അവർ കോഫിക്ക് ഓർഡർ ചെയ്തു കാത്തിരിക്കുകയാണ്.
“‘നിന്റെ ആദ്യ ഭർത്താവിനെ നീ പിന്നെ കണ്ടിട്ടേ ഇല്ല?!” അയാൾ ആ സ്ത്രീയോടു ചോദിക്കുന്നു.
”ഇല്ല ചേട്ടാ ഞാൻ പിന്നെ കണ്ടിട്ടേയില്ല.”
”എന്തായാലും അയാൾ ഒരു മനുഷ്യനല്ല. ദുഷ്ടൻ!”
”അങ്ങനെ പറയാതെ ചേട്ടാ…എത്രക്കായാലും ഒരു കാലത്തു ഞാൻ പ്രണയിച്ച ആളല്ലേ അദ്ദേഹം?”
”അപ്പൊ നീ അയാളെ മറന്നിട്ടില്ല അല്ലേ? അല്ല, ആദ്യ പ്രണയം ആർക്കും മറക്കാനൊക്കില്ല എന്നല്ലേ പറയാറ്?”
”അതു ശരിയാ ചേട്ടാ.”
” അജയ് എന്നല്ലേ അയാളുടെ പേര്?”
”അല്ല, അദ്ദേഹത്തിന്റെ പേര് അപ്പു എന്നാണ്.”
‘കോഫീ അപ്പുവിൻ്റെ മൂക്കിൽ കയറി. ഞാൻ തൂവാല പൊതിഞ്ഞു തുമ്മി.
”സോറി!” ടേബിളിൽ നോക്കി അപ്പു പറഞ്ഞു.
ഒരു നിമിഷം അവരുടെ സംസാരം നിന്നു. അപ്പോഴേക്കും അവർക്കു കോഫി വന്നു.
‘അവൾക്ക് എന്നെ മനസ്സിലായില്ല! എങ്ങനെ മനസ്സിലാകും? വർഷം 30 കഴിഞ്ഞില്ലേ? മെലിഞ്ഞിട്ടായിരുന്ന ഞാൻ തടിച്ചു. ശബ്ദത്തിനു കനം. എന്തെല്ലാം മാറ്റങ്ങൾ എനിക്ക് സംഭവിച്ചു? അവൾ ഹോസ്പിറ്റൽ വിടുന്നത് ദൂരെമാറിനിന്നു ഞാൻ കണ്ടതാണ്. എന്നിട്ടും അവളെ എനിക്ക് ഒറ്റ നോട്ടത്തിൽ മനസ്സിലായില്ല!’
”എന്റെ പൊന്നു ചേട്ടൻ ഇനി അപ്പുവിനെപ്പറ്റി മോശം പറയല്ലേ? എനിക്കതു സഹിക്കാൻ കഴിയില്ല. ഞാൻ ഒരിക്കലും ഇനി അപ്പുവിനെ കാണില്ല. അപ്പുവുമായി ഒരു ബന്ധവുമില്ല. ഇനി എനിക്ക് ചേട്ടൻ മാത്രമേയുള്ളൂ എന്റെ ജീവിതത്തിൽ. അത് ഒരു സത്യാവസ്ഥയാണ്.”കോഫി കുടിച്ചുകൊണ്ടിരുന്ന അവൾ പെട്ടന്ന് പറഞ്ഞു.
അയാൾ അവളുടെ മുടി തഴുകി.
”നിന്റെ സത്യസന്ധത! അതു ഞാൻ മാനിക്കുന്നു ശ്രീ. നീ ഒരു ദേവിയാണ്.”
അപ്പു എണീറ്റു. കൗണ്ടറിൽ ബില്ല് അടച്ചിട്ടു മുറ്റത്തേക്കിറങ്ങി. വഴിയോരത്തെ മരത്തണലിൽ കാർ കിടക്കുന്നിടത്തേക്കു അവൻ നടന്നു.
‘ഇനി അവളെ കാണാൻ ഞാൻ ശ്രമിക്കരുത്. ബന്ധം വേർപെടുത്തിയാലും സ്നേഹം വേർപെടുത്താൻ കഴിയുന്ന ഒന്നല്ല. അത് എനിക്ക് മനസ്സിലായി. മരണം വരെ രണ്ടു പേർക്കും അതുണ്ടാകും. ഇനി സ്നേഹം ഒത്തുചേരാതെ രണ്ടു ദിക്കുകളിൽ മരിച്ചടങ്ങിക്കോട്ടേ…’
അപ്പു ഒരു നീണ്ട നെടുവീർപ്പിട്ട് വീട്ടിലേക്കു മടങ്ങി.
………..
Hi oru kadhayude peru parayumo ammayude vakkikettu prayamulla murappenine kalyanam cheyunna colllegil padikkunna nayagan
അറിയില്ല
Nice man ?????
താങ്ക്സ്
Kadha adipoli aayitund orupadu ishtayi ❤️❤️
Kadhyaayalum jeevithamaayalum cheriya thettudharankal cheriya karyamayi karuthanda etreyum pettannu paranju theerkanam illenkil pinnedu 2 perudeyum ego athine vashalakkum shesham vishamangale tharu presnangal etreyum pettannu theerkan nokanam
♥️♥️♥️
താങ്ക്സ്
കൊള്ളാം man ? Nice ?
താങ്ക്സ്
Nice ?
താങ്ക്സ്