു…..

വയര്‍ വാതിലിന്റെ സൈഡ് ഇല്‍ ഇടിച്ചു…..
എഴുന്നേൽക്കാന് നോക്കി…. പറ്റിയില്ല…… ഒന്നുകൂടി വീണു പോയി….

ആകെ മൊത്തം വേദന… വയര്‍ പിളര്‍ന്ന്‌ വരുന്ന പോലെ ഒക്കെ തോന്നുന്നു……
കാലുകള്‍ക്ക്‌ ഇടയില്‍ കൂടി രക്തം ഒഴുകുന്നത് കണ്ടു….. എന്റെ കണ്ണില്‍ ഭയം നിറഞ്ഞു…..

കണ്ണുകൾ ഒഴുകാന്‍ തുടങ്ങി…..

എന്ത് ചെയ്യണം എന്ന് മനസിലാകുന്നില്ല….. അപ്പോഴേക്കും ശബ്ദം കേട്ട് ശ്രീ ഇറങ്ങി വന്നു…

ഓടി എന്റെ അടുത്ത് വന്നു…..
ശ്രീയെ കണ്ടതും “നമ്മുടെ കുഞ്ഞ്” എന്ന് പറഞ്ഞ് ഞാൻ ആര്‍ത്തലച്ചു കരയാന്‍ തുടങ്ങി…..
എന്നെ കോരിയെടുത്ത് വണ്ടിയില്‍ കയറ്റി….

കുളിച്ച് തല പോലും തുവര്‍ത്തിയില്ലായിരുന്നു പാവം….. അടുത്ത വീട്ടിലെ നവ്യ യുടെ അമ്മയെ കൂട്ട് വിളിച്ചു….
വേഗം ആശുപത്രിയിലേക്ക് പോയി…..

ഞാൻ അപ്പോഴും കരഞ്ഞു കൊണ്ടേ ഇരുന്നു. എന്റെ കുഞ്ഞിന് വല്ലതും പറ്റിയാൽ…… എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ലായാരുന്നു…..

10 Comments

  1. Ith teligramil pandee ulla story allwe…

    1. ടെലെഗ്രാമിലോ ???? ഞാനവിടെ പോസ്റ്റ് ചെയ്തിട്ടില്ലല്ലോ

  2. ബ്രോ,
    കഥ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നു, കുറച്ചു കൂടി പേജുകൾ ഉണ്ടായിരുന്നെങ്കിൽ കൂടുതൽ നന്നായേനെ… ആശംസകൾ…

    1. ലെങ്ത് കൂട്ടാം ?❤️

  3. ❤️❤️❤️???

    1. ❤️❤️❤️

  4. Kadh nannaayittundu
    Chila kaaryangalil we can’t blame people
    Waiting

    1. ❤️❤️❤️

  5. Bro,
    very nice, nalla feel udairunnu.
    Adutha partil kurchu page kooti tharanam.

    1. Thank you?
      അടുത്ത ഭാഗം page കൂട്ടാം ❤️

Comments are closed.