അപ്പുവും ശ്രീക്കുട്ടിയും [vibin P menon] 90

അപ്പുവും ശ്രീക്കുട്ടിയും

Author : vibin P menon

(കഥയും കഥാപാത്രങ്ങളും സാങ്കൽപികം ,മരിച്ചവരോ മരിക്കാൻ പോകുന്നവരോ ആയി സാമ്യം തോന്നിയാൽ യാദൃശ്ചികം മാത്രം )
………………………………………………………………………
ഉച്ച കഴിഞ്ഞു നാലുമണിയോടടുക്കുന്നു. തെളിഞ്ഞ അന്തരീക്ഷം. കയ്യിലിരുന്ന ചായക്കപ്പ് നിലത്തു വച്ച്, തിണ്ണയിൽ ഭിത്തിച്ചാരി അയാൾ ഇരുന്നു. മരങ്ങൾക്കിടയിൽക്കൂടിഅരിച്ചിറങ്ങി വരുന്ന ഇളം വെയിൽ അപ്പുവിൻ്റെ ശരീര ഭാഗങ്ങളിൽ തട്ടി ഊഷ്മളത പകർന്നു.

അയ്യാളുടെ മനസ്സിന്റെ പിൻഭാഗത്തെ ഭൂതകാലത്തിലേക്കുള്ള കവാടം തുറക്കപ്പെട്ടു. പഴയകാല ഓർമ്മകൾ ചാലിച്ച, സുഗന്ധ കുളിർ കാറ്റ് കവാടത്തിൽകൂടിതലച്ചോറിലേക്ക് ആഞ്ഞടിച്ചു.
ഓർമ്മകൾ മരിക്കില്ല, നശിക്കില്ല, മൂടിവെക്കാനും കഴിയില്ല. പതിറ്റാണ്ടുകൾക്കപ്പുറത്തുനിന്നും ഓർമ്മകൾ തലപൊക്കി അയ്യാളെ ഉറ്റുനോക്കി.

‘അതെ ഒരു പഴയകാല ഓർമ്മ എന്നെ ഭൂതകാലത്തിലേക്ക് വലിച്ചിഴക്കുകയാണ്… ഞാൻ ഹോസ്റ്റലിൽ നിന്നും ഇറങ്ങുന്നു. നേരെപോയത് കോഴിക്കോട് ബീച്ചിൽ. ഓട്ടോയിറങ്ങിതാഴേക്കുള്ള പടികൾ ചവുട്ടി പതിയെ മണലിൽകൂടി നടന്നു. മുറയ്ക്ക് ഇരിക്കാറുള്ള സ്ഥലത്ത് ഇരുന്നു. കൃത്യം അഞ്ചുമണിക്ക് അവൾ വരും.
ഞാൻ തിരിഞ്ഞു നോക്കിയതും അവൾ പടികൾ ഇറങ്ങുകയാണ്. എന്റെ ശ്രീക്കുട്ടി ! ആറാം സെമസ്റ്റർ ഇലക്ട്രോണിക്സ്! ഞാൻ കൈ വീശി. അവളും. പതിയെ നടന്ന് അവൾ എന്റെ വശത്തു വന്ന് ഇരുന്നു.
തിരകൾ ആഞ്ഞു വീശുകയാണ്. കൊടും കാറ്റിനു മുൻപുള്ള ശാന്തത. അവൾ സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്തില്ലല്ലോ?
‘നമുക്കൊരു ചായ കുടിച്ചിട്ടു വന്നിരുന്നാലോ?’ ഞാൻ ചോദിച്ചു

അത് അവൾ കേട്ടെന്നു തോന്നുന്നില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ അവൾ വീശിയടിക്കുന്ന തിരകളിലേക്ക് നോക്കിയിരിക്കുന്നു. അവളുടെ നന്നേ വെളുത്ത നെറ്റിയിൽനിന്നും ഉതിരുന്ന വിയർപ്പ് കവിൾത്തടങ്ങളിലേക്ക് ഒലിച്ചിറങ്ങി. അവളുടെ ചുരുണ്ട മുടിയിൽനിന്നും കുറെ ഇഴകൾ വിയർപ്പുകണങ്ങൾ പറ്റി നെറ്റിയുടെ വശത്തൊട്ടിച്ചേർന്നു.
അൽപ്പം മേലേക്കുയർന്ന അവളുടെ നല്ല കറുപ്പു പുരികം; വിടർന്ന കണ്ണുകൾ; ഉയർന്ന മൂക്ക്; തുടുത്ത കവിൾത്തടങ്ങൾ;നേർത്ത ചുവന്ന അധരങ്ങൾ; കൂർത്ത താടി; ഇവയൊക്കെ അവൾക്ക് ഒരു മാലാഖയുടെ അഴകാണ് കൊടുത്തിരിക്കുന്നത്! കാണാൻകൊള്ളുന്ന പെൺപിള്ളേരെയെല്ലാം സുന്ദരികൾ എന്ന് വിശേഷിപ്പിക്കാം. സൗന്ദര്യം അളക്കാൻ പ്രത്യേകിച്ച് ഒരു അളവുകോൽ ഇല്ലല്ലോ? പക്ഷേ എന്നെ ഉരുമ്മി ഇരിക്കുന്ന, ഈ ശ്രീക്കുട്ടില്ലോ? ഹാ അവളെ കണ്ണെടുക്കാതെ നോക്കിയിരിക്കാൻ തോന്നും. അവളുടെ ഇളം റോസ് ടോപ്പും, പൂക്കളുടെ നിഴൽ ഡിസൈനിൽ സമ്പുഷ്ടമായ ഡാർക്ക് സിൽവർ മിഡിയും അവൾക്കു കൂടുതൽ ഭംഗി പകർന്നു.
തിരകൾ കലശലായി വീശി ഇരമ്പി. പതയും മണലും വാരിയെറിഞ്ഞ് ഞങ്ങളുടെ കാൽപ്പാദങ്ങൾ ചുംബിച്ചു.

ഞാൻ അവളുടെ തൊട്ടാൽ ചോര പൊടിയുന്ന ചെവിയിൽ ഒന്നു പിടിച്ചു വലിച്ചു.
‘എനിക്കു നോവുന്നെടാ അപ്പു.’

Updated: May 8, 2022 — 10:40 pm

11 Comments

  1. Hi oru kadhayude peru parayumo ammayude vakkikettu prayamulla murappenine kalyanam cheyunna colllegil padikkunna nayagan

    1. അറിയില്ല

  2. Nice man ?????

    1. താങ്ക്സ്

  3. Kadha adipoli aayitund orupadu ishtayi ❤️❤️
    Kadhyaayalum jeevithamaayalum cheriya thettudharankal cheriya karyamayi karuthanda etreyum pettannu paranju theerkanam illenkil pinnedu 2 perudeyum ego athine vashalakkum shesham vishamangale tharu presnangal etreyum pettannu theerkan nokanam

  4. ??????????♀️

    ♥️♥️♥️

    1. താങ്ക്സ്

  5. കൊള്ളാം man ? Nice ?

    1. താങ്ക്സ്

  6. ത്രിലോക്

    Nice ?

    1. താങ്ക്സ്

Comments are closed.