അപൂർവരാഗം III (രാഗേന്ദു) 880

ആത്മാർത്ഥമായി സ്നേഹിച്ച രണ്ട് പേര്..സൂര്യയെ ഒരു കൂടപിറപ്പിനെന്ന പോലെ സ്നേഹിച്ചു.. രണ്ടും കൂടി ചേർന്ന് എന്നോട് ഈ ചതി.. ഓർക്കാൻ കൂടി വയ്യ.. ആരെയും വിശ്വസിക്കാൻ ആവില്ല കൂടെ നിന്ന് ചതിക്കും.. കൂടെ നിന്ന് എന്നെ വിഡ്ഢി ആക്കുകയായിരുന്നു രണ്ടും.. ഓർകുംതോറും ദേഷ്യവും സങ്കടവും തോന്നുന്നു.. കണ്ണുകൾ നിറഞ്ഞു ഒഴുകി…

നീതയുടെ മുഖം മനസിൽ തെളിഞ്ഞു വന്നപ്പോൾ കണ്ണുകൾ ഇറുകെ അടച്ചു..മനസിൽ അവളുടെ ചിരിക്കുന്ന മുഖം വീണ്ടും വീണ്ടും തെളിഞ്ഞു വരുന്നു എന്ന് തോന്നിയപ്പോൾ എന്നോട് തന്നെ അറപ്പു തോന്നുന്ന പോലെ..

വണ്ടിയും കൊണ്ട് ഏത് ദിശയിലേക്കാണ് പോകുന്നത് എന്ന് ഒരു പിടിയും ഇല്ല.. മനസ് ആ കാഴ്ചയിൽ കുടുങ്ങി കിടക്കുകയാണ്.. എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ല.. വീണ്ടും വണ്ടിയുടെ സ്പീഡ് കൂട്ടി.. ദേഷ്യവും സങ്കടവും നിയന്ത്രിക്കാൻ ശ്രമിക്കും തോറും അത് പാഴ് ശ്രമം ആവുന്നു..

ഇനി മുൻപോട്ട് പോയാൽ നിയന്ത്രണം വിട്ട് എന്തെങ്കിലും സംഭവിക്കും.. വണ്ടി സൈഡിലേക്ക് ഒതുക്കി ഹെൽമെറ്റ് ഊരി കണ്ണുകൾ അടച്ചു ഞാൻ കുമ്പിട്ട് ഇരുന്നു.. കണ്ണുനീർ വാർന്നൊഴുകുന്നുണ്ട്.. നിർത്താൻ ശ്രമിച്ചിട്ടും അത് കൂടുതൽ ശക്തിയിൽ ഒഴുകുന്നു..

ഇത്രയ്ക്ക് ഞാൻ അവളെ സ്നേഹിച്ചുവോ?? അതോ സൂര്യയിൽ നിന്നും ഇതുപോലെ ഒന്ന് പ്രതീക്ഷിക്കാത്തത് കൊണ്ടുള്ള വേദനയോ??.. ഏതായാലും മനസ് തകർന്നു പോകുന്നു.. ജീവിതത്തിൽ ആദ്യ അനുഭവം.. ആദ്യമായ് ആണ് പ്രണയം എന്ന വികാരം മനസിൽ കയറി കൂടിയത്.. അതിന് ഇത്രേ ആയുസ് ഉണ്ടായിരുന്നുള്ളു.. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.. ഛേ..!! എന്നോട് തന്നെ പുച്ഛം തോന്നി..

ചിലപ്പോൾ അവളുടെ സങ്കല്പത്തിനു ഒത്തത് ഒരാൾ ആവില്ല ഞാൻ.. ഒരു നാട്ടിന്പുറത്തുകാരൻ.. അത് മാത്രം അല്ലെ ഞാൻ!!.. ഒരു പ്രത്യേകതകൾ ഇല്ലാത്ത ഒരുവൻ..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.