എനിക്ക് വിഷമം തോന്നി. അവളുടെ ജിമിക്കി എന്റെ പിടിത്തത്തിൽ അവളുടെ ചെവിയിൽ ചെറുതായി അമങ്ങി. അവിടം ചുവന്നു തുടുത്തു. സത്യത്തിൽ അവൾക്കു വേദനിച്ചു. ഞാൻ അവളുടെ തോളിൽ ചെറുതായി തട്ടിക്കൊണ്ടിരുന്നു. നോവുമാറാനുള്ള ഒരു നീണ്ട തലോടൽ.’
……
‘നിങ്ങൾ ഇതെന്തു ചിന്തിച്ചുകൊണ്ടിരിക്കുവാ? അനുപമയുടെ പരുക്കൻ ശബ്ദം!
അപ്പു നടുങ്ങി.
യാഥാർഥ്യം, അനുപമ ആയി മുന്നിൽ വന്നു നിൽക്കുന്നു.
അനുപമ അപ്പുവിൻ്റെ ഭാര്യ! തടിച്ച ശരീര പ്രകൃതം. വശങ്ങളിൽ നര ബാധിച്ച മുടി കെട്ടിവച്ചിട്ടുണ്ട്.
ശരിയാണ്, കുറെ സമയംകൊണ്ടേ അവൾ പറയുന്നുണ്ടായിരുന്നു കുറെ പ്രൊവിഷൻസ് വാങ്ങിക്കൊണ്ടുവരാൻ. അപ്പു ചായ കുടിച്ചിരുന്നുപോയി. പിന്നെ ആ പഴയകാല ഓർമ്മ.
‘നീ ചെല്ല്. ഞാൻ ഉടനെപോയിച്ചു വരാം.’ അപ്പു പറഞ്ഞു.
ശ്രീക്കുട്ടിയെ പ്രണയിച്ച അപ്പു എങ്ങനെ അനുപമയെ വിവാഹം കഴിച്ചു? അത് ഒരു നീണ്ട കഥയാണ്. അനുപമ അവന് രണ്ടാം ഭാര്യയാണ്. ആദ്യ ഭാര്യ ശ്രീക്കുട്ടി. തന്നെ ആയിരുന്നു. ഒരു നീണ്ടകാല പ്രണയത്തിനൊടുവിൽ അവളെ അപ്പു വിവാഹം കഴിച്ചതാണ്. അഞ്ചു വർഷം ഒന്നിച്ചു ജീവിച്ചതുമാണ്. ചില കാര്യങ്ങൾ വന്നുകൂടി. ബന്ധം ഒഴിഞ്ഞു. പക്ഷെ ഈ അടുത്തകാലത്താണ് ബന്ധം ഒഴിയാൻ കാരണം വെറും തെറ്റിധാരണകൾ കൊണ്ടുമാത്രം സംഭവിച്ചതാണെന്ന് അവൻ മനസ്സിലാക്കിയത്. പറഞ്ഞിട്ട് കാര്യമില്ല. കാലം കുറെ ഒഴുകിപ്പോയി. അതു ഭൂതകാലത്തിൽ ചെന്നുചേർന്നു..
………….
ബന്ധം പിരിഞ്ഞാലും, കാലം എത്ര ഒഴുകി മറഞ്ഞാലും, ഇനിമേൽ കാണരുത് എന്ന് എത്ര വാശിപിടിച്ചാലും കാണാതിരിക്കാൻ കഴിയില്ല പണ്ട് കൂടെ കഴിഞ്ഞ ഇണയെ! കടലാസുകൾക്കും, നിയമ സാധുതകൾക്കും അപ്പുവുമാണ് ആ ഒരു വികാരം. ശ്രീ കുട്ടിയെ ഒന്നുകൂടി കാണാനുള്ള ആഗ്രഹം അപ്പുവിൻ്റെ നെഞ്ചിന്റെ ഉള്ളത്തിൽ കലശലായി പതഞ്ഞു പൊങ്ങി.
‘വിവാഹ ബന്ധം വേർപെടുത്തിക്കഴിഞ്ഞ് അവൾ പുനർവിവാഹിതയായത് വർഷങ്ങൾ കഴിഞ്ഞാണ്. അതും, വീട്ടുകാരുടെ സമ്മർദ്ദത്തിനു വഴങ്ങി. പക്ഷെ അവൾ ഇപ്പോൾ എവിടെയാണെന്ന് ഒരു പിടിയും ഇല്ല. അവളെക്കുറിച്ച് ആരോടും ചോദിക്കാനും കഴിയില്ലല്ലോ? കുറെ പരിശ്രമത്തിനൊടുവിൽ അവൾ താമസിക്കുന്ന സ്ഥലത്ത് ഞാൻ എത്തിച്ചേർന്നു.
Hi oru kadhayude peru parayumo ammayude vakkikettu prayamulla murappenine kalyanam cheyunna colllegil padikkunna nayagan
അറിയില്ല
Nice man ?????
താങ്ക്സ്
Kadha adipoli aayitund orupadu ishtayi ❤️❤️
Kadhyaayalum jeevithamaayalum cheriya thettudharankal cheriya karyamayi karuthanda etreyum pettannu paranju theerkanam illenkil pinnedu 2 perudeyum ego athine vashalakkum shesham vishamangale tharu presnangal etreyum pettannu theerkan nokanam
♥️♥️♥️
താങ്ക്സ്
കൊള്ളാം man ? Nice ?
താങ്ക്സ്
Nice ?
താങ്ക്സ്