അപ്പുവും ശ്രീക്കുട്ടിയും [vibin P menon] 90

സിസ്റ്റർമാരെ എല്ലാം അയ്യാൾ ശ്രദ്ധിച്ചു നോക്കി. എല്ലാവരും നല്ലവരായി തോന്നിയെങ്കിലും അതിൽ ഒരാളോട് ശ്രീ കുട്ടിയെ കാണാനുള്ള ആഗ്രഹം പ്രകടിപ്പിക്കാമെന്നു തോന്നി.

”സിസ്റ്ററെ, ഒരു മിനിറ്റ് ?”
”എന്താ കാര്യമെന്ന് പറയ്! എനിക്ക് ധൃതിയുണ്ട്.”
അപ്പു കാര്യങ്ങൾ പറഞ്ഞു തുടങ്ങി. ശ്രീക്കുട്ടിയുമായുള്ള വെഡിങ്ങ് ഫോട്ടോകൾ മുതൽ അവർ ഇരുവരും ചേർന്നിരിക്കുന്ന ഫോട്ടോകൾ വരെ കാണിച്ചുകൊടുത്തു. അപ്പുകാലുപിടിച്ചു.
ആദ്യം സംശയ ദൃഷ്ടിയോടെ അപ്പുവിനെ നോക്കിയെങ്കിലും പിന്നെ അവർ ശ്രീയുടെ ഇപ്പോഴത്തെ നില വിശദീകരിച്ചു.

“ഇപ്പോ വേദനക്ക് ഇൻജെക്ഷൻ കൊടുത്തിട്ടിരിക്കയാണ്. ഓപ്പറേഷൻ ഉണ്ടാവില്ല. ഹോസ്പിറ്റൽ മാനേജ്‌മന്റ് കുറച്ചു ചെലവ് വഹിക്കാമെന്നു പറഞ്ഞു. പക്ഷെ അവരുടെ കയ്യിൽ ഒന്നുമില്ല. അതുകൊണ്ടു നാളെയോ മറ്റെന്നാളോ ഡിസ്ചാർജ് ചെയ്തു വിടുകയാണ്.”

”അപ്പൊ പേഷ്യന്റ് മരിച്ചു പോകില്ലേ?”
സിസ്റ്റർ ദയനീയമായി ഒന്നു നോക്കി.
”ഉം” അവർ മൂളി.
”ദയവു ചെയ്ത് എന്നെ ഒന്നു കാണാൻ അനുവദിക്കണം.”
”എന്റെ ജോലി പോകുന്ന കാര്യമാണ്. ഒരു ഒറ്റ നിമിഷം! അത്രയും സമയമേ എടുക്കാവൂ.”
സിസ്റ്ററുടെ കൂടെ അപ്പു ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ പ്രവേശിച്ചു.

നീല യൂണിഫോമിൽ, ശ്രീക്കുട്ടി, നീണ്ടു നിവർന്നു കിടക്കുന്നു. മുഖത്തു മരണത്തെ വെല്ലുന്ന ശാന്തത. മൂക്കിൽ ഓക്സിജൻ സെറ്റ് ഘടിപ്പിച്ചിട്ടുണ്ട്.
നരച്ച മുടി. ഒട്ടിയ കവിൾത്തടങ്ങൾ. അയഞ്ഞു തൂങ്ങിയ കാതുകൾ. ആ മുഖം ഒന്നും വിളിച്ചു പറയുന്നില്ല. ഒരു സ്വപ്ന ലോകത്തു ആരെയോ കാണുന്നപോലെ!
‘‘സെഡേഷൻ കൊടുത്തിട്ടിരിക്കുകയാണ്.’’
അപ്പു അവളുടെ നെറ്റിയിൽ രണ്ടു നിമിഷം കൈവെള്ള മൃദുവായി അമർത്തി.
‘‘ശ്!’’ നേഴ്സ് അയ്യാളെ വിലക്കി.
അവളുടെ തളർന്ന അധരങ്ങൾ തുടിച്ചു. രണ്ടു തുള്ളി കണ്ണീർ മിഴികളിൽ മൊട്ടിട്ടു വന്നു.

