അപൂർവരാഗം III (രാഗേന്ദു) 880

അല്ലെങ്കിലും ഞാൻ അല്ലെ മനസിൽ കൊണ്ട് നടന്നത്.. ഒന്നും വേണ്ടിരുന്നില്ല.. ഒന്നും.. ഓർക്കും തോറും കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു..മനസിൽ എന്തോ ഭാരം പോലെ.. ആരോ കത്തി കൊണ്ട് കുത്തി ഇറക്കുന്ന പോലെ.. വല്ലാത്ത വേദന..

ഇല്ല!!.. ഞാൻ എന്തിന് കരയണം..വേദനിക്കണം..

ഞാൻ കണ്ണുകൾ അമർത്തി തുടച്ചു.. ഇനി ഒരിക്കലും അവളെ ഓർത്ത് എന്റെ കണ്ണുകൾ നിറയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു വാശിയോടെ..

ഞാൻ ചുറ്റും നോക്കി മഴ പെയ്തു തോർന്നിരുന്നു.. വിജനമായ വഴി ചുറ്റും മരങ്ങൾ..റോഡിൽ ഇടക്കിടെ ചീറി പാഞ്ഞു പോകുന്ന വലിയ കണ്ടെയ്നർ ലോറികൾ.. വേറെ അധികം വണ്ടികൾ ഇല്ല. ഒരു സൈഡ് തായ്ച്ച ആണ്.. ഏതാ സ്ഥലം എന്നു പോലും ഒരു നിശ്ചയവും ഇല്ല..കൂടാതെ ആകാശത്തു ഇരുട്ട് പടർന്നിരിക്കുന്നു..അടുത്ത മഴയുടെ ലക്ഷണം..

ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു.. ആകെ നനഞ്ഞു ഒരു കോലം ആയി.. വീണ്ടും ഹെൽമെറ്റ് തലയിൽ വച്ചു.. മനസ് ആകെ അസ്വസ്ഥം.. മുൻപോട്ട് പോകാൻ തീരുമാനിച്ചു.. എന്തായാലും മനസ് ഒന്ന് ശാന്തം ആവണം.. ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു ആക്സിലേറ്റർ ഒന്ന് തിരിച്ചു മുൻപോട്ട് എടുത്തു..

കുറെ കരഞ്ഞതു കൊണ്ടാവും ഇപ്പൊ മനസ് ശൂന്യം.. ചുറ്റും കാണുന്ന കാഴ്ചകൾ കണ്ണിനും മനസിനും ഒരുപോലെ സമാധാനം തരുന്നുണ്ട്.. അല്ലെങ്കിലും പ്രകൃതിക്ക് ഏത് വേദനയും പെട്ടെന്ന് മായ്ക്കാൻ സാധിക്കും..പക്ഷെ മനസിന്റെ ഏതോ ഒരു കോണിൽ ആ കാഴ്ച തങ്ങി നിൽക്കുന്നത് പോലെ.. അത് ഓർത്തു കണ്ണുകൾ ഈറൻ അണിഞ്ഞപ്പോൾ വശിയോടെ ഞാൻ തടഞ്ഞു നിർത്തി..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.