അഭിമന്യു 7 [വിച്ചൂസ്] 336

Views : 30874

ഒടുവിൽ ജെസ്സി തന്നെ സംസാരിച്ചു…

 

“ഉത്തര… ഞാൻ ഇന്നലെ നിന്നെ ഇളക്കാൻ വേണ്ടി ഓരോന്നും പറഞ്ഞതാ… പക്ഷെ ഇപ്പോൾ നീ ഇത് പറഞ്ഞപോൾ… എനിക്ക് പേടി ആകുന്നു… നിന്റെ അച്ഛൻ അറിഞ്ഞാൽ… എന്താ നടക്കുമെന്നു അറിയാലോ.. ”

 

“അറിയില്ല ജെസ്സി… പക്ഷെ എനിക്ക് എന്തോ… അഭിയെട്ടേനെ… ഒഴിവാക്കാൻ പറ്റുമെന്നു തോന്നുന്നില്ല…”

 

“ഡി അതിനു അഭിക്കു നിന്നെ ഇഷ്ടം ആണോ അല്ലയൊന്നു നമ്മക്ക് അറിയില്ലലോ…”

 

“നീ അല്ലെ.. പറഞ്ഞത്.. അഭി ഏട്ടന് എന്നെ ഇഷ്ടമാണെന്ന്…”

 

“ഡി ഞാൻ അത് ഒരു സാധ്യത മാത്രമേ പറഞ്ഞുള്ളൂ… ഉറപ്പിക്കാൻ ആയിട്ടില്ല…”

 

ജെസ്സിയുടെ അഹ് വാക്കുകൾ ഉത്തരയെ വേദനിപ്പിച്ചു… അവളുടെ കണ്ണ് നിറയാൻ തുടങ്ങി…

 

“എന്റെ പെണ്ണെ നീ ഇങ്ങനെ കിടന്നു കരയാതെ… നമ്മക്ക് നോകാം… ആരൊക്കെ കൂടെ ഇല്ലെങ്കിലും നിന്റെ ഒപ്പം ഞാൻ ഉണ്ടാവും… പോരെ…”

 

അപ്പോഴും ഉത്തരയുടെ… മനസ് ശാന്തം ആയിരുന്നില്ല……

 

////////////////////////////////////////////////////////////////////

 

മറയൂർ ഗസ്റ്റ് ഹൗസ്….

 

പ്രതാപവർമ്മയുടെ…മുന്നിൽ ഇരിക്കുകയാണ്… കമ്മിഷണർ ജേക്കബ്….

 

“ജേക്കബ്… ഞാൻ വളരെ പ്രധാനപെട്ട ഒരു കാര്യം പറയാനാണ്… ഇപ്പോൾ വിളിപ്പിച്ചത്…”

 

“എന്താ… സർ…”

 

“രത്നങ്ങൾ വാങ്ങൻ ഒരു ടീം വന്നിട്ടുണ്ട്… ”

 

“ആണോ.. ഏതു കമ്പനി ആണ്.. സർ..”

 

“ഡി കമ്പനി ”

 

അഹ് പേര് കേട്ടതും ജേക്കബ് ഞെട്ടി…

 

“സർ അവരുമായി… ഡീൽ വേണോ…”

 

“എന്താ ജേക്കബിന് പേടി ഉണ്ടോ..”

 

“പേടി ഉണ്ടോന്നു ചോദിച്ചാൽ….ഉണ്ട്.. സർ… അവരുടെ ഹിസ്റ്ററി അറിയാവുന്നത് കൊണ്ട്… നല്ല പേടി ഉണ്ട്..”

 

“താൻ പറഞ്ഞത്… ശെരി ആണ്.. അവരുമായി ഒരു ഡീൽ റിസ്ക് തന്നെയാണ്… പക്ഷെ ഞാൻ ഇങ്ങനെ ഒരു പ്രൊപ്പോസ്.. വച്ചപ്പോൾ… ഞാൻ പറഞ്ഞ എമൗണ്ട്ടിനു… അവർ ഓക്കേ പറഞ്ഞു…”

 

“പക്ഷെ സർ ഡയമണ്ട്സ് നമ്മക്ക് കിട്ടിയിട്ടില്ല….പറഞ്ഞ സമയത്തിന് കൊടുക്കാൻ സാധിച്ചില്ലെങ്കിൽ… ”

 

ജേക്കബ് പറഞ്ഞു നിർത്തിയതിനു ശേഷം… വർമയെ നോക്കി..

 

“തന്റെ പേടി എനിക്ക് മനസിലാവും… ഞാൻ അവരോടു സമയം ചോദിച്ചിട്ടുണ്ട്… അവർ അത് സമ്മതിച്ചിട്ടും ഉണ്ട്… ”

 

“അഹ് പിള്ളേരെ അറിയിക്കേണ്ട…”

 

“വേണ്ട..ഇപ്പോൾ അത് അറിയണ്ട… അവർക്കു….പറ്റും… അവർക്കെ അതിനു പറ്റു…”

Recent Stories

The Author

വിച്ചൂസ്

16 Comments

  1. ♥♥♥

    1. വിച്ചൂസ്

      ❤❤

  2. കൊള്ളാം അടിപൊളി ആകുന്നുണ്ട് ഓരോ പാർട്ടും ❤️❤️❤️

    ഓരോ പാർട്ടും ത്രില്ലിംഗ് ആണ് ❤️👍 കൂടുതൽ വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ആണ് 👍🙏❤️❤️❤️🌷🌷🌷🌷🌷🌷🌷🌷🌷🌷

    1. വിച്ചൂസ്

      ❤❤👍👍thanks

  3. പൊളി നല്ല സസ്പെൻസ്ഉള്ള കഥ…. പോരട്ടെ അങ്ങനെ പോരട്ടെ എഴുതി എഴുതി കഴിയുമ്പോൾ അങ്ങട് പോസ്റ്റുക 😁🙏🏻.

    1. വിച്ചൂസ്

      ❤👍

  4. Kadha poli aayittund page nte karyam thanne parayanullathu vere onnum alla inganathe kadha oke vayichu pokunathu ariyilla 15 page okke chadapedunnu oru pathu 25 page oke venamayirunnu 😌😌 waiting for next part ❤️❤️

    1. വിച്ചൂസ്

      എല്ലാം ഒരു വിസ്മയം അല്ലെ… അതുകൊണ്ട് മടി പിടിച്ചു…

  5. Kadha nannaayittund
    Waiting for the next part

    Aksharathettukal illaatha apoorvam kadhakalil onnaanithu

    1. വിച്ചൂസ്

      നന്ദി 👍❤

  6. Nalloru part ❣️❣️pages kurachoode kootitharan pattumo..illa alle😀

    1. വിച്ചൂസ്

      പറ്റിപ്പോയി 😂😂

  7. 💝💝💝💝

    1. വിച്ചൂസ്

      ❤❤

  8. ◥ H𝓔ART🅻𝓔SS ◤

    ഇത്തിരി പേജ് കൂട്ടി തരാൻ കരുണ കാണിക്കണം🙂🙂🙂❤️

    1. വിച്ചൂസ്

      ആഗ്രഹം ഇല്ലാഞ്ഞിട്ടില്ല…. അത് അങ്ങനെ സംഭവിച്ചു പോകുന്നതാ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com