‘‘നോക്കൂ! ശ്രീയുടെ ഉപബോധമനസ്സിൽ ഏതോ ഓർമ്മ ഉണർന്നിരിക്കുന്നു!” സിസ്റ്റർ മന്ത്രിച്ചു.
ഞാൻ കണ്ണെടുക്കാതെ ശ്രീയുടെ മുഖത്തു തന്നെ നോക്കി നിന്നു.

”ദേ, പേഷ്യന്റിന്റെ ഭർത്താവ് വരുന്നുണ്ട്!’’
മറുവശത്തെ ഗ്ലാസ്സിനുള്ളിൽകൂടി അപ്പു കണ്ടു. ഒരാൾ നടന്നു വരുന്നു. അൽപ്പ സമയത്തിനുള്ളിൽ കോറിഡോർ വളവുതിരിഞ്ഞ് അയാൾ ഇവിടെ എത്തും.
കോട്ടൺ കൊണ്ട് സിസ്റ്റർ പെട്ടന്ന് ശ്രീ കുട്ടിയുടെ കണ്ണീർ തുടച്ചു മാറ്റി.
സിസ്റ്ററിന്റെ പ്രെസെൻസ് ഓഫ് മൈൻഡ്!
ഒരാൾ ചേംബർ ഗ്ലാസിലെ ട്രാന്സ്പരെന്റ് ഭാഗത്തുകൂടി അകത്തേക്ക് നോക്കി.
സിസ്റ്റർ ഡോർ തുറന്നു.
……..
അയാൾ നേരേ ശ്രീ കുട്ടിയുടെ ബെഡ്‌സൈഡിലേക്ക് വന്ന് അവളെ നോക്കി നിന്നു.
അപ്പു വെളിയിലിറങ്ങി.
അൽപ്പസമയം കഴിഞ്ഞ സിസ്റ്ററും വിസിറ്ററും വെളിയിലിറങ്ങി.
അപ്പു ദൂരെ സിസ്റ്ററെ പ്രതീക്ഷിച്ചു നിന്നു.
സിസ്റ്റർ വരുന്നുണ്ട്.
‘ഓപ്പറേഷന് എന്തു ചെലവ് വരും സിസ്റ്റർ?’ അപ്പു ചോദിച്ചു.

”എനിക്ക് ശരിക്കും അറിയില്ല. എന്നാലും മുപ്പതു മുപ്പത്തഞ്ചു ലക്ഷം ചെലവ് വന്നേക്കും.”

:’ആ തുക ഞാൻ തരാം. ഇന്നുതന്നെ! ഓപ്പറേഷൻ നടക്കണം. പ്ളീസ്!” അപ്പു പറഞ്ഞു.
നേഴിസിന്റെ മുഖത്ത് അമ്പരപ്പ്.

Updated: May 8, 2022 — 10:40 pm

11 Comments

  1. Hi oru kadhayude peru parayumo ammayude vakkikettu prayamulla murappenine kalyanam cheyunna colllegil padikkunna nayagan

    1. അറിയില്ല

  2. Nice man ?????

    1. താങ്ക്സ്

  3. Kadha adipoli aayitund orupadu ishtayi ❤️❤️
    Kadhyaayalum jeevithamaayalum cheriya thettudharankal cheriya karyamayi karuthanda etreyum pettannu paranju theerkanam illenkil pinnedu 2 perudeyum ego athine vashalakkum shesham vishamangale tharu presnangal etreyum pettannu theerkan nokanam

  4. ??????????♀️

    ♥️♥️♥️

    1. താങ്ക്സ്

  5. കൊള്ളാം man ? Nice ?

    1. താങ്ക്സ്

  6. ത്രിലോക്

    Nice ?

    1. താങ്ക്സ്

Comments are closed.