അപൂർവരാഗം III (രാഗേന്ദു) 880

“ശിവ.. ഞാൻ പറയുന്നത് ഒന്ന് കേൾക്ക്.. പ്ലീസ്..”

ആ ശബ്ദം എനിക്ക് ആരോചകം ആയി തോന്നി..അവളെ കാണുംതോറും വെറുപ്പ് നുരഞ്ഞു പൊന്തി.. സൂര്യ അവിടെ ഒന്നും മിണ്ടാതെ തലകുനിച്ച് നില്കുന്നുണ്ട്..

ഇനി ഒരു നിമിഷം അവിടെ നിന്നാൽ ഞാൻ സ്വയം മറന്ന് എന്തെങ്കിലും ചെയ്തു പോകും എന്ന് തോന്നി.. മുഖം വെട്ടിച്ചു ഞാൻ അവിടെ നിന്നും എണീറ്റ് നടക്കാൻ തുടങ്ങിയതും.. അവൾ എന്റെ കയ്യിൽ പിടിച്ചു നിർത്തി..കത്തുന്ന ഒരു നോട്ടം നോക്കിയതും അവളുടെ പിടി അഴിഞ്ഞു..

ഞാൻ ഒന്നും മിണ്ടാതെ എന്റെ ബാഗ് എടുത്ത് വാതിൽ തുറന്നു അവിടെ നിന്നും ഇറങ്ങി വാതിൽ ശക്തയിൽ അടച്ചു.. അത് പൊട്ടി പൊളിഞ്ഞു പോകുമോ എന്ന് എനിക്ക് തോന്നിപോയി.. അത്രക്ക് ഉണ്ടായിരുന്നു ദേഷ്യവും സങ്കടവും..

പുറകിൽ നിന്നു അവളുടെ ശബ്ദം കേട്ടെങ്കിലും ഞാൻ തിരിഞ്ഞു നോക്കാതെ ലിഫ്റ്റിൽ കയറി.. ബൈക്കിന്റ് അടുത്തേക്ക് ചെന്നു.. ആർത്തലച്ചു പെയ്യുന്ന മഴ വക വെക്കാതെ ഞാൻ ഹെൽമെറ്റ് ഇട്ട് വണ്ടിയിൽ കയറി അത് സ്റ്റാർട്ട് ചെയ്തു..

ഒരിക്കൽ കൂടി ആ ഫ്ലാറ്റിലേക്ക് നോക്കി.. സന്തോഷം നിറഞ്ഞ നിമിഷങ്ങൾ നിറഞ്ഞു നിന്നിരുന്ന ഇടം ഇപ്പൊ കാണുമ്പോൾ വെറുപ്പ് തോന്നുന്നു..അതിലുപരി അറപ്പും..

ഞാൻ വണ്ടി മുൻപോട്ട് എടുത്തു.. എവിടേക്ക് പോകണമെന്ന് ഒന്നും അറിയില്ല..പക്ഷെ ഇനി അവിടെ നിൽക്കാൻ സാധിക്കില്ല.. കണ്ട കാഴ്ച മനസിലേക്ക് തെളിഞ്ഞു വന്നു.. അത് ഓർക്കും തോറും വണ്ടിയുടെ സ്പീഡ് കൂടി.. ഇടക്ക് വണ്ടി പാളുന്നുണ്ട്.. ഇത് ഓടിക്കുന്നു എന്നെ ഉള്ളു.. ശ്രദ്ധിക്കാൻ പറ്റുന്നില്ല.. മുൻപിലും പിന്നിലുമായ വണ്ടികളുടെ ഹോർണ് ശബ്ദങ്ങൾ ആണ് ചിന്തകളിൽ നിന്ന് ഉണർത്തുന്നത്..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.