അപൂർവരാഗം III (രാഗേന്ദു) 880

കട്ടിലിൽ ഇഴുകിച്ചേർന്ന് കിടക്കുന്ന സൂര്യയും നീതയും, തോൾ വരെ മാത്രം പുതച്ച പുതപ്പിന്റെ അടിയിൽ ഇരുവരും നഗ്നർ ആണെന്ന് വ്യക്തമാണ്

അടിമുടി വിറച്ചു പോയി ഞാൻ..ശ്വസിക്കാൻ മറന്നു പോയി ആ നിമിഷം..കണ്ടത് വിശ്വസിക്കാൻ ആവാതെ അവിടെ നിന്നു.. കണ്ണുകൾ നിറഞ്ഞൊഴുകി.. കയ്യിൽ ഇരുന്ന ബെൽറ്റ് താഴേക്ക് ഉർന്ന് വീണു.. ശരീരത്തിന്റെ ബലം നഷ്ടപ്പെടുന്നത് പോലെ..ആശ്രയതിനായി ഞാൻ മേശയിൽ കൈ വച്ചു..പക്ഷെ വേച്ചു പോയ ഞാൻ എന്തിലോ പിടിത്തം വീണു എങ്കിലും അത് കൈ തെറ്റി താഴെ വീണു ചിന്നി ചിതറി..

അവർ ഞെട്ടി ഉണർന്നു.. എന്നെ കണ്ടതും രണ്ടും വെപ്രാളത്തോടെ എണീറ്റു ഇരുന്ന് എന്നെ നോക്കി..

“ശിവ..!!”

സൂര്യയുടെ ശബ്ദം..
ആശ്ചര്യവും പരിഭ്രമവും കുറ്റബോധവും കലർന്ന ഭാവം ആയിരുന്നു അവന്റെ മുഖത്ത്.. നീത പുതപ്പ് എടുത്ത് ദേഹത്തോട് ചേർത്തു പിടിച്ചു.. അവളുടെ ആ കോലം കണ്ട് ഞാൻ മുഖം തിരിച്ചു..

“ഛേ!!!”

അറപ്പും വെറുപ്പും തോന്നി എനിക്ക്.. ഒന്നും മിണ്ടാതെ ഞാൻ ആ മുറിയുടെ പുറത്തേക്ക് നടന്നു.. ഹാളിൽ കിടന്ന സെറ്റിയിൽ തല കുമ്പിട്ട് ഇരുന്നു.. മരവിച്ച അവസ്ഥ.. കണ്ണുകൾ നിറഞ്ഞൊഴുകി അത് തറയിൽ ഇറ്റു വീഴുന്നുണ്ട്.. കണ്ണുനീരാൽ കാഴ്ചകൾ മറയുന്നുണ്ട്..ശരീരം വിറകുന്നുണ്ടായിരുന്നു..

“ശി..ശിവ..!”

ഇടറുന്ന ശബ്ദം.. മുഖം ചരിച്ചു നോക്കി നീത ആണ്..എന്റെ അടുത്ത് മുട്ടു കുത്തി ഇരിക്കുന്നുണ്ട്.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. എന്തിന് എന്നു ഞാൻ സ്വയം ചോദിച്ചു..

“ശിവ ഞാ..ഞാൻ.. എന്നോട്..”

അവളുടെ ശബ്ദം കേൾക്കും തോറും ദേഷ്യം ഇരച്ചു കയറി.. അവിടെ നിന്നാൽ നിയന്ത്രണം വിട്ട് അവളെ എന്തെങ്കിലും ചെയ്തു പോകുമോ എന്ന് തോന്നിപോയി.. ഞാൻ അവിടെനിന്ന് എഴുനേറ്റു.. അവളും..

280 Comments

  1. ശോ എന്നാലും നീതു… സൂര്യ.. വിശ്വസിക്കാൻ പറ്റുന്നില്ല…

Comments are closed